മുഖ്യമന്ത്രിക്ക് തെറ്റുപറ്റിയാൽ തിരുത്താൻ ആളില്ല, സിപിഎമ്മിന് ഏകാധിപത്യം; വിമർശനവുമായി സിപിഐ
തിരുവനന്തപുരം:സർക്കാരിലും മുന്നണിയിലും സിപിഎമ്മിന് ഏകാധിപത്യമെന്ന് സി പി ഐ. സർക്കാരിലെ തീരുമാനങ്ങളെല്ലാം മുഖ്യമന്ത്രി ഒറ്റയ്ക്കെടുക്കുന്നു. നയപരമായ വിഷയങ്ങളിൽ പോലും ചർച്ചയില്ല. പി.എം ശ്രീ ഉദാഹരണമെന്നും വിമർശനം. വാർഡ് വിഭജനം അടക്കമുളള കാര്യങ്ങളിൽ സിപിഎം ഏകപക്ഷീയമായി ഇടപെട്ടു. സിപിഐ സംസ്ഥാന കൗൺസിലിലാണ് വിമർശനം ഉയർന്നത്. ജില്ല മുതലുളള മുന്നണിയോഗങ്ങളിൽ ചർച്ചയില്ല.തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. സിപിഐ ജില്ലാ സെക്രട്ടറിമാരാണ് വിമർശനം ഉന്നയിച്ചത്. തോൽവിയല്ല, വ്യതിചലനമാണ് പ്രശ്നമെന്ന് സിപിഐയിൽ വിമർശനം. തോൽവിയേക്കാൾ പ്രധാനം ഇടത് മൂല്യങ്ങളിൽ നിന്നുളള വ്യതിചലനമാണ്. എല്ലാം ഒരാൾ തീരുമാനിക്കുന്ന…

