
കെകെ ലതികയ്‌ക്കെതിരെ ഡിജിപിക്ക് പരാതി; മതസ്പർധ വളർത്തി രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ചു
കോഴിക്കോട്: കാഫിര്‍ പോസ്റ്റ് വിഷയത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം കെകെ ലതികയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിപി ദുല്‍കിഫില്‍ ആണ് പരാതി നല്‍കിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി ലതിക ഷാഫി പറമ്പിലിനെ ഒരുമതത്തിന്റെ ആളായി ചിത്രികരിച്ചെന്നും മതസ്പര്‍ധ വളര്‍ത്തി രാഷ്ട്രീനേട്ടുമുണ്ടാക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ജനങ്ങളുടെ മനസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് അപ്രീതി ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടായെന്നും ജനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിയോട് അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തിയാണ് കെകെ ലതികയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും…