അപേക്ഷ നൽകിയാലും സിലിണ്ടർ അനുവദിക്കുന്നില്ല; അപ്രഖ്യാപിത നിയന്ത്രണവുമായി എണ്ണക്കമ്പനികൾ
കൊച്ചി: പുതിയ ഗാർഹിക പാചകവാതക കണക്ഷൻ അനുവദിക്കുന്നതിൽ പലയിടത്തും അപ്രഖ്യാപിത നിയന്ത്രണം. പശ്ചിമേഷ്യൻ സംഘർഷത്തിത്തിന്റെ പശ്ചാത്തലത്തിൽ പാചകവാതക മേഖലയിൽ ഉടലെടുത്ത പ്രതിസന്ധിയുടെ മറവിലാണ് പുതിയ കണക്ഷനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എണ്ണക്കമ്പനികൾ ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ പുതിയ കണക്ഷൻ നൽകാനാവില്ലെന്നാണ് ഏജൻസികളുടെ നിലപാട്. ഇത് പലപ്പോഴും ഉപഭോക്താക്കളും ഏജൻസി അധികൃതരും തമ്മിലെ വാക്കുതർക്കങ്ങളിലേക്കും നീങ്ങുന്നു. അതേസമയം, ജില്ലയിലെ ചില പ്രദേശങ്ങളിൽ ഗാർഹിക, വാണിജ്യ കണക്ഷനുകൾ യാതൊരു തടസ്സവും കൂടാതെ ലഭിക്കുന്നുമുണ്ട്. കൈമലർത്തി ഏജൻസികൾ പുതിയ കണക്ഷന്…

