സി പി ഐ പാലക്കാട് ജില്ലാ സമ്മേളനത്തിൽ നിന്ന് വിട്ടു നിന്ന് കെ ഇ ഇസ്മയിൽ

പാലക്കാട്: സിപിഐ പാലക്കാട് ജില്ലാസമ്മേളനം നാളെ തുടങ്ങാൻ ഇരിക്കെ മുതിർന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മായിൽ ആയുർവേദ ചികിത്സയിൽ പ്രവേശിക്കുന്നു. ജില്ലാ നേതൃത്വത്തോടുഉള്ള വിയോജിപ്പിനിടെയാണ് സ്വന്തം നാട്ടിലെ സമ്മേളനത്തിനിടക്ക് ഇസ്‌മായിൽ ചികിത്സക്ക് പോകുന്നത്. പാർട്ടിമെമ്പർ അല്ലാത്തതിനാൽ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ല. കെ.ഇ. ഇസ്മയിലിനെ സമ്മേളനത്തിലേക്ക് ക്ഷണിക്കില്ലെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. അതേസമയം, വെള്ളിയാഴ്‌ച സിപി ഐ ജില്ലാ സമ്മേളനം നടക്കാനിരിക്കെ കെ.ഇ. ഇസ്മയിലിന്റെ സസ്പെൻഷൻ പിൻവലിക്കാമെന്ന് സംസ്ഥാന നിർവാഹകസമിതി തീരുമാനമെടുത്തെങ്കിലും ആറുമാസകാലാവധി തീരുന്ന ഓഗസ്റ്റിൽ തീരുമാനമെടുക്കാമെന്നാണ് ജില്ലാ…

Read More

സി പി ബാബു സിപിഐ കാസർകോട് ജില്ലാ സെക്രട്ടറി

സി പി ഐ കാസർകോട് ജില്ലാ സെക്രട്ടറിയായി സി പി ബാബുവിനെ വെള്ളരിക്കുണ്ടിൽ നടന്ന ജില്ലാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. എഐഎസ് എഫ് ജില്ലാ സെക്രട്ടറി, എഐവൈഎഫ്ജില്ലാ പ്രസിഡൻ്റ്,സി പി ഐ നീലേശ്വരം, പരപ്പ മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2011 ൽ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി. ജില്ലാ അസി.സെക്രട്ടറി, ബി കെ എംയു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, ജില്ലാ സെക്രട്ടറി, പ്രവാസി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, കാസർകോട് ഡിസ്ട്രിക്റ്റ് റബ്ബർ ആന്റ് ക്യാഷു ലേബർ…

Read More

കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി; സി സി മുകുന്ദൻ എം എൽ എ സമ്മേളനത്തിൽ നിന്നും ഇറങ്ങി പോയി

തൃശ്ശൂർ: കെ ജി ശിവാനന്ദനെ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പത്താം തീയതി ഇരിങ്ങാലക്കുടയിൽ കൊടിയുയർന്ന സിപിഐ തൃശ്ശൂ‍ർ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനമാകും. ശിവാനന്ദൻ്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരെ ജില്ലാ കൗൺസിലിൽ എതിർപ്പ് ഉയർന്നെങ്കിലും ഒടുവിൽ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശം ജില്ലാ കൗൺസിൽ അംഗീകരിക്കുകയായിരുന്നു. നിലയിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ് കെ ജി ശിവാനന്ദൻ. ശിവാനന്ദന് പകരം വി എസ് സുനിൽ കുമാർ, ടി ആർ രമേഷ് കുമാ‍ർ എന്നിവരുടെ പേരുകൾ ജില്ലാ സെക്രട്ടറി…

Read More

അയൽവാസികൾ തമ്മിലുണ്ടായ തർക്കം; അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു

പത്തനംതിട്ട: അടൂർ അറുകാലിക്കലിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു. അയൽവാസികൾ തമ്മിലുണ്ടായ തർക്കം ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആസാദ് എന്ന സിപിഐ പ്രവർത്തകനാണ് വെട്ടേറ്റത്. ഇദ്ദേഹത്തിൻ്റെ കാലിനാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാഷ്ട്രീയപരമായ ആക്രമണമല്ലെന്നും അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ടതിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി

Read More

പട്ടാമ്പി എം എൽ എയുടെ കാറിനുള്ളിൽ പാമ്പ്

പട്ടാമ്പി : പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിന്റെ കാറിനുള്ളിൽ സഹയാത്രികനായി പാമ്പ്!. ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തി ഇറങ്ങാൻ നേരത്താണ് കാറിനുള്ളിൽ അപ്രതീക്ഷിത അതിഥിയെ കണ്ടത്. സംഭവത്തെക്കുറിച്ച് എം.എൽ.എ തന്നെയാണ് തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ചിത്രസഹിതം ഇക്കാര്യം അറിയിച്ചത്. കാറിൻ്റെ ഡാഷ് ബോർഡിന് മുകളിലായി ചുരുണ്ടുകൂടി കിടക്കുന്ന പാമ്പിൻ്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ചേര ഇനത്തിൽപ്പെട്ട പാമ്പാണെന്നാണ് പ്രാഥമിക നിഗമനം. മഴക്കാലത്ത് പാമ്പുകൾ വീടുകളിലും വാഹനങ്ങളിലുമെല്ലാം കയറാനുള്ള സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത…

Read More

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മന്ത്രിമാർക്ക് രൂക്ഷ വിമർശനം; കൃഷി ഭക്ഷ്യ വകുപ്പുകൾ വൻ പരാജയമെന്ന് വിമർശനം

ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാർക്കും രൂക്ഷ വിമർശനം. സംസ്ഥാന നേതൃത്വത്തിന് നിലപാടില്ലെന്നാണ് പ്രതിനിധികളുടെ അഭിപ്രായം. കൃഷിവകുപ്പ് മന്ത്രിക്കെതിരായ കർഷകരുടെ പ്രതിഷേധം പാർട്ടിക്ക് നാണക്കേടായെന്നും അടിസ്ഥാന തൊഴിലാളി വിഭാഗം പാർട്ടിയോട് അകലുന്നു എന്നും വിമർശനം ഉയർന്നിട്ടുണ്ട്. ബ്രൂവറി അടക്കമുള്ള വിഷയങ്ങളിൽ നിലപാടുകളിൽ ഉറച്ച് നിൽക്കാൻ കഴിയുന്നില്ല. നിലപാടിൽ ഉറച്ച് നിൽക്കാൻ കഴിയാത്തത് സഖാക്കളുടെ ആത്മവിശ്വാസം നഷ്ട്ടപ്പെടുത്തുന്നു. വർഗ്ഗ ബഹുജന സംഘടനകളെ ശക്തിപ്പെടുത്താൻ ജാഗ്രത കാണിക്കുന്നില്ല. കൃഷി സിവിൽ സപ്ലൈസ് വകുപ്പുകൾ വൻപരാജയം….

Read More

സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചത് അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു

തൃശൂര്‍: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചത് അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. അടൂര്‍ പ്രകാശ് മറുപടി അര്‍ഹിക്കുന്നില്ലെന്നും സിപിഐ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണെന്നും പ്രകാശ് ബാബു പറഞ്ഞു. പി വി അന്‍വറിന് നിലമ്പൂരില്‍ ഇരുപതിനായിരം വോട്ട് ലഭിച്ചത് നിസാര കാര്യമല്ലെന്നും പ്രകാശ് ബാബു പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ ഭാഗമാണ് ഇത്തരം പരാമര്‍ശങ്ങള്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വിശ്വസിക്കുകയും…

Read More

ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ, സിപിഐയില്‍ നടപടി; നേതാക്കള്‍ക്ക് താക്കീത്

  തിരുവനന്തപുരം:സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖയില്‍ നടപടി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനേയും എറണാകുളം ജില്ല സെക്രട്ടറി കെ.എം ദിനകരനേയും താക്കീത് ചെയ്തു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവിലാണ് തീരുമാനം. ഇരു നേതാക്കളുടേയും ഖേദ പ്രകടനം പരിഗണിച്ചാണ് നടപടി താക്കീതില്‍ ഒതുക്കിയത്. വിഷയത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ക്ഷുഭിതനായാണ് ബിനോയ് വിശ്വം സംസാരിച്ചത്.ആരും ഇക്കാര്യത്തില്‍ ന്യായീകരിക്കേണ്ടതില്ലെന്നും ഗുരുതരമായ തെറ്റാണ് സംഭവിച്ചതെന്നും തന്നെ സമൂഹത്തില്‍ മോശക്കാരനാക്കുന്ന രീതിയിലാണ് സംസാരമെന്നുമാണ് ബിനോയ് വിശ്വം യോഗത്തില്‍ പറഞ്ഞത്. ബിനോയ് വിശ്വത്തെ…

Read More

എം.ആർ അജിത് കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കരുതെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: യുഡിഎഫിലേക്കുള്ള അടൂർ പ്രകാശിൻ്റെ ക്ഷണം തള്ളി സിപിഐ. അടൂർ പ്രകാശിൻ്റെ ക്ഷണം കേട്ട് ചിരിവന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മോദി സ്തുതി നടത്തുന്ന ആളുകൾ ബിജെപിയിലേക്ക് പോകാതിരിക്കാനാണ് കോൺഗ്രസ് നോക്കേണ്ടതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. എം.ആർ അജിത് കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കരുതെന്ന് ബിനോയ് വിശ്വം പറഞ്ഞു. തൃശൂർ പൂരത്തിനിടെ പ്രശ്നങ്ങളുണ്ടായപ്പോൾ മന്ത്രിയുടെ ഫോൺ ഒരു തവണ പോലും എടുക്കാത്ത ആളാണ് എം.ആർ അജിത് കുമാറെന്നും എന്നാൽ ആർഎസ്‌എസ് നേതാക്കളെ അദ്ദേഹം…

Read More

ബിനോയ് വിശ്വത്തിനെതിരായ സംഭാഷണം; മാപ്പപേക്ഷിച്ച് സിപിഐ നേതാക്കൾ

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ സംഭാഷണത്തിൽ മാപ്പപേക്ഷിച്ച് നേതാക്കൾ. പാർട്ടിക്ക് സമർപ്പിച്ച വിശദീകരണ കുറിപ്പിലാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനും മാപ്പ് അപേക്ഷിച്ചിരിക്കുന്നത്. മാപ്പപേക്ഷ നൽകിയ സാഹചര്യത്തിൽ നടപടി താക്കീതിൽ ഒതുങ്ങിയേക്കും. ബോധപൂ‍ർവം പാ‍ർട്ടിയെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ല. പാ‍ർട്ടി എന്തു നടപടിയെടുത്താലും അംഗീകരിക്കും. ദയവ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിശദീകരണ കുറിപ്പിൽ നേതാക്കൾ പറയുന്നു. അതേസമയം സംഭാഷണം എങ്ങനെ റെക്കോഡ് ചെയ്തെന്നോ സാഹചര്യമെന്തെന്നോ വീശദീകരണത്തിൽ പറയുന്നില്ല. സംസ്ഥാന എക്‌സിക്യൂട്ടീവ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial