Headlines

പൊന്നാനിയിലെ മോഷണ പരമ്പര; കൊല്ലം സ്വദേശി പിടിയിൽ

പൊന്നാനി: പൊന്നാനിയിൽ തുടർച്ചയായി കടകളിൽ നടന്ന മോഷണ സംഭവങ്ങളിലെ പ്രതി പിടിയിൽ. കൊല്ലം കുന്നിക്കോട് സ്വദേശി സതീഷ് (36) ആണ് പിടിയിലായത്. സംസ്ഥാനത്തെ വിവിധയിടങ്ങളിലെ മോഷണക്കേസിലെ പ്രതിയാണ് തൃശ്ശൂർ സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. പൊന്നാനിയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ 25 ഓളം കടകളിലാണ് മോഷണം നടന്നത്. പൊന്നാനി, കൊല്ലൻ പടി, ബിയ്യം, ചമ്രവട്ടം ജംഗ്ഷൻ എന്നിവിടങ്ങളിൽ ഒരേസമയം നിരവധി കടകളിലാണ് മോഷണം നടന്നത്. മോഷ്ടാവിനെ സിസിടി ദൃശ്യം ഉൾപ്പെടെ ലഭിച്ചെങ്കിലും പിടികൂടാനായില്ല. തുടർന്ന് മോഷ്ടാവിനായി പോലീസ് അന്വേഷണം…

Read More

ബൈക്ക് തടഞ്ഞ് പരിശോധന, കണ്ടെത്തിയത് എംഡിഎംഎ; യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം: ലഹരിമരുന്നുമായി മൂന്നുപേരെ പിടികൂടി. മുണ്ടയ്ക്കല്‍, ഉദയമാര്‍ത്താണ്ഡപുരം സ്വദേശി രാജീവന്‍, അരുണ്‍, ആദിനാട് കാട്ടില്‍കടവ് സ്വദേശി അശ്വതി എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. ശക്തികുളങ്ങര പൊലീസും ഡാന്‍സാഫ് ടീമും സംയുക്തമായി നീണ്ടകര പാലത്തിന് സമീപത്ത് നിലയുറപ്പിച്ചു. രാജീവനും അരുണും സഞ്ചരിച്ച ബൈക്ക് എത്തിയപ്പോൾ തടഞ്ഞ് നിര്‍ത്തി നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി കരുതിയിരുന്ന 30 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. 740 ഗ്രാം എം.ഡി.എം.എയുമായി കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായ അശ്വതിയേയും ഇവർക്ക് എം.ഡി.എം.എ വിതരണം…

Read More

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം: പ്രതി ഉഡുപ്പിയിൽ പിടിയില്‍

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. ബിഹാർ സ്വദേശി മുഹമ്മദ് ഇർഷാദ് ആണ് പിടിയിലായത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും ഇയാള്‍ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറിലാണ് പ്രതി കടന്നു കളഞ്ഞതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് വിവരം കര്‍ണാടക പൊലീസിന് കൈമാറുകയായിരുന്നു. മുംബൈയില്‍ നിന്നും ഒറ്റയ്ക്ക് വാഹനം ഓടിച്ച് എത്തി പ്രതി മോഷണം നടത്തി കടന്നുകളയുകയായിരുന്നു എന്നാണ് സൂചന. കൊച്ചി പനമ്പിള്ളി…

Read More

ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന് വാഹന ഉടമയെ വെട്ടി പരിക്കേൽപ്പിച്ചു; 5 പേർ അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയില്‍ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് വാഹന ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. ടിപ്പർ ഡ്രൈവറായ മിഥുനും സുഹൃത്തുക്കളുമാണ് പിടിയിലായത്. ഉടമയെ അക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.ഇക്കഴിഞ്ഞ ചൊവ്വാഴ്ച കാട്ടാക്കട കൊറ്റംപള്ളിയിലായിരുന്നു സംഭവം. വണ്ടി വാടകയുമായി ബന്ധപ്പെട്ട കണക്കുകളിലെ പിശക് കാരണം രണ്ടു മാസം മുമ്പ് ടിപ്പര്‍ ഉടമ ഉത്തമന്‍, ഡ്രൈവര്‍ മിഥുനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതിന് ശേഷം പലപ്പോഴും മിഥുന്‍, ഉത്തമനെ കാണുമ്പോള്‍ പ്രകോപനപരമായി സംസാരിച്ചിരുന്നു. ജോലിയിൽ തിരിച്ചെടുക്കണമെന്ന് മിഥുൻ…

Read More

എറണാകുളത്ത് ജോലി വാഗ്ദാനം ചെയ്‌ത്‌ ഏഴര കോടി തട്ടി; പ്രതി പിടിയിൽ

എറണാകുളത്ത് ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ ഒരാൾ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി സൂരജ് ആണ് തൃപ്പൂണിത്തുറ പൊ ലീസിൻ്റെ പിടിയിലായത്. അയർലൻഡ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളിൽ ജോലി നേടി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 350 പേരിൽ നിന്നും രണ്ട് ലക്ഷം രൂപ വീതം ഏഴര കോടിയാണ് തട്ടിയത്. ജോലി ലഭിക്കാതായത്തോടെ ഉദ്യോഗാർഥികൾ ബന്ധപ്പെട്ടപ്പോളാണ് തട്ടിപ്പ് മനസിലായത്. പിന്നാലെ പോലീസിൽ പരാതി നൽകി. തൃപ്പൂണിത്തുറയിൽ വാടകയ്ക്ക്‌ക് താമസിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശി സൂരജിനെ ഹിൽ…

Read More

അമ്മയുടെ അക്കൗണ്ടിൽ കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ

തിരുവനന്തപുരം: കാഷ് ഡെപ്പോസിറ്റ് മെഷീൻ (സിഡിഎം) വഴി അമ്മയുടെ അക്കൗണ്ടിൽ 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തിൽ മകൻ പിടിയിൽ. ഇയാളുടെ ബന്ധുവും സംഭവത്തിൽ അറസ്റ്റിലായി. ആര്യനാട് കീഴ്പാലൂർ ഈന്തിവെട്ട വീട്ടിൽ എസ് ബിനീഷ് (27), ഇയാളുടെ ബന്ധു പറണ്ടോട് മുള്ളൻകല്ല് വിജയ ഭവനിൽ ജെ ജയൻ (47) എന്നിവരാണ് പിടിയിലായത്. ‌ഇരുവരുടേയും വീടുകളിൽ നടത്തിയ പരിശോധനയിൽ 500, 100 രൂപ നോട്ടുകൾ നിർമിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ, പ്രിന്റർ, മഷി എന്നിവയും 100 രൂപയുടെ പ്രിന്റുകളും പൊലീസ്…

Read More

വിദ്യാർത്ഥിനിയുടെ ഫോട്ടോ നഗ്നചിത്രവുമായി ചേർത്ത് മോർഫ് ചെയ്ത് പരസ്പരം കൈമാറി; അഞ്ചു വിദ്യാർത്ഥികൾ അറസ്റ്റിൽ

ആലപ്പുഴ: ഐടിഐ വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പരസ്പരം കൈമാറിയ സംഭവത്തിൽ ചെങ്ങന്നൂരിൽ അഞ്ചു വിദ്യാർത്ഥികൾ അറസ്റ്റിൽ. ഹോർട്ടികൾചർ ഒന്നാം വർഷ വിദ്യാർത്ഥികളായ കോഴഞ്ചേരി സ്വദേശി നന്ദു (20), പെണ്ണുക്കര സ്വദേശി ആദർശ് മധു (19), കൊല്ലം പോരുവഴി സ്വദേശി അമൽ രഘു (19), നെടുമുടി സ്വദേശി അജിത്ത് പ്രസാദ് (18), കൈനകരി സ്വദേശി അതുൽ ഷാബു (19) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽനിന്നു ഫോട്ടോ എടുത്ത് ഒന്നാം പ്രതി നന്ദു ഇന്റർനെറ്റിൽനിന്ന് എടുത്ത നഗ്നചിത്രവുമായി…

Read More

തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മർദിച്ച സംഭവം; മാതാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മർദിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവ് അറസ്റ്റിൽ. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.അഞ്ജനയ്ക്കെതിരെ ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തി. കേസിൽ അമ്മയെ രണ്ടാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. ഇന്നലെ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ ഏഴ് വയസാകാരനാണ് രണ്ടാനച്ഛനിൽ നിന്നും ക്രൂര പീഡനം ഏറ്റത്. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചതിന് ശേഷം മുളക് പുരട്ടിയതയും പരാതിയിൽ പറയുന്നു.കുട്ടിയെ ഉപദ്രവിക്കുന്ന സമയം അമ്മ തടഞ്ഞില്ല…

Read More

ട്രെയിൻ യാത്രയ്ക്കിടെ സിനിമാനടിക്കുനേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശിയായ യുവാവ് കോട്ടയത്ത് അറസ്റ്റിൽ

കോട്ടയം: ട്രെയിൻ യാത്രയ്ക്കിടെ സിനിമാനടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം ചവറ തയ്യിൽ അൻസാർ ഖാനെ (25)യാണ് കോട്ടയം റയിൽവെ പൊലീസ് പിടികൂടിയത്. തമിഴ് സിനിമാതാരവും മോഡലുമായ യുവതിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. നേരത്തേ കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് അൻസർ ഖാൻ. ഈ12ന് ചെന്നൈ– തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു സംഭവം. യുവതി ഉറങ്ങുമ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. യുവതി ഉണർന്നതോടെ ഇയാൾ ശുചിമുറിയിൽ ഒളിച്ചു. ട്രെയിൻ കോട്ടയത്തെത്തിയപ്പോൾ പുറത്തേക്കു ചാടി. യുവതി പിന്നാലെ ഓടിയെങ്കിലും ഇയാൾ…

Read More

പാറശാലയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച്‌ പറ്റിച്ചെന്ന പരാതിയില്‍ യുവാവ് പിടിയിലായി.

പാറശാലയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച്‌ പറ്റിച്ചെന്ന പരാതിയില്‍ യുവാവ് പിടിയിലായി.പാറശ്ശാല ചെറുവാരക്കോണം കിണറ്റുമുക്ക് കല്ലുവിള വീട്ടില്‍ ശ്രുതീഷ് (28) ആണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച്‌ പൊലീസ് വ്യക്തമാക്കുന്നത്: ‘ജിംനേഷ്യത്തില്‍ വച്ച്‌ പരിചയപ്പെട്ട നിയമ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ശ്രുതീഷ് പല സ്ഥലങ്ങളിലും എത്തിച്ച്‌ പലതവണയായി പീഡിപ്പിച്ചു. ഇത് കഴിഞ്ഞ് ശേഷം മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയം നടത്തി. ഇത് അറിഞ്ഞ നിയമ വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി കൊടുത്തു. ഇതോടെ കേസില്‍ നിന്നു ഒഴിവാകുന്നതിനായി നിശ്ചയിച്ച…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial