Headlines

കടപ്പുറത്ത് നടക്കാനിറങ്ങിയ ജര്‍മന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, നാട്ടികയില്‍ 24കാരന്‍ അറസ്റ്റില്‍

തൃശൂര്‍ : നാട്ടികയിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി അഴകേശനെയാണ് ( 24 ) വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജർമ്മൻ സ്വദേശിയായ വനിതയെ കടപ്പുറത്ത് നടക്കുന്നതിനിടെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. തൊട്ടടുത്ത റിസോർട്ടിലെത്തിയതായിരുന്നു വനിത. പരാതിയെ തുടർന്ന് വലപ്പാട് പൊലീസ് സ്ഥലത്തെത്തി. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Read More

ഓൺലൈന്‍ ആപ്പ് വഴി 25 കോടി തട്ടി; മുഖ്യപ്രതി പിടിയിൽ

തൃശ്ശൂർ: ഓൺലൈൻ ആപ്പ് വഴി 25 കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ യുവാവ് പിടിയിൽ. മലപ്പുറം കാളികാവ് അമ്പലക്കടവ് പാലയ്ക്കത്തൊടി വീട്ടിൽ മുഹമ്മദ് ഫൈസലാണ് തൃശ്ശൂർ സിറ്റി ജില്ല ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായത്. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ‘മൈ ക്ലബ് ട്രേഡ്സ്’ എന്ന ഓൺലൈൻ ആപ്പ് വഴിയാണ് ഇയാൾ പണം തട്ടിയത്. എംസിടി ആപ്ലിക്കേഷൻ വഴി ലഭിച്ച ഡോളർ എമെർ കോയിനിലേക്ക് മാറ്റാൻ എറണാകുളത്തുള്ള ഫ്ലാറ്റിൽ എത്തിയതറിഞ്ഞാണ് ക്രൈംബ്രാഞ്ച് സ്ഥലത്തെത്തിയത്. ഫ്ലാറ്റിൽ ഒളിവിലായിരുന്ന മുഹമ്മദ് ഫൈസൽ…

Read More

മധ്യവയസ്കനിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാള്‍ കൂടി അറസ്റ്റിൽ

വൈക്കം : ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ ഇരിങ്ങോൾ ഭാഗത്ത് കക്കുഴി വീട്ടിൽ ( പെരുമ്പാവൂർ കർത്താവുംപടി ഭാഗത്ത് വാടകയ്ക്ക് താമസം) റെജി (47) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 2021 മുതൽ 2024 വരെയുള്ള കാലയളവിൽ വെച്ചൂർ അംബിക മാർക്കറ്റ് സ്വദേശിയായ മധ്യവയസ്കനിൽ നിന്നും ഇവർ നടത്തിവരുന്ന ഇറിഡിയം മെറ്റൽ ബിസിനസിൽ…

Read More

താനൂർ കസ്റ്റഡി മരണം; പ്രതികളായ നാലു പൊലീസുകാര്‍ അറസ്റ്റിൽ, സിബിഐ നടപടി ഇന്ന് പുലര്‍ച്ചെ

മലപ്പുറം: മലപ്പുറം താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികലായ പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി പിടികൂടിയത്. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കൊച്ചിയിലെ സിബിഐ ഓഫീസിൽ എത്തിച്ചു. ഇന്നുതന്നെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടും.

Read More

അനുവാദമില്ലാതെ മൂത്ത മകളുടെ വിവാഹം നടത്തി; ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ ഭർത്താവ് പിടിയിൽ

കല്‍പ്പറ്റ: ഭർത്താവിന്റെ അനുവാദമില്ലാതെ മൂത്ത മകളുടെ വിവാഹം നടത്തിയെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മുങ്ങിയ ഭർത്താവിനെ പിടികൂടി പോലീസ്. മേപ്പാടി നെടുമ്പാല പുല്ലത്ത് വീട്ടിൽ എപി അഷ്‌റഫ് (50) ആണ് പിടിയിലായത്. എസ്ഐ പി സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. തമിഴ്നാട് സ്വദേശികളുടെ കൂടെ വാടകക്ക് താമസിച്ചുവരുകയായിരുന്നു അഷ്‌റഫ്. ബുധനാഴ്ച കോട്ടക്കലില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മാര്‍ച്ച് എട്ടിനായിരുന്നു സംഭവം. ഭാര്യയുടെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി ഭാര്യയെ കൈകൊണ്ട് മര്‍ദിക്കുകയും ചാക്കില്‍ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി…

Read More

ആലുവയിലേക്ക് ബസിൽ ലഹരി കടത്താൻ ശ്രമിക്കവെ പിടിവീണു; 12 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

