
സിപിഐഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി ഒരു വിഭാഗം പ്രവർത്തകർ
കൊല്ലം: സിപിഐഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി ഒരു വിഭാഗം പ്രവർത്തകർ. ‘സേവ് സിപിഐഎം’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. കൊള്ളക്കാരിൽ നിന്നും പാർട്ടിയെ രക്ഷിക്കൂവെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ സിപിഐഎമ്മിന്റെ കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിൽ വാക്കേറ്റവും സംഘർഷവും നടന്നിരുന്നു. സംസ്ഥാനസമിതി അംഗങ്ങളായ കെ.രാജഗോപാൽ, കെ.സോമപ്രസാദ് എന്നിവരെ സമ്മേളനവേദിയിൽ പൂട്ടിയിട്ടു. സമ്മേളനത്തിൽ പാനൽ അവതരിപ്പിച്ചതോടെയാണ് ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. പാനൽ അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു എതിർത്തവരുടെ നിലപാട്. മറ്റുചിലരെക്കൂടി…