
മുരളീധരന്‍ സീറ്റ് മാറിയത് പരാജയ ഭീതി കൊണ്ട്; തൃശൂരില്‍ മത്സരം ലൂസായെന്ന്
തിരുവനന്തപുരം: വടകരയില്‍ തോല്‍വി ഭയന്നാണ് കെ മുരളീധരന്‍ തൃശൂരിലേക്ക് മാറിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കെ മുരളീധരന്‍ അവസരവാദിയാണ്. മുരളീധരന്‍ എത്തിയതോടെ തൃശൂരില്‍ മത്സരം ലൂസായി. തൃശൂരില്‍ കെ മുരളീധരന്‍ തോല്‍ക്കുമെന്ന് ഉറപ്പാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ബിജെപിയാകുന്ന കാഴ്ചയാണ്. ടി എന്‍ പ്രതാപനും വേണ്ടി പ്രചാരണത്തിന് ഇറങ്ങിയ പദ്മജയാണ് കാലുമാറിയത്. കേരളത്തില്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് കുട്ടുമെന്നതിന്റെ പൊരുള്‍ ഇപ്പോഴാണ് പിടികിട്ടിയതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സിപിഎം…