മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍ ചേര്‍ന്നു
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍ ചേര്‍ന്നു. നരിമാന്‍പോയിന്റിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് കേദാര്‍ ബിജെപി അംഗത്വമെടുത്തത്. ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്കും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും വേണ്ടി കളിച്ച താരത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെയുടെയും മുതിര്‍ന്ന നേതാവ് അശോക് ചവാന്റെയും സാന്നിധ്യത്തിലാണ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ‘ഞാന്‍ ഛത്രപതി ശിവജിയെ വണങ്ങുന്നു. നരേന്ദ്ര മോദിജിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും കീഴില്‍ ബി ജെ പി വികസന രാഷ്ട്രീയമാണ്…