മണ്ണുത്തി: കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. പുന്നയൂർക്കുളം കല്ലാറ്റിൽ സ്വദേശി ഷമിൽ ഷെരീഫ് ചന്ദനാത്ത്(22) ആണ് എക്സൈസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്നും 12 കിലോ കഞ്ചാവാണ് പിടികൂടിയത്. ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന കഞ്ചാവ് ആലുവയിലേക്ക് കടത്താൻ ശ്രമിക്കവെ ബസിൽ വച്ച് പ്രതി പിടിയിലാവുകയായിരുന്നു. കഞ്ചാവുമായി മണ്ണുത്തിയിൽ അന്തർ സംസ്ഥാന ബസ്സിൽ കടത്തിക്കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവൻ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണറുടെ മധ്യമേഖല…

Read More

കായംകുളത്ത് രാസലഹരിയുമായി യുവാവ് പിടിയിൽ

കായംകുളം ചേരാവള്ളി എൽ പി സ്കൂള്‍ ജംഗ്ഷന് സമീപം 30 ഗ്രാം എം ഡി എം എയുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലിസും ചേർന്ന് പിടികൂടി.പുളിമൂട്ടിൽ കിഴക്കേതിൽ അൻവർ ഷാ (പൊടിമോൻ-30) ആണ് പിടിയിലായത്.ഇയാൾ മാസങ്ങളായി ബാംഗ്ലൂരിൽനിന്നും എം ഡി എം എ നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു.

Read More

എപിപി അനീഷ്യ ജീവനൊടുക്കിയ സംഭവം: രണ്ടു പേർ അറസ്റ്റിൽ

കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ജീവനൊടുക്കിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. പരവൂർ കോടതിയിലെ ഡിഡിപി അബദുൾ ജലീൽ, എപിപി ശ്യാം കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ക്രൈംബ്രാഞ്ച് ചുമത്തി. ഇവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. മാനസിക സമ്മർദം താങ്ങാനാകതെ എപിപി അനീഷ്യ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. പരവൂരിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യക്ക് പിന്നിൽ സഹപ്രവർത്തകരുടെ മാനസിക പീഡനം എന്ന് കുടുംബം ആരോപിച്ചിരുന്നു. ഇത്…

Read More

സ്കൂട്ടറിൽ വഴി ചോദിക്കാനെത്തിയവർ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് കടന്നു; റെയിൽവേ ജീവനക്കാരനുൾപ്പെടെ രണ്ടുപേർ പിടിയിൽ

ഒറ്റപ്പാലം: വഴിചോദിക്കാനെത്തിയവർ വീട്ടമ്മയുടെ സ്വർണത്താലിമാലയും പൊട്ടിച്ച് കടന്നു. സംഭവത്തിൽ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ പിടിയിലായി. ഒറ്റപ്പാലത്ത് മുളഞ്ഞൂരില്‍ വച്ചാണ് സംഭവം. റെയില്‍വേ ജീവനക്കാരനായ കയറംപാറ ആലിക്കല്‍ വീട്ടില്‍ അശോക് കുമാര്‍(40), മീറ്റ്ന എസ്.ആര്‍.കെ. നഗര്‍ ചമ്പക്കര വീട്ടില്‍ പ്രശാന്ത്(40) എന്നിവരാണ് ഒറ്റപ്പാലം പോലീസിന്റെ പിടിയിലായത്. ലക്കിടി മുളഞ്ഞൂരില്‍ മന്ദത്ത്കാവ്പറമ്പില്‍ രമ(39)യുടെ കഴുത്തില്‍ നിന്ന് രണ്ടേക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് പിടിച്ചുപറിച്ചത്. ഏപ്രില്‍ 18-ന് ഉച്ചക്ക് 12 മണിയോടെ ലക്കിടി മന്ദത്ത്കാവിന് സമീപത്താണ് കേസിനാസ്പദമായ സംഭവം നടന്നത്….

Read More

വാട്സാപ്പ് സ്റ്റാറ്റസിലെ ഫോട്ടോ മോർഫ് ചെയ്ത് യുവതിയെ ലൈംഗികതൊഴിലാളിയാക്കി പ്രചരിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

കണ്ണൂർ: യുവതിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റില്‍. കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലെ രാഹിത്ത് (24), പ്രജിന എന്ന ഷില്‍ന (30) എന്നിവരെയാണ് കണ്ണൂർ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയെ ലൈംഗിക തൊഴിലാളിയായി ചിത്രീകരിച്ച്‌ വിവിധ വാട്സാപ്പ് നമ്പറുകളിലേക്ക് ഫോട്ടോ അയച്ചുകൊടുത്തും യുവതിയെപ്പറ്റി അപവാദം പ്രചരിപ്പിച്ചുവെന്നുമാണ് കേസ്. പ്രതികള്‍ പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ഫോണ്‍ പരിശോധിച്ചതില്‍ നിരവധി സ്ത്രീകളുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial