Headlines

നോട്ട് നിരോധനത്തിന് പത്തുവര്‍ഷം; ലക്ഷ്യമിട്ടത് കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍, നടപടി ലക്ഷ്യം കണ്ടില്ലെന്ന് വിദഗ്ധര്‍

2016 നവംബര്‍ എട്ട്. രാജ്യം അങ്ങേയറ്റം ഞെട്ടലോടെ കേട്ടിരുന്ന പ്രഖ്യാപനമായിരുന്നു അത്. രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ്യാപിച്ചതോടെ 500, 1000 രൂപയുടെ പഴയ നോട്ടുകള്‍ ഒറ്റ രാത്രികൊണ്ട് അസാധുവായി. പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനും നിശ്ചിത കാലയളവില്‍ മാറ്റിയെടുക്കാനും സര്‍ക്കാര്‍ അവസരം നല്‍കിയെങ്കിലും, സാധാരണക്കാരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലായി. തുടര്‍ന്ന് പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും, പിന്നീട് 2023-ല്‍ രണ്ടായിരം രൂപയുടെ നോട്ടും പിന്‍വലിക്കുകയുണ്ടായി. ഇന്ന് നോട്ടുനിരോധനം നടപ്പിലാക്കി…

Read More

കാസര്‍ഗോഡ് വീട്ടിൽ നിന്നും നിരോധിച്ച 2000 രൂപയുടെ വൻ കള്ളനോട്ട് ശേഖരം പിടികൂടി; 7.25 കോടി രൂപയുടെ കള്ളനോട്ടുകൾ പൂജാമുറിയിലും ഹാളിലുമായി സൂക്ഷിച്ച നിലയിൽ

കാസർഗോഡ്: രാജ്യത്ത് നിരോധിച്ച രണ്ടായിരം രൂപയുടെ കള്ളനോട്ട് ശേഖരം പിടികൂടി. കാസർഗോഡ് അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ ബാബുരാജിന്റെ വീട്ടിൽ നിന്നാണ് രണ്ടായിരം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തത്. 7.25 കോടി രൂപയുടെ കള്ളനോട്ടുകളാണ് പൊലീസ് ഇവിടെ നിന്നും കണ്ടെടുത്തത്. വീട് ഒരു വർഷമായി പാണത്തൂർ പനത്തടി സ്വദേശി അബ്ദുൾ റസാഖ് വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നു. പ്രതിയ്ക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. അമ്പലത്തറ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് വൈകിട്ട് നടത്തിയ പരിശോധനയിലാണ് നോട്ടുകൾ പിടിച്ചെടുത്തത്. വീട്ടിലെ പൂജാമുറിയിലും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial