Headlines

ഹൗസ് ബോട്ടിൽ നിന്ന് കാൽ വഴുതി കായലിൽ വീണു; അപകടത്തിൽ കർണാടക സ്വദേശിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ഹൗസ് ബോട്ടിൽനിന്ന് കായലിലേക്ക് വീണ് ഒരാൾ മരിച്ചു. കർണാടക തുംകൂർ സ്വദേശി ബാലകൃഷ്ണയാണ് മരിച്ചത്. ബാലകൃഷ്ണ ഒരു ബോട്ടിൽ നിന്ന് മറ്റൊരു ബോട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ കാൽ വഴുതി കായലിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കർണാടകയിൽ നിന്ന് വന്ന 40 അംഗ സംഘത്തിൽ പെട്ടയാളാണ് ബാലകൃഷ്ണ. രണ്ട് ബോട്ടുകളിലായാണ് സംഘം താമസിച്ചിരുന്നത്.

Read More

കാണാതായ വയോധിക പുരയിടത്തിൽ മരിച്ച നിലയിൽ; മൃതദേഹം തെരുവ് നായകൾ ഭക്ഷിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ ഭക്ഷിച്ച നിലയിൽ ആയിരുന്നു. മടവൂർ തകരപ്പറമ്പ് പഴുവടി പാറശ്ശേരി വീട്ടിൽ കെ ഭവാനി (75) ആണ് മരിച്ചത്. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് അവശേഷിച്ചത്. ധരിച്ചിരുന്ന വസ്ത്രങ്ങളും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയുമാണ് മൃതദേഹം തിരിച്ചറിയാൻ സാധിച്ചത്. വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് നിഗമനം. മൂത്തമകനൊപ്പം താമസിക്കുന്ന ഇവർ വെള്ളിയാഴ്ച മുതൽ വീട്ടിലുണ്ടായിരുന്നില്ല. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന ഇളയമകന്റെ വീട്ടിലുണ്ടാവുമെന്നു…

Read More

വെള്ളം സംഭരിക്കുന്ന ടാങ്കില്‍ കുളിക്കാനിറങ്ങി; നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: വെള്ളം സംഭരിക്കുന്ന കുളിക്കാനിറങ്ങിയ നാല് കുട്ടികള്‍ മുങ്ങിമരിച്ചു. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. ജീവൻ (13), പ്രിത്ഥ്വി(12), വിശ്വ(12), സാത്വിക്(11) എന്നീ കുട്ടികൾ ആണ് മരിച്ചത്. നാല് പേരും ആളൂർ സ്വദേശികളാണ്. ആളൂർ താലൂക്കിലെ മുത്തിഗെ ഗ്രാമത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. ഗ്രാമത്തിൽ വെള്ളം സംഭരിക്കുന്ന വലിയ ടാങ്കിൽ ഉച്ചയോടെ കുളിക്കാൻ പോയതായിരുന്നു കുട്ടികൾ. ഒരു കുട്ടി മുങ്ങിപ്പോയതോടെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് കുട്ടികളും അപകടത്തിൽ പെടുകയായിരുന്നു

Read More

ആമക്കാവിൽ യുവാവിനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൂറ്റനാട് : കോടനാട് തൈക്കാട്ടുവളപ്പിൽ ഷിബിൻ (30) എന്ന യുവാവിനെയാണ് ആമക്കാവ് മൂലസ്ഥാനത്തുള്ള വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ചാലിശ്ശേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Read More


ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു; ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു

പാലക്കാട്: റോഡരികിലെ കുഴിയില്‍ വീണ് ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു. പാലക്കാട് പറക്കുന്നത്ത് വടക്കന്തറ മനയ്ക്കല്‍ത്തൊടി സുധാകരന്‍ (65) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം. ഭക്ഷണം വാങ്ങാന്‍ ഇരുചക്രവാഹനത്തില്‍ പോകുന്നിനിടെ ആയിരുന്നു അപകടം. റോഡരികില്‍ ജല അതോറിറ്റി കുഴിച്ച കുഴിയില്‍പ്പെട്ട് തെറിച്ചുവീണാണ് അപകടം. ഉടന്‍ ജില്ലാ ആശുപത്രിയിലും അവിടെനിന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൈപ്പിടാനായി ജല അതോറിറ്റി കുഴിച്ച കുഴയാണ് അപകടത്തിനിടയാക്കിയത്. പൊലീസ് അന്വേഷണം തുടങ്ങി

Read More

കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം, മരിച്ചത് കോട്ടയം സ്വദേശികള്‍; ആത്മഹത്യയെന്ന് സംശയം

കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ മലയാളികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞിരത്തുംമൂട് സ്വദേശികളായ ജോര്‍ജ് പി സ്‌കറിയ( 60), ഭാര്യ മേഴ്‌സി (58), മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് സൂചന. കമ്പം-കമ്പംമേട് റോഡില്‍ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാന്റ് ഐ10 കാറിനകത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോട്ടയം രജിസ്‌ട്രേഷനിലുള്ള (കെഎല്‍ 05 എയു 9192)വാഹനമാണിത്. അഖിലിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. മൂവരെയും…

Read More

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം

ചെന്നൈ: ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാലു പേർ മരിച്ചു. അപകടത്തിൽ 15 പേരിലധികം ആളുകൾക്ക് പരിക്കറ്റിട്ടുണ്ട് കരിങ്കല്ലുമായി പോയ ലോറിയെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. ഇതിന് പിന്നിലേക്ക് മറ്റൊരു ബസ് കൂടി ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ചെങ്കല്ലുപേട്ടു ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ചികിത്സാപ്പിഴവെന്ന് ആരോപണം; അർധരാത്രി രോ​ഗിയുടെ മൃതദേഹവുമായി മെഡിക്കൽ കോളജിന് മുന്നിൽ ബന്ധുക്കളുടെ കുത്തിയിരിപ്പ് സമരം

ആലപ്പുഴ: രോഗി മരിച്ചത് ചികിത്സ പിഴവുമൂലമെന്ന് ആരോപിച്ച് വയോധികയുടെ മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളജിന് മുന്നിൽ ബന്ധുക്കളുടെ കുത്തിയിരിപ്പ് സമരം. പുന്നപ്ര അഞ്ചിൽ വീട്ടിൽ ഉമൈബയുടെ (70) മൃതദേഹവുമായാണ് ബന്ധുക്കൾ ബുധൻ അർധരാത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ പ്രതിഷേധിച്ചത്. ഇത് സംഘർഷത്തിന് ഇടയാക്കി. പനി ബാധിച്ച് 24 ദിവസം മുൻപാണ് ഉമൈബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ ബുധനാഴ്ച രാത്രി 8 മണിയോടെ ഉമൈബ മരിച്ചു. ഉമൈബയുടെ…

Read More

മകന്റെ മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ അച്ഛൻ മരിച്ചു; പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം∙ മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. മലയിൻകീഴ് പൊറ്റയിൽ സ്വദേശി രാജേന്ദ്രനാണ് (63) മരിച്ചത്. മേയ് നാലിനാണ് രാജേന്ദ്രന് മർദനമേറ്റത്. മകൻ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Read More

മൂന്ന് വിദ്യാ‍ത്ഥികൾ കിണറ്റിൽ മുങ്ങി മരിച്ചു; അപകടം കാൽ വഴുതി വീണതാകാമെന്ന് നിഗമനം

ചെന്നൈ: തമിഴ്നാട്ടിൽ മൂന്ന് 3 വിദ്യാർത്ഥികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അശ്വിൻ (12) , മാരിമുത്തു (13), വിഷ്ണു (13) എന്നിവരാണ് മരിച്ചത്. കുട്ടികൾ കാൽ വഴുതി കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരൂ‍‍‍ർ ജില്ലയിലെ ആണ്ടൻകോവിൽ പഞ്ചായത്തിലാണ് ദാരുണസംഭവം. വൈകിട്ട് കളിക്കാനായി പുറത്തുപോയ ഇവരെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കരൂ‍‍ർ സ‍ർക്കാർ മെഡിക്കൽ കോളേജിലെ പോസ്റ്റുമോ‍ർട്ടത്തിന് ശേഷം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial