നടുറോഡില്‍ യുവതിയുമായി ബിജെപി നേതാവിന്റെ ലൈംഗിക ബന്ധം; പാര്‍ട്ടി ഭാരവാഹിയല്ലെന്ന് നേതൃത്വം
ഭോപ്പാല്‍: മധ്യപ്രദേശിലെ എട്ടുവരിപ്പാതയില്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ബിജെപി നേതാവ് മനോഹര്‍ലാല്‍ ധാക്കഡിനെ തള്ളി പാര്‍ട്ടി നേതൃത്വം. ധാക്കഡ് ബിജെപി ഭാരവാഹിയല്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് രാജേഷ് ദീക്ഷിതിന്റെ വിശദീകരണം. ബിജെപി സംസ്ഥാന സംസ്ഥാന പ്രസിഡന്റ് വി ഡി ശര്‍മയും ധാക്കഡ് ബിജെപിയുടെ പ്രാഥമിക അംഗമല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പുതുതായി നിര്‍മിച്ച ഡല്‍ഹി-മുംബൈ എട്ടുവരി പാതയില്‍ ഇയാള്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പൊതുസ്ഥലത്ത് അനുയോജ്യമല്ലാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ മനോഹര്‍ ധാക്കഡിനെതിരെ കേസെടുത്തിട്ടുണ്ട്….

