Headlines

സിപിഐ ചതിയൻ ചന്തുവെന്ന് വെളളാപ്പളി;തിരിച്ചടിച്ച് ബിനേയ് വിശ്വം

തിരുവനന്തപുരം: പരസ്പരം വാദപ്രതിവാദങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും. ചതിയന്‍ ചന്തുമാരാണ് പത്തുവര്‍ഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. വിമര്‍ശിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ് പുറത്തല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചതിയന്‍ ചന്തു എന്ന തൊപ്പി ആയിരം തവണ ചേരുന്നത് വെള്ളാപ്പള്ളിക്ക് തന്നെയാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. സര്‍ക്കാരിന് മാര്‍ക്കിടാന്‍ ആരും ഏല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാമതും പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നും…

Read More

മുഖ്യമന്ത്രിക്ക് തെറ്റുപറ്റിയാൽ തിരുത്താൻ ആളില്ല, സിപിഎമ്മിന് ഏകാധിപത്യം; വിമർശനവുമായി സിപിഐ

തിരുവനന്തപുരം:സർക്കാരിലും മുന്നണിയിലും സിപിഎമ്മിന് ഏകാധിപത്യമെന്ന് സി പി ഐ. സർക്കാരിലെ തീരുമാനങ്ങളെല്ലാം മുഖ്യമന്ത്രി ഒറ്റയ്ക്കെടുക്കുന്നു. നയപരമായ വിഷയങ്ങളിൽ പോലും ചർച്ചയില്ല. പി.എം ശ്രീ ഉദാഹരണമെന്നും വിമർശനം. വാർഡ് വിഭജനം അടക്കമുളള കാര്യങ്ങളിൽ സിപിഎം ഏകപക്ഷീയമായി ഇടപെട്ടു. സിപിഐ സംസ്ഥാന കൗൺസിലിലാണ് വിമർശനം ഉയർന്നത്. ജില്ല മുതലുളള മുന്നണിയോഗങ്ങളിൽ ചർച്ചയില്ല.തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. സിപിഐ ജില്ലാ സെക്രട്ടറിമാരാണ് വിമർശനം ഉന്നയിച്ചത്. തോൽവിയല്ല, വ്യതിചലനമാണ് പ്രശ്നമെന്ന് സിപിഐയിൽ വിമർശനം. തോൽവിയേക്കാൾ പ്രധാനം ഇടത് മൂല്യങ്ങളിൽ നിന്നുളള വ്യതിചലനമാണ്. എല്ലാം ഒരാൾ തീരുമാനിക്കുന്ന…

Read More

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ന് നൂറ് വയസ്

ദില്ലി: സിപിഐക്ക് ഇന്ന് നൂറ് വയസ്. 1925 ഡിസംബര്‍ 26ന് കാണ്‍പൂരിലാണ് പാര്‍ട്ടിയുടെ രൂപീകരണ സമ്മേളനം നടന്നത്. 100ാം വാര്‍ഷികമായ ഇന്ന് ദില്ലിയില്‍ ദേശീയ കൗൺസിൽ ഓഫീസായ അജോയ് ഭവനില്‍ ജനറല്‍ സെക്രട്ടറി ഡി രാജ പതാക ഉയര്‍ത്തും. സിപിഐയുടെ നൂറ് വര്‍ഷം- പാരമ്പര്യവും ഭാവിയുമെന്ന വിഷയത്തിലെ സെമിനാറില്‍ ഡി രാജ, അമര്‍ജീത് കൗര്‍, ആനി രാജ, പ്രകാശ് ബാബു തുടങ്ങിയ നേതാക്കള്‍ സംസാരിക്കും. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും. പാര്‍ട്ടിയുടെ 100 വര്‍ഷത്തെ ചരിത്രം വ്യക്തമാക്കുന്ന പ്രദര്‍ശനവും…

Read More

ആലപ്പുഴ ജില്ലയിൽ പല പ്രദേശങ്ങളിലും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്;സിപിഐ ജില്ലാ കൗൺസിൽ

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയത്തിന് പിന്നിൽ ഭരണവിരുദ്ധ വികാരവും മുന്നണിയിലെ ആഭ്യന്തര പ്രശ്നങ്ങളുമെന്ന് സിപിഐ. ഘടകകക്ഷികൾ തമ്മിലുള്ള ഏകോപനക്കുറവും പരാജയത്തിന്റെ ആക്കംകൂട്ടിയെന്നും സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ വിലയിരുത്തി. ആലപ്പുഴ ജില്ലയിൽ പല പ്രദേശങ്ങളിലും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും സിപിഐ ജില്ലാ കൗൺസിൽ കുറ്റപ്പെടുത്തുന്നു ചെങ്ങന്നൂർ, മാവേലിക്കര മേഖലകളിൽ ചില വാർഡുകളിൽ സിപിഎം നിലപാട് ബിജെപിക്ക് അനുകൂലമായിരുന്നുവെന്നാണ് സിപിഐയുടെ ആരോപണം. പലയിടങ്ങളിലും സിപിഐയുടെ വിജയത്തിൽ സിപിഎമ്മിന് താത്പര്യമുണ്ടായിരുന്നില്ലെന്നും, സിപിഐ സ്ഥാനാർഥികൾ മത്സരിച്ച മേഖലകളിൽ…

Read More

ബൈക്കിലെത്തിയ മോഷ്ടാക്കളെ ഓടിച്ചിട്ട് പിടിച്ച ആ ‘ഒരുത്തീ’ ഇനി എൽഡിഎഫ് സ്ഥാനാർത്ഥി

കല്പറ്റ: കഴുത്തിലെ മാല തട്ടിപ്പറിച്ചോടി ബൈക്കിൽ രക്ഷപ്പെടുന്ന കള്ളന്മാരുടെ പിന്നാലെ പാഞ്ഞ ധൈര്യശാലിയായ വീട്ടമ്മയെ ഓർമയുണ്ടോ?. ഇത് കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക നവ്യ നായർ വേഷമിട്ട ‘ഒരുത്തീ’ എന്ന സിനിമയായിരിക്കും. എന്നാൽ ആ സിനിമയ്ക്ക് കാരണമായ ജീവിതത്തിലെ യഥാർത്ഥ നായികയായ സൗമ്യയാണ് ഇത്തവണ വയനാട് കൽപ്പറ്റ നഗരസഭയിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. കൽപറ്റ നഗരസഭയിലെ 12ാം വാർഡ് എമിലിത്തടത്തിൽനിന്നാണ് സൗമ്യ മത്സരത്തിനിറങ്ങുന്നത്. യുഡിഎഫിലെ റംല സുബൈറാണ് സൗമ്യയുടെ എതിരാളി. മാലപൊട്ടിച്ചോടിയ കള്ളന്മാരെക്കൊണ്ടുപോലും ഈ ചേച്ചി സൂപ്പറാണെന്ന്…

Read More


മുൻമന്ത്രി കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകും; സിപിഐ പ്രതിനിധി

മുൻമന്ത്രി കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകു. സിപിഐയുടെ പ്രതിനിധി ആയാണ് കെ.രാജു ബോർഡ് അംഗം ആകുന്നത്. പുനലൂരിൽ നിന്നുള്ള നേതാവായ കെ. രാജു ‌സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. കെ ജയകുമാറിനെ പ്രസിഡന്റായി സിപിഐഎം തീരുമാനിച്ചപ്പോൾ സാമുദായിക സമവാക്യം പാലിക്കേണ്ടതുണ്ടെന്ന തീരുമാനത്തിലേക്ക് സിപിഐ എത്തുകയായിരുന്നു. തുടർന്നാണ് കെ രാജുവിനെ പരിഗണിച്ചത്. നേരത്തെ വിളപ്പിൽ രാധാകൃഷ്ണനെയാണ് സിപിഐ പ്രതിനിധിയായി തിരഞ്ഞെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നായിരുന്നു വിളപ്പിൽ രാധാകൃഷ്ണനെ മാറ്റിയത്. നിലവിൽ കെ ജയകുമാർ പ്രസിഡന്റായാൽ സിപിഐ…

Read More

പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ; സർക്കാർ തീരുമാനത്തിൽ കടുത്ത വിമർശനം ഉന്നയിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: പിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് സിപിഐ. സര്‍ക്കാരിന്റെ തീരുമാനത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. എല്‍ഡിഎഫിന്റെ ചരിത്രവും അതില്‍ സിപിഐയുടെ പ്രാധാന്യവും എടുത്തുപറഞ്ഞാണ് ബിനോയ് വിശ്വം വാര്‍ത്താ സമ്മേളനം തുടങ്ങിയത്. പിഎം ശ്രീയെക്കുറിച്ച് സിപിഐ ഇരുട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പിഎം ശ്രീയെക്കുറിച്ച് ഇന്നലെ വൈകുന്നേരം മുതല്‍ നാമെല്ലാവരും അറിയുന്നുണ്ട്. പത്രവാര്‍ത്തകളല്ലാതെ പിഎം ശ്രീയെക്കുറിച്ചുള്ള എംഒയു എന്താണെന്നോ, ഇതില്‍ ഒപ്പിടുമ്പോള്‍ കേരളത്തിന് കിട്ടിയ വാഗ്ദാനമെന്താണെന്നോ ഉള്ള കാര്യങ്ങളില്‍ സിപിഐ ഇരുട്ടിലാണ്….

Read More

പിഎം ശ്രീയില്‍ എതിര്‍പ്പ് തുടരാന്‍ സിപിഐ; സിപിഐ മന്ത്രിമാര്‍ക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍ദേശം നല്‍കി.

തിരുവനന്തപുരം: പിഎം ശ്രീയില്‍ എതിര്‍പ്പ് തുടരാന്‍ സിപിഐ. ഇത് സംബന്ധിച്ച് സിപിഐ മന്ത്രിമാര്‍ക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍ദേശം നല്‍കി. പാര്‍ട്ടി മന്ത്രിമാരുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തി. ബിനോയ് വിശ്വത്തിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കാബിനറ്റില്‍ ചര്‍ച്ച വന്നാല്‍ ശക്തമായി എതിര്‍ക്കാന്‍ ബിനോയ് വിശ്വം നിര്‍ദേശിച്ചു. ഇന്നത്തെ അജണ്ടയില്‍ പിഎം ശ്രീ പദ്ധതിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കാനും സിപിഐ തീരുമാനിച്ചു. പിഎം ശ്രീ പദ്ധതി കേരളം നടപ്പാക്കില്ലെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവെ ബിനോയ് വിശ്വം പറഞ്ഞു….

Read More

സിപിഐ വികസന സന്ദേശം ജാഥ സമാപിച്ചു

നെയ്യാറ്റിൻകര: സിപിഐ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രണ്ട് ദിവസത്തെ വികസന സന്ദേശ കാൽനട വാഹന പ്രചരണ ജാഥ പഴയ ഉച്ചക്കട ജംഗ്ഷനിൽ സമാപിച്ചു. സമാപനയോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി എൽ മധു അധ്യക്ഷനായി. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൽ ശശികുമാർ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം എ എസ് ആനന്ദകുമാർ, മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ തുടങ്ങിയവർ…

Read More

കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി ; എഴുനൂറിലേറെ പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.

കൊല്ലം : കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി. എഴുന്നൂറിലേറെ പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം ജെ സി അനില്‍ പറഞ്ഞു. ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് കൂട്ടരാജിക്ക് കാരണം. പാര്‍ട്ടി വിട്ടവരില്‍ 10 മണ്ഡലം കമ്മിറ്റി അംഗങ്ങളും 45 ലോക്കല്‍ കമ്മിറ്റി അംഗങ്ങളും 48 ബ്രാഞ്ച് സെക്രട്ടറിമാരും 9 ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളും 11 സഹകരണ ബാങ്ക് ഡയറക്ടര്‍മാരും 700ലേറെ പാര്‍ട്ടി അംഗങ്ങളും 200ലേറെ അനുഭാവികളുമുണ്ടെന്നാണ് പാര്‍ട്ടി വിട്ട നേതാക്കള്‍ പറയുന്നത് മുന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial