Headlines

ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി 60 വയസുകാരിക്ക് ദാരുണാന്ത്യം; അപകടം തോട്ടിയുപയോഗിച്ച് തേങ്ങയിടുന്നതിനിടെ

തിരുവനന്തപുരം: തേങ്ങയിടുന്നതിനിടെ ഇരുമ്പുതോട്ടി ഇലക്ട്രിക് ലൈനിൽ തട്ടി വയോധിക മരിച്ചു. ആറ്റിങ്ങൽ ഞാറക്കാട്ട് വിള ചരുവിള വീട്ടിൽ ശാന്ത (60) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ സമീപത്തെ വീട്ടിൽ നിന്നും ഇരുമ്പുതോട്ടി വാങ്ങി ടെറസിൽ നിന്നുകൊണ്ട് തേങ്ങയിട്ടു. തുടർന്ന് തിരികെ കൊണ്ടുപോകുമ്പോൾ താഴ്ന്നു കിടന്ന ഇലക്ട്രിക് ലൈനിൽ തട്ടി അപകടം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏറെനാളായി മകളോടൊപ്പം ചെന്നൈയിൽ ആയിരുന്ന ശാന്ത കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം…

Read More

തിരൂരിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരൂർ: പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെ ആണ് സംഭവം.തൃപ്രങ്ങോട് കുട്ടമ്മാക്കില്‍ സ്വദേശി നെടുവഞ്ചേരി (പടിഞ്ഞാറയില്‍) മൊയ്തീന്‍ മകന്‍ ഫായിസ് (24) ആണ് തിരൂര്‍ പൂക്കയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്.തിരൂരിൽ നിന്നും താനൂരിലേക്ക് പോവുകയായിരുന്ന ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ തിരൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മിൻഹാജ് ബസ്സിനടിയിലേക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ നിലയിൽ ഫായിസിനെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം കുട്ടമാക്കിൽ…

Read More

ദേശീയപാതയ്ക്ക് വേണ്ടിയെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂർ: കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. പിലാത്തറയിൽ ദേശിയപാതയ്ക്ക് വേണ്ടി നിർമ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിലാണ് യുവാവ് വീണത്. കുഞ്ഞിമംഗലം സ്വദേശി റിയാസ് ആണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. എം.ജി.എം കോളേജ് കവലയിൽ ഹൈവെ വികസനത്തിൻ്റെ ഭാഗമായി നിർമ്മിച്ച സർവ്വീസ് റോഡിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റിയാസ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു

Read More

മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ അടിപിടി; കുന്നംകുളത്ത് മർദ്ദനമേറ്റ യുവാവ് മരിച്ചു

തൃശ്ശൂർ: മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിയിൽ കുന്നംകുളത്ത് അഞ്ഞൂരിൽ യുവാവ് മരിച്ചു. അഞ്ഞൂർ സ്വദേശി സ്വദേശി (29) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്ണു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടെ വിഷ്ണു തലയിടിച്ച് വീഴുകയായിരുന്നു. കുന്നംകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Read More

കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു

കണ്ണൂർ: കണ്ണൂർ മയ്യിലിൽ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ്, അഭിനവ്, ജോബിൻ ജിത്ത് എന്നിവരാണ് മരിച്ചത്. മൂവരും ബന്ധുക്കളാണ്. വൈകീട്ടാണ് അപകടം ഉണ്ടായത്. പുഴക്കരയിൽ നിൽക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞ് രണ്ടുപേർ പുഴയിലേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ചാടിയ ഒരാളും മരിച്ചു. കൂടെയുണ്ടായിരുന്ന ഒരു വിദ്യാർത്ഥി നീന്തി രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി കരയ്ക്ക് കയറ്റിയെങ്കിലും മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്

Read More

ഇസ്തിരിയിടുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

കൊട്ടാരക്കര: തുണി ഇസ്തിരിയിടുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. വാളകം അമ്പലക്കര കോയിക്കല്‍ സിലി ഭവനില്‍ അലക്സാണ്ടര്‍ ലൂക്കോസ്(48) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഈസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ജോലി സ്ഥലത്തായിരുന്ന ഹരിത കര്‍മ്മസേനാംഗമായ ഭാര്യ രാജി അലക്സാണ്ടറെ ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസി എത്തി പരിശോധിച്ചപ്പോഴാണ് ഷോക്കേറ്റ നിലയില്‍ അലക്സാണ്ടര്‍ ലൂക്കോസിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വയയ്ക്കലില്‍ ഓഡിറ്റോറിയം ജീവനക്കാരനായിരുന്നു. മൃതദേഹം…

Read More

നീന്തല്‍ പഠിപ്പിക്കുന്നതിനിടെ മുങ്ങിപ്പോയി; ഗുരുതരാവസ്ഥയിലായ നാലു വയസുകാരന്‍ മരിച്ചു

മലപ്പുറം: നീന്തല്‍ പഠിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി ഗുരുതരവാസ്ഥയിലായ നാലു വയസുകാരന്‍ മരിച്ചു. മലപ്പുറം കോട്ടക്കല്‍ സ്വദേശി ധ്യാന്‍ നാരായണനാണ് മരിച്ചത്. രക്ഷിതാക്കള്‍ കുട്ടിയെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ ആയിരുന്നു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച വീടിനടുത്തുള്ള കുളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. രക്ഷിതാക്കള്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുട്ടി മുങ്ങിപ്പോവുകയായിരുന്നു. ബോധരഹിതനായ കുട്ടിയെ ഉടന്‍ പുറത്തെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്

Read More

കണ്ണൂരിൽ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന യുകെജി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു

കണ്ണൂർ: മമ്പറത്ത് അഞ്ച് വയസുകാരി കാറിടിച്ച് മരിച്ചു. യു കെ ജി വിദ്യാർത്ഥിനിയായ സൻഹ മറിയമാണ് മരിച്ചത്. പറമ്പായി സ്വദേശികളായ അബ്ദുൾ നാസറിൻ്റെയും ഹസ്നത്തിൻ്റെയും മകളാണ്. വീടിന് മുൻപിലെ റോഡിൽ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. അതീവ ഗുരുതരമായി പരിക്കേറ്റ സൻഹ മറിയത്തെ ഇന്നലെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം നിയമപരമായ നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ…

Read More

കിളിമാനൂരിൽ ഓട്ടോയും ബൈക്കും ഇടിച്ചുണ്ടായ അപകടം; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

കിളിമാനൂർ ആലംകോട് ചെമ്പരത്തുമുക്കിൽ ആട്ടോയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. മടത്തറ മേലേ മുക്ക് സ്വദേശി അൻസിലാണ് മരിച്ചത്. ഇന്ന് രാവിലെരാജാ രവിവർമ്മ റോഡിൽ ചെമ്പരത്ത് മുക്കിലാണ് അപകടം നടന്നത്. ഒപ്പം ഉണ്ടായിരുന്നമടത്തറ ഒഴുകുപാറ സ്വദേശി തൻസീൽ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Read More

പ്രമുഖ മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്കർ  അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും, മനുഷ്യാവകാശ സാമൂഹ്യ പ്രവർത്തകനുമായ ബി.ആർ.പി. ഭാസ്‌കർ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ അന്തരിച്ചു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. ഏഴു പതിറ്റാണ്ടിലേറെക്കാലം മാധ്യമ പ്രവർത്തന മേഖലയിൽ സജീവമായിരുന്നു. ചെന്നൈയിൽ ദ ഹിന്ദുവിന്റെ സഹപത്രാധിപർ, ന്യൂഡൽഹിയിൽ ദ സ്റ്റേറ്റ്മാനിൽ ഉപപത്രാധിപർ, പാട്രിയറ്റിന്റെ സഹപത്രാധിപർ,1965 മുതൽ 1983 വരെ യു എൻ ഐ യിലും പ്രവർത്തിച്ചു. നിരവധി മാധ്യമങ്ങളിൽ കോളമിസ്റ്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി സാമൂഹിക വിഷയങ്ങളിലും അദ്ദേഹം ഇടപെട്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial