Headlines

കാസർഗോഡ് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ഇരട്ട സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കാസർഗോഡ്: ചീമേനിയിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ഇരട്ട സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കനിയന്തോലിലെ രാധാകൃഷ്ണൻ – പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മുങ്ങി മരിച്ചത്. വീടിനടുത്തുള്ള ചെങ്കൽ ക്വാറിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. ചീമേനി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ് അന്തരിച്ച കുട്ടികൾ. അതേസമയം, തിരുവനന്തപുരം പാലോട് നദിയിൽ രണ്ട് പേർ മുങ്ങിമരിച്ചു. വള്ളക്കടവ് സ്വദേശി ബിനു, പാലോട് സ്വദേശിയും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ കാർത്തിക് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്…

Read More

കോഴിക്കോട് വീടിന് മുകളിൽ മരം വീണ് വയോധികക്ക് ദാരുണാന്ത്യം; കൊച്ചുമകൾക്ക് പരിക്കേറ്റു

കോഴിക്കോട്: വീടിനു മുകളിൽ മരം വീണുണ്ടായ അപകടത്തിൽ വയോധികക്ക് പരിക്ക്. പെരുമണ്ണ അരമ്പച്ചാലിൽ ചിരുതക്കുട്ടി (85) യാണ് മരിച്ചത്. സമീപത്തെ പറമ്പിൽ മണ്ണുമാന്തി ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടെ പന വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. വീടിന് പുറത്തുനിൽക്കുകയായിരുന്ന ചിരുതകുട്ടിയുടെ ശരീരത്തിലേക്ക് പനയുടെ അവശിഷ്ടങ്ങൾ പതിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മകൻ വിനോദിന്റെ അഞ്ചുവയസ്സുകാരിയായ മകൾ ആരാധനയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ചിരുതക്കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പന്തീരങ്കാവ് പോലീസും താലൂക്ക് ദുരന്തനിവാരണ സേന ടിഡിആർഎഫ് വളണ്ടിയർമാരും സ്ഥലത്തെത്തി….

Read More

മൊബൈൽ ഫോൺ ഉപയോഗം കൂടിയപ്പോൾ വഴക്ക് പറഞ്ഞു; വീടുവിട്ടിറങ്ങിയ പതിമൂന്നുകാരിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി

മാഹി: കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശിയായ പാണ്ഡ്യന്റെയും മുനിയമ്മയുടെയും മകളായ പവിത്രയാണു മരിച്ചത്. ന്യൂമാഹി എംഎം ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ന്യൂമാഹി മുകുന്ദൻ പാർക്കിന് സമീപത്തെ ബോട്ടുജെട്ടിക്ക് അടുത്ത് പുഴയിൽനിന്നാണു രാവിലെ മൃതദേഹം കിട്ടിയത്. ഞായറാഴ്ച രാവിലെ മുതൽ വീട്ടിൽനിന്നും പെൺകുട്ടിയെ കാണാനില്ലായിരുന്നു. മയ്യഴിപ്പുഴയ്ക്കു സമീപം പെരിങ്ങാടി കല്ലായി അങ്ങാടിയിൽ ഈച്ചി വൈഷ്ണവ് ഹോട്ടലിനു സമീപം വാടകവീട്ടിലാണ് 10 വർഷമായി താമസം. മൊബൈൽ ഫോൺ ഉപയോഗം കൂടിയപ്പോൾ വീട്ടുകാർ…

Read More

തൃശൂരില്‍ ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

തൃശൂര്‍ പെരിത്തനത്ത് ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. പെരിഞ്ഞനം വെസ്റ്റ് ഓണപറമ്പ് സ്വദേശി പള്ളിയാശേരി വീട്ടില്‍ 48 വയസ്സുള്ള പ്രിയന്‍ ആണ് മരിച്ചത്. ദേശീയപാത 66-ല്‍ പെരിഞ്ഞനം തെക്കേ ബസ് സ്റ്റോപ്പിന് സമീപം രാവിലെ 10.45ഓടെ ആയിരുന്നു അപകടം.ഭാര്യയെ പെരിഞ്ഞനം സെന്ററില്‍ ഇറക്കിയ ശേഷം സ്‌കൂട്ടറില്‍ എതിര്‍ ദിശയിലേക്ക് കടക്കുന്നതിനിടെ വടക്കുഭാഗത്തു നിന്നും വന്ന ടോറസ് ലോറി പ്രിയനെ ഇടിക്കുകയായിരുന്നു. ലോറി ദേഹത്ത് കൂടെ കയറുകയു തല്‍ക്ഷണം മരണം സംഭവിക്കുകയും ചെയ്തു. മൃതദേഹം പിന്നീട് കൊടുങ്ങല്ലൂര്‍…

