13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മുന്‍ ബിജെപി നേതാവായ അമ്മയും കാമുകനും അറസ്റ്റില്‍
ലഖ്‌നൗ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അമ്മയായ മുന്‍ ബിജെപി നേതാവും ഇവരുടെ കാമുകനും അറസ്റ്റിലായി. ഹരിദ്വാറിലെ മുന്‍ ബിജെപി നേതാവായ യുവതിയെയും കാമുകനായ സുമിത് പത്വാളിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റുചിലര്‍ക്കെതിരേയും കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. 13 വയസ്സുകാരിയെയാണ് അമ്മയുടെ കാമുകനും സുഹൃത്തുക്കളും ലൈംഗികമായി ചൂഷണംചെയ്തത്. പീഡനത്തിന് ഒത്താശചെയ്തതിനാണ് അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികമായി പീഡിപ്പിക്കാന്‍ പ്രതികള്‍ക്ക് അനുവാദം നല്‍കിയത് അമ്മയാണെന്ന്…

