ആര്‍മി ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹ വാഗ്ദാനം നല്കി പണം തട്ടിയയാള്‍ അറസ്റ്റില്‍
വിഴിഞ്ഞം: ആർമി ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹ വാഗ്ദാനം നല്കി യുവതിയില്‍ നിന്ന്, 4 ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. നെയ്യാറ്റിൻകര ഊരൂട്ടുകാല ദേവി ക്ഷേത്രത്തിന് സമീപം രോഹിണി നിവാസില്‍ ശ്രീജിത്തിനെയാണ് (32) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തതെന്ന് എസ്.എച്ച്.ഒ കെ.ഹേമന്ത് കുമാർ അറിയിച്ചു. വിഴിഞ്ഞം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതി ഇൻസ്റ്റഗ്രാമില്‍ ആർമി യൂണിഫോമിലുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് യുവതിയുമായി പരിചയപ്പെട്ടു. തുടർന്ന് വിവാഹ വാഗ്ദാനം നല്കി പണവും നഗ്ന ഫോട്ടോകളും കൈവശപ്പെടുത്തി വഞ്ചിച്ചതായാണ്…

