കണ്ണൂരിൽ കോക്‌ടെയിൽ ജ്യൂസ് കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; കുട്ടികളടക്കം നിരവധി പേർ ചികിത്സയിൽ
കണ്ണൂർ: നഗരത്തിലെ ഒരു ജ്യൂസ് പാർലറിൽ നിന്ന് കോക്‌ടെയിൽ കഴിച്ചതിന് പിന്നാലെ കുട്ടികളടക്കം നിരവധി പേർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. ഛർദ്ദി, വിറയൽ, വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പലരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. എൻ.എസ്. ടാക്കീസിന് സമീപം പ്രവർത്തിക്കുന്ന ‘കണ്ണൂർ കോക്‌ടെയിൽ’ എന്ന സ്ഥാപനത്തിൽ നിന്ന് തിങ്കളാഴ്ച വൈകുന്നേരം ജ്യൂസ് കഴിച്ചവർക്കാണ് ചൊവ്വാഴ്ച രാവിലെ മുതൽ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതെന്നാണ് പരാതി. കണ്ണൂർ ടൗൺ, കമ്പിൽ, പാമ്പോരുത്തി, ചേലേരി, തളിപ്പറമ്പ്, കൂത്തുപറമ്പ് തുടങ്ങിയ വിവിധ പ്രദേശങ്ങളിലുള്ളവരും…

