കേരളത്തിലെ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1275 കോടി രൂപ
തിരുവനന്തപുരം : കേരളത്തിലെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന പണം ക്രമാതീതമായി പെരുകുന്നു. സംസ്ഥാനത്ത് മാത്രം 50.32 ലക്ഷം അക്കൗണ്ടുകളിലായി 1275.16 കോടി രൂപയാണ് കെട്ടിക്കിടക്കുന്നത്. ഈ പണം അവകാശികളെ നേരിട്ട് കണ്ടെത്തി നൽകണമെന്ന് ദേശസാൽകൃത ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം നൽകി. മാധ്യമങ്ങൾ വഴിയും സമൂഹ മാധ്യമങ്ങളിലൂടെയും ബോധവൽക്കരണത്തിനും റിസർവ് ബാങ്ക് തയ്യാറെടുക്കുന്നുണ്ട്. മിനിമം ബാലൻസ് വഴി മാത്രം കോടിക്കണക്കിനു രൂപ ബാങ്ക് അക്കൗണ്ടുകളിൽ കെട്ടിക്കിടക്കുന്നുണ്ട്. രണ്ടു വർഷത്തിലധികം ഇടപാട് നടത്തിയില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് പ്രവർത്തനരഹിതമാകും. ബാങ്കിലെത്തിയാൽ…

