ജാതിവിലക്ക് ലംഘിച്ച് ദളിതർക്ക് പ്രവേശനത്തിനായി ക്ഷേത്രത്തിന്‍റെ പൂട്ട് പൊളിച്ച് വനിതാ എസ്.പി
ചെന്നൈ: തമിഴ്‌നാട്ടിൽ കല്ലാകുറിച്ചി ജില്ലയിലെ കുറൽ ഗ്രാമത്തിലെ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ദളിത് വിഭാഗത്തിൽപ്പെട്ടവർ ശനിയാഴ്ച പ്രതിഷേധിച്ചു. സംഭവത്തെത്തുടർന്ന്, ജില്ലാ പോലീസ് സൂപ്രണ്ട് (എസ്.പി.) ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് അവർക്ക് ആരാധന നടത്താനുള്ള സൗകര്യം ഒരുക്കി. ദളിത് വിഭാഗങ്ങൾക്ക് പ്രവേശനം നിഷേധിച്ച ദേവസ്വം വകുപ്പിന്‍റെ കീഴിലുള്ള പെരുമാൾ ക്ഷേത്രത്തിന്‍റെ പൂട്ടാണ് പൊളിച്ചത്. കള്ളക്കുറിച്ചി ജില്ലാ പോലീസ് സൂപ്രണ്ട് ഐ. ഷാഹ്നാസ് ആണ് ക്രമസമാധാന പ്രശ്നം കാര്യക്ഷമമായി കൈകാര്യം ചെയ്ത് ദളിത് ജനവിഭാഗങ്ങൾക്ക് ക്ഷേത്രപ്രവേശനം ഉറപ്പാക്കിയത്. ചിന്നസേലം താലൂക്കിലെ…