Read More

ചൂണ്ടയിടാന്‍ പോയപ്പോൾ കാൽവഴുതി പറക്കുളത്തിലേക്ക്; രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കോട്ടയം: ചൂണ്ടയിടാന്‍ പോയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ്, പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. അവധി ദിവസമായതിനാല്‍ അയല്‍വാസികളായ കുട്ടികള്‍ ചെമ്പുപുറത്തുള്ള പാറക്കുളത്തില്‍ ചൂണ്ടയിടാന്‍ പോകുകയായിരുന്നു. ചൂണ്ടയിടുന്നതിനിടെ ഒരാള്‍ കാല്‍ വഴുതി പാറക്കുളത്തില്‍ വീണു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിയും കുളത്തില്‍ വീണത്. ഒഴിഞ്ഞ പ്രദേശമായതിനാല്‍ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. സമയമേറെ കഴിഞ്ഞിട്ടും കുട്ടികളെ കാണാതയോടതെ വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്….

Read More

കട്ടപ്പനയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു

കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസി സുവർണഗിരി വെൺമാന്ത്ര ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ നേരത്തെയും പൊലീസിന് ലഭിച്ചിട്ടുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷത്തിനിടയാക്കിയ കാരണം വ്യക്തമല്ല.

Read More

ഇടുക്കിയിൽ ഹോട്ടൽ മുറിയിൽ പോലീസുകാരൻ മരിച്ച നിലയിൽ; ആത്മഹത്യ സഹപ്രവർത്തകനെ അറിയിച്ച ശേഷം

ഇടുക്കി: പോലീസ് ഉദ്യോഗസ്ഥൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ. ഇടുക്കി വണ്ടമ്മയുടെ പോലീസ് സ്റ്റേഷനിലെ സിപിഎം ആലപ്പുഴ സ്വദേശി രതീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുമളിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് ആത്മഹത്യ. ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയ്യാറാകാനും സഹപ്രവർത്തകരോട് ഫോണിൽ അറിയിച്ച ശേഷമാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ് കുറച്ച് നാളുകളായി ഇയാള്‍ മെഡിക്കല്‍ ലീവിലായിരുന്നു ഇയാള്‍. വ്യാഴാഴ്ച ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയെങ്കിലും സ്‌റ്റേഷനിലെത്തിയില്ല. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാളുടെ ഫോണ്‍…

Read More

കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. ഇരുമ്പിൻ ചീടൻ കുന്നുമ്മൽ സക്കീർ ബാബു (43) ആണ് മരിച്ചത്. താമരശ്ശേരി ചുങ്കത്തെ ഓട്ടോ ഡ്രൈവർ ആണിയാൾ. താമരശ്ശേരിയിൽ നിന്നും പരപ്പനങ്ങാടിയിലേക്ക് കാറിൽ പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കാർ ആശുപത്രിക്ക് സമീപം നിര്‍ത്തി നടന്നു പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ ആളുകള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

വീടിന് തീപിടിച്ചു; യുപിയില്‍ പിഞ്ച് കുഞ്ഞ് ഉള്‍പ്പടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വെന്തുമരിച്ചു; വീഡിയോ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വീടിന് തീപിടിച്ച് ഒരുകുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും പൊലീസും ചേര്‍ന്ന് ഒരു സ്ത്രീയെയും കുട്ടിയെയും രക്ഷപ്പെടുത്തി. മൂന്ന് നിലകളുള്ള വീടിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. മുറിക്കകത്ത് സൂക്ഷിച്ച രാസവസ്തുക്കളും ഫോം ഷീറ്റുകളുമാണ് തീപടര്‍ന്ന് പിടിക്കാന്‍ കാരണണമായതെന്നാണ് പൊലീസ് പറയുന്നത്. മുകളിലത്തെ നിലയിലേക്കും തീ ആളിപ്പടര്‍ന്നതോടെയാണ് അപകടം ഉണ്ടായത്. മുകളിൽ താമസിക്കുന്നവര്‍ മുറിക്കകത്ത് കുടുങ്ങിയതോടെയാണ് അഞ്ച്…

Read More

ശാസ്താംകോട്ടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം

കൊല്ലം: ശാസ്താംകോട്ടയിൽ ആഞ്ഞിലിമൂടിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തട്ടുവിള കിഴക്കതിൽ റോബർട്ട് അണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് തീപിടിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം. എതിർ ദിശയിൽ നിന്നും ബൈക്കിൽ എത്തിയ രാജഗിരി വാറുതുണ്ടിൽ അലൻ, സുഹൃത്ത് സിബിൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. സിബിൻ അലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും അലൻ സ്വകര്യ ആശുപത്രിയിലും ചികിത്സയിലാണ്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial