Headlines

ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിയെയുത്തത് രണ്ടു കോടി 18 ലക്ഷം രൂപ; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിപ്പ് നടത്തിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മേലാറ്റൂർ സ്വദേശികളായ മിൻഹാജ്, മുഹമ്മദ് ഫാഹിം എന്നിവർ അറസ്റ്റിലായത്. ഇവർ വടകര സ്വദേശിയായ ഡോക്ടറിൽ നിന്ന് രണ്ടു കോടി 18 ലക്ഷം രൂപ തട്ടിയെടുത്തത്. ഓൺലൈൻ തട്ടിപ്പ് സംഘത്തിന് കേരളത്തിലെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നവരാണ് പിടിയിലായത്. പ്രധാന പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കോഴിക്കോട് 5 പേർ അറസ്റ്റിലായി.

Read More

43 ലക്ഷം രൂപയുടെ സൈബർത്തട്ടിപ്പ്; മൂന്നു യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്; കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയിൽ നിന്നും ഓൺലൈൻ വഴി 43 ലക്ഷം തട്ടിയെടുത്ത കേസിൽ മൂന്ന് യുവാക്കൾ പിടിയിൽ. പാലക്കാട് ജില്ലയിലെ പറക്കുളം സ്വദേശികളായ ചോലയിൽ മുഹമ്മദ് മുസ്തഫ (23), ചോലയിൽ വീട്ടിൽ യൂസഫ് സിദ്ദിഖ് (23), തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സ്വദേശി വെള്ളംകുഴി വീട്ടിൽ മുഹമ്മദ് അർഷഖ് (21) എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനെ മൂവരുംചേർന്ന് വെൽവാല്യൂ ഇന്ത്യ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും നിരന്തരം സന്ദേശങ്ങൾ അയക്കുകയും ചെയ്തു….

Read More

ചെങ്ങന്നൂർ വെൺമണിയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ

ചെറിയനാട് കൊല്ലുകടവ് വരിക്കോലിൽ തെക്കേതിൽ അപ്പു(19) ആണ് 9 ഗ്രാം എം ഡി എം എയുമായി പിടിയിലായത്. ചെങ്ങന്നൂർ വെൺമണി ഓട്ടാഫിസ് ജംഗ്ഷന് സമീപം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വെൺമണി പോലിസും ചേർന്നാണ് ഇയാളെ പിടികൂടിയത്. മാസങ്ങളായി ബെംഗളുരിൽ നിന്നും എം ഡി എം എ നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു ഇയാൾ. പഠിക്കുന്ന കാര്യം അന്വേഷിക്കാൻ എന്ന വ്യാജേനയാണ് ഇയാൾ ബംഗളൂരുവിൽ പോയി വന്നിരുന്നത്. ഇയാൾ ലഹരി എത്തിക്കുന്ന ഏജന്റ് മാത്രമാണോ എന്നും കുടുതൽ ആളുകളെ…

Read More

ഓട്ടോറിക്ഷയിൽ അനധികൃത മദ്യ കച്ചവടം: ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ

കോട്ടയം : ഓട്ടോറിക്ഷയിൽ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച് വിൽപ്പന നടത്തിയ കേസിൽ മധ്യവയസ്കനായ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.എരുമേലി ചേനപ്പാടി പുറപ്പ ഭാഗത്ത് പുറയാറ്റിൽ വീട്ടിൽ സെബാസ്റ്റ്യൻ ദേവസ്യ (53) എന്നയാളാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓട്ടോറിക്ഷയിൽ അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ ചേനപ്പാടി പുറപ്പ ഭാഗത്ത് നിന്ന് ഓട്ടോറിക്ഷയിൽ വിദേശമദ്യവുമായി എരുമേലി പോലീസ് പിടികൂടുന്നത്….

Read More

അടിമാലിയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ബന്ധുക്കൾക്ക് അയച്ചു നൽകിയ പ്രതി പിടിയിൽ

അടിമാലി: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി കേസിൽ യുവാവ് അറസ്റ്റിൽ. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലിയിലെ സ്വകാര്യ ലോഡ്ജിൽ വച്ചായിരുന്നു യുവതിയെ പീഡിപ്പിച്ചത്. ഇയാൾ പീഡന ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ചതായാണ് പരാതി. ബിബിൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

Read More

മലപ്പുറത്ത് രണ്ടര വയസുകാരിയുടെ കൊലപാതകം; പിതാവിൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

മലപ്പുറം കാളികാവിൽ രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് മുഹമ്മദ് ഫായിസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ പിതാവ് മുഹമ്മദ് ഫായിസ് മർദിച്ച സമയത്ത് ഇയാളുടെ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഭാര്യയുമായുള്ള പ്രശ്നങ്ങളാണ് കുഞ്ഞിനെ മർദിക്കാൻ കാരണമെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്റിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെത്തുടർന്ന് ആശുപത്രി അധിക‍ൃതരാണ് വിവരം…

Read More

മലപ്പുറത്തെ രണ്ടര വയസ്സുകാരിയുടെ ദുരൂഹ മരണം: കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം കാളികാവ് ഉദിരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിലാണ് ഫായിസിനെ കസ്റ്റഡിയിലെടുത്തതെന്ന് കാളികാവ് പൊലീസ് സൂചിപ്പിച്ചു. ഫായിസിന്റെ മകള്‍ നസ്റീന്‍ ഇന്നലെയാണ് മരിച്ചത്. കുട്ടിയുടെ മരണത്തില്‍ ഫായിസിനെതിരെ, കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ ആരോപണവുമായി രംഗത്തു വന്നിരുന്നു. കുട്ടിയെ ഇയാള്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നാണ് അമ്മൂമ്മ റംലത്ത് ആരോപിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണെന്ന് പറഞ്ഞാണ് പിതാവ്…

Read More

കിളിമാനൂരിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

തിരുവനന്തപുരം കിളിമാനൂരിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. വെള്ളല്ലൂർ മാത്തയിൽ സ്വദേശി ജോൺസൻ (54) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ട്യൂഷൻ സെൻ്ററിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റി പീഡിപ്പിയ്ക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കിളിമാനൂർ പൊലീസ് കേസെടുത്തത്

Read More

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

അയർക്കുന്നം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം മഹാത്മാ കോളനി ഭാഗത്ത് ചിറയിൽപടിക്കൽ വീട്ടിൽ ഗോപാലൻ എന്ന് വിളിക്കുന്ന നിഷാദ് (31) എന്നയാളെയാണ് പോക്സോ നിയമപ്രകാരം അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ആയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ സന്തോഷ് കെ.എൻ, എസ്.ഐ സജു ടി ലൂക്കോസ്, എ.എസ്.ഐ മാരായ പ്രദീപ്,ജ്യോതി,സി.പി.ഓ മാരായ…

Read More

ഒന്നര ലക്ഷം രൂപയുടെ ലഹരി മരുന്നുമായി യുവാവ് പിടിയില്‍; ചില്ലറ വില്പനയ്ക്ക് വേണ്ടി എത്തിക്കുന്നത് ബംഗളൂരുവില്‍ നിന്ന്

പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ ലഹരിമരുന്നുമായി 21കാരന്‍ പിടിയില്‍. വടക്കാഞ്ചേരി സ്വദേശി അഭിനവ് (21) ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന 49.39 ഗ്രാം മെത്താംഫിറ്റമിനുയാണ് യുവാവ് പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഒന്നര ലക്ഷത്തോളം രൂപ വിലയുള്ള മൂല്യമുണ്ട് . നാട്ടില്‍ കൊണ്ടു വന്നു ചില്ലറ വില്പനയായിരുന്നു പ്രതിയുടെ ലക്‌ഷ്യം. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചെന്ന് എക്‌സൈസ് അറിയിച്ചു. ചെക്കുപോസ്റ്റിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍, അസിസ്റ്റന്റ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial