Headlines

മുതലപ്പൊഴിയിൽ വീണ്ടും അപകടം; വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടത്തിൽ വീണ്ടും മരണം. മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യ തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ രക്ഷപ്പെട്ടു. ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ തീവ്രമാകുമെന്ന് മുന്നറിയിപ്പ്വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന ഫ്രാൻസിസ്, സുരേഷ് യേശുദാസ്…

Read More

ബൈക്ക് ടിപ്പര്‍ ലോറിക്കടിയിലേക്ക് മറിഞ്ഞു; ഭർത്താവിനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്ക് ടിപ്പര്‍ ലോറിക്കടിയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. കളന്തോട് സ്വദേശി തത്തമ്മപ്പറമ്പില്‍ വേലായുധന്റെ ഭാര്യ മാധവി (60) ആണ് മരിച്ചത്. ഭർത്താവ് വേലായുധനോടൊപ്പം യാത്ര ചെയ്യവേ ആയിരുന്നു അപകടം. ഇദ്ദേഹത്തെ പരിക്കുകളോടെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചോടെ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കം അഗസ്ത്യന്‍മുഴിയിലാണ് ദാരുണമായ സംഭവം നടന്നത്. മാധവിയുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. റോഡില്‍ ഗതാഗത തടസ്സം ഉണ്ടായിരുന്നു. ഇതിനിടയല്‍ ടിപ്പർ ലോറിയുടെ അരികിലൂടെ പോകാന്‍…

Read More

മലപ്പുറത്ത് ചികിത്സയ്ക്കിടെ നാലുവയസുകാരൻ മരിച്ച സംഭവം; മരണകാരണം അനസ്തേഷ്യ മാനദണ്ഡം പാലിക്കാതിരുന്നതെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട്

മലപ്പുറം: കൊണ്ടോട്ടിയിൽ ചികിത്സയ്ക്കിടെ നാലുവയസുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. അനസ്‌തേഷ്യ മാനദണ്ഡം പാലിക്കാതിരുന്നതിനാണ് മരണത്തിന് കാരണമായത്. ജൂൺ ഒന്നിനാണ് കൊണ്ടോട്ടിയിൽ സ്വകാര്യ ആശുപത്രിയിൽ വച്ച് അരിമ്പ്ര സ്വദേശിയായ നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിൽ മരിച്ചത്. മുറിവിന് സ്റ്റിച്ചിടാൻ അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്തേഷ്യ നല്‍കി അല്പസമയത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതര ആരോപണവുമായി നാല് വയസുകാരന്‍റെ അമ്മ രംഗത്തെത്തി. ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ നടപടി വേണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. കുഞ്ഞിന്…

Read More

കായകുളത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ: കായംകുളത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. കായംകുളം ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ നടക്കാനിറങ്ങിയ ആൾക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

ഭാര്യ മരിച്ച വിഷമത്തിൽ അസം ഹോം സെക്രട്ടറി സ്വയം വെടിവെച്ച് മരിച്ചു

ഗുവാഹത്തി : അര്‍ബുദ ബാധിതയായ ഭാര്യ മരിച്ച വിഷമത്തില്‍ അസം ഹോം സെക്രട്ടറിയായ ഐപിഎസുകാരന്‍ ഐസിയുവിനുള്ളില്‍ വച്ച് സ്വയം വെടിവച്ചുമരിച്ചു. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. 2009 ബാച്ച് ഐപിഎസ് ഓഫിസറായ സിലാദിത്യ ചേതിയ ആണ് ഭാര്യ മരിച്ച ഐസിയുവിനുള്ളില്‍ വച്ച് ജീവനൊടുക്കിയത്. അര്‍ബുദം നാലാം ഘട്ടത്തിലായതിനെ തുടര്‍ന്ന് സിലാദിത്യ ചേതിയയുടെ ഭാര്യ ഏതാനും ദിവസമായി നഗത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യക്ക് സുഖമില്ലാത്തതിനാല്‍ നാലുമാസമായി സിലാദിത്യ ജോലിക്കു പോയിരുന്നില്ല. ഭാര്യ മരിച്ചതിനു പിന്നാലെ സിലാദിത്യ ഐസിയുവില്‍ നിന്ന…

Read More

റീൽസ് പകർത്തുന്നതിനിടെ കാർ വീണത് 300 അടി താഴ്ചയിലേക്ക്; ഇരുപത്തിമൂന്നുകാരി യ്ക്ക് ദാരുണാന്ത്യം

മുംബൈ: റീൽസ് പകർത്തുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു.ശ്വേത ദീപക് സുർവാസെ(23) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ മലഞ്ചെരിവില്‍ വച്ച് കാര്‍ റിവേഴ്സെടുത്ത യുവതി 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. യുവതി ഡ്രൈവ് ചെയ്യുന്നത് സുഹൃത്ത് ക്യാമറയിൽ പകർത്തുന്നതിനിടെയാണ് അപകടം. തിങ്കളാഴ്ച ഉച്ചയോടെ ഔറംഗബാദിൽ നിന്ന് സുലിഭഞ്ജനിലെ ദത്താത്രേയ ക്ഷേത്രം സന്ദർശിക്കാനെത്തിയതായിരുന്നു ശ്വേതയും സുഹൃത്തായ സൂരജ് സഞ്ജൗ മുളെ (25)യും. ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. കാറില്‍ കയറിയ ശ്വേത വണ്ടി റിവേഴ്സെടുക്കാന്‍ തുടങ്ങി….

Read More

കൊല്ലം പുനലൂരിൽ ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു

കൊല്ലം പുനലൂരിൽ തൊഴിലുറപ്പ് തൊഴിലിനിടെ മിന്നലേറ്റ് രണ്ടു സ്ത്രീ തൊഴിലാളികൾ മരിച്ചു. പുനലൂർ കേളങ്കാവ് ഇടക്കുന്നത്ത് ചൊവ്വാഴ്ച രാവിലെ 11.30ഓടെ ആയിരുന്നു അപകടം. ഇടക്കുന്നം ഗോകുലത്തിൽ ചന്ദ്രബാബുവിന്റെ ഭാര്യ സരോജം (42), ഇടക്കുന്നം മഞ്ജു ഭവനിൽ പരേതനായ മോഹനൻ പിള്ളയുടെ ഭാര്യ രജനി (54) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു സ്ത്രീ തൊഴിലാളികളെ പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ നഗരസഭയിലെ മണിയാർ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവർ ഇടക്കുന്നം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ…

Read More

അയൽവാസിയായ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; തടയാൻ ചെന്നയാൾ കുഴഞ്ഞു വീണു മരിച്ചു

ആലപ്പുഴ: വിവാഹ നിശ്ചയം കഴിഞ്ഞ വീട്ടിൽ അയൽവാസികളായ ദമ്പതികൾ തമ്മിലുണ്ടായ വഴക്കിൽ തടസം പിടിക്കാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസിൽ മോഹനൻ (60) ആണ് മരിച്ചത്. മരിച്ച മോഹന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങ് ഇന്നലെ രാവിലെ ആയിരുന്നു. ചടങ്ങിൽ ഭക്ഷണം തയ്യാറാക്കിയത് അയൽവീട്ടിലെ ചന്ദ്രൻ എന്നയാളുടെ ഭാര്യ ലളിതയും കൂട്ടരുമായിരുന്നു. വൈകുന്നേരത്തോടെ ചന്ദ്രൻ ഇവിടെയെത്തിയ ചന്ദ്രൻ ലളിതയുമായി വാക്കുതർക്കമുണ്ടായി. കസേരയെടുത്ത് ലളിതയെ അടിക്കുന്ന തടസം പിടിക്കാൻ എത്തിയപ്പോഴാണ് മോഹൻ…

Read More

കോഴിഫാമിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു

പാലക്കാട്:കോഴിഫാമിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. പാലക്കാട് പനമണ്ണയിൽ ഇന്നലെയാണ് സംഭവം. പനമണ്ണ സ്വദേശി പാറുക്കുട്ടി (60) ആണ് മരിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് കോഴി ഫാം ഉടമയെ കസ്റ്റഡിയിലെടുത്തു. പനമണ്ണ സ്വദേശി ശിവദാസനെയാണ് കസ്റ്റഡിയിലെടുത്തത്.രാവിലെ സൊസൈറ്റിയിലേക്ക് പാല്‍ കൊണ്ടുപോകുന്നതിനിടെയാണ് പാറുക്കുട്ടിയ്ക്ക് ഷോക്കേറ്റത്. സാധാരണയായി പാല്‍ കൊണ്ടുപോയി കൊടുത്തശേഷം പറമ്പിൽ നിന്നും പുല്ലരിഞ്ഞശേഷമാണ് വീട്ടില്‍ മടങ്ങിയെത്താറുള്ളത്. എന്നാല്‍, വൈകുന്നേരമായിട്ടും പാറുക്കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്. ഇന്നലെ രാത്രി 11 ഓടെയാണ് കോഴി ഫാമിന്…

Read More

സ്കൂട്ടറിൽ ക്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; അമ്മ പരിക്കുകളോടെ രക്ഷപെട്ടു

കോട്ടയം: യുവതിയും അമ്മയും സഞ്ചരിച്ച സ്‌കൂട്ടറിൽ ക്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. കറുകച്ചാൽ കൂത്രപ്പള്ളി തട്ടാരടിയിൽ ജോർജിന്റെ മകൾ നോയൽ (20) ആണ് മരിച്ചത്. നോയലിന്റെ അമ്മ ജോളി പരിക്കുകളോടെ രക്ഷപ്പെട്ടു. ചങ്ങനാശേരി -വാഴൂർ റോഡിൽ കറുകച്ചാൽ പഞ്ചായത്തിനു സമീപം തിങ്കളാഴ്ച വൈകിട്ട് ഏട്ടരയോടെ ആയിരുന്നു അപകടം. കറുകച്ചാലിൽനിന്ന് സാധനങ്ങൾ വാങ്ങി സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ ആയിരുന്നു സംഭവം.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial