സിപിഐയിൽ വിഭാഗീയത വീണ്ടും തല പൊക്കുന്നു; പന്ന്യൻ രവീന്ദ്രനെ സംസ്ഥാന കൗൺസിലിൽ ഉൾപ്പെടുത്തി
തിരുവനന്തപുരം:പ്രായപരിധിയിൽ പാർട്ടി ഘടകങ്ങളിൽനിന്ന് പുറത്തായ പന്ന്യൻ രവീന്ദ്രനെ വീണ്ടും സംസ്ഥാന കൗൺസിലിൽ ക്ഷണിതാവാക്കിയതോടെ സിപിഐ.യിൽ വിഭാഗീയതത വീണ്ടും തല പൊക്കി.പന്ന്യൻ രവീന്ദ്രനു നൽകുന്ന പരിഗണന കെ ഇ ഇസ്മയിലിനും വേണമെന്ന് കഴിഞ്ഞദിവസം സംസ്ഥാന കൗൺസിലിൽ നേതാക്കൾ ആവശ്യപ്പെട്ടു. സി ദിവാകരനെ സംസ്ഥാന കൗൺസിലിൽ ഉൾപ്പെടുത്തണമെന്ന് ആരും ആവശ്യപ്പെട്ടതുമില്ല. മന്ത്രി ജി ആർ അനിലിൻ്റെ ഭാര്യയായ ലതാദേവിയാണ് ഇസ്മയിലിനെയും ഉൾപ്പെടുത്തണമെന്ന് ആവ ശ്യപ്പെട്ടത്. വിഭാഗീയത ശക്തമായ ഘട്ടത്തിൽ ഇസ്മായിൽ പക്ഷത്തുനിന്നും കൂറുമാറി കാനത്തിനൊപ്പം ഉറച്ചു നിന്ന നേതാവായിരുന്നു ജി…

