
ഗുണ്ടാ നേതാവിൻ്റെ പിറന്നാൾ ആഘോഷത്തിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും
കായംകുളം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ഗുണ്ടാസംഘങ്ങൾ സംഘടിപ്പിച്ച ജന്മദിനാഘോഷം. കരുനാഗപ്പള്ളി പുതിയകാവിന് സമീപത്തെ ബാറിലാണ് സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ ഗുണ്ടാസംഘങ്ങൾ ഒത്തുചേർന്നത്. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷത്തിനാണ് സംഘം ഒത്തുകൂടിയത്. വാളുപയോഗിച്ചായിരുന്നു കേക്ക് മുറിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘം ചേർന്ന് ആയുധം കൈവശം വച്ചതിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേവികുളങ്ങര ലോക്കൽ കമ്മിറ്റിയുടെ പരിധിയിലെ ബ്രാഞ്ച് സെക്രട്ടറിയാണ് ഗുണ്ടാപ്പാർട്ടിയിൽ…