മണ്ണെടുപ്പുമായി ബന്ധപ്പെട്ട്  ഭീഷണി? വില്ലേജ് ഓഫിസറുടെ ആത്മഹത്യ; കലക്ടർ റിപ്പോർട്ട് തേടി

         അടൂർ : അടൂർ കടമ്പനാട് വില്ലേജ് ഓഫിസർ മനോജിൻ്റെ ആത്മഹത്യയിൽ കലക്ടർ ആർഡിഒയോട് റിപ്പോർട്ട് തേടി. ആർഡിഒ നൽകുന്ന റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷണർക്ക് കൈമാറും. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് 12 വില്ലേജ് ഓഫീസർമാർ ഇന്നലെ കലക്ടർക്ക് പരാതി നൽകിയിരുന്നു. പരാതി സമഗ്ര അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിക്കും കൈമാറുകയായിരുന്നു. മണ്ണെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ ബാഹ്യ ഇടപെടൽ തടയണമെന്നും വില്ലേജ് ഓഫീസർമാരുടെ പരാതിയിലുണ്ട്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷി നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ബന്ധുക്കളുടെ…

Read More

കെ ഫോണിന്റെ ജോലിക്കിടെ കെ‌എസ്ഇബി പോസ്റ്റിൽ നിന്ന് വൈദ്യുതാഘാതമേറ്റു; അമ്പലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

അമ്പലപ്പുഴ: ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. തൃക്കുന്നപ്പുഴ കോട്ടെമുറി ചെറുകരയിൽ അനന്തു (26) ആണ് മരിച്ചത്. കെ ഫോണിന്റെ ജോലിക്കിടെ കെ‌എസ്ഇബി പോസ്റ്റിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് യുവാവ് മരിച്ചത്. പുറക്കാട് കരൂരിനു സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

Read More

നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഇടിച്ചുകയറിയത് കെഎസ്ആര്‍ടിസി ബസിലേക്ക്; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി യുവാവ് മരിച്ചു. ഏച്ചൂര്‍ സ്വദേശി പി സജാതാണ് മരിച്ചത്. കണ്ണൂരില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡിലൂടെ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ അടിയില്‍പ്പെട്ടാണ് യുവാവിന്‍റെ മരണം. നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഇടിച്ച് രാവിലെ നടക്കാൻ ഇറങ്ങിയ സ്ത്രീക്കും പരിക്കേറ്റു.

Read More

പാലോട് കെഎസ്ആര്‍ടിസി ബസും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് രണ്ട് മരണം

പാലോട്:തെങ്കാശിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പാലോട് സ്വദേശികളായ സുഭാഷ് (55) , അനി (50) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 9.40 ഓടെയായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ സ്കൂട്ടർ എതിർദിശയിൽ വന്ന ബസിന് മുൻവശത്തേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്ഷ്സാക്ഷികൾ പറയുന്നത്.

Read More

കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞു വീണു; അഞ്ചു വയസുകാരന് ദാരുണാന്ത്യം

തൃശൂർ: വീടിനു മുന്നിലെ മതിൽ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരൻ മരിച്ചു. വല്ലച്ചിറ പകിരിപാലം കൂടലിവളപ്പിൽ അനിൽ കുമാറിൻ്റെയും ലിൻ്റയുടെയും മകൻ അനശ്വർ ആണ് മരിച്ചത്. വല്ലച്ചിറ ഗവ. യുപി സ്കൂളിലെ യുകെജി വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കെ ഓടുകൊണ്ട് നിർമിച്ച പഴയ മതിൽ ഇടിഞ്ഞ് കുട്ടിയുടെ തലയിലേയ്ക്ക് വീഴുകയായിരുന്നു. അമ്മ നോക്കിനിൽക്കെയായിരുന്നു അപകടം. നാട്ടുകാർ ചേർന്ന് ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. സഹോദരി: അനശ്വര (അഞ്ചാം ക്ലാസ്സ് വിദ്യാർഥിനി, വല്ലച്ചിറ ഗവ. യുപി…

Read More

മകന്റെ ക്രൂരമർദനം; ചവറയിൽ പിതാവ് മരിച്ചു

കൊല്ലം: ചവറയിൽ മകന്റെ മർദനത്തെ തുടർന്ന് പിതാവ് മരിച്ചു. തേവലക്കര കോയിവിള പാവുമ്പ അജയഭവനിൽ അച്യുതൻ പിള്ള (75) ആണ് മരിച്ചത്. സംഭവത്തിൽ മകൻ മനോജി (37) നെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. മർദനമേറ്റ് അവശനിലയിലയിരുന്ന അച്യുതൻ പിള്ളയെ രാത്രിയോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

Read More

ലോഡിറക്കാന്‍ പിന്നോട്ടെടുത്ത ടിപ്പറിനടിയില്‍പെട്ടു; വയോധികന് ദാരുണാന്ത്യം

കുറവിലങ്ങാട്: ടിപ്പറിനടിയില്‍പെട്ട് വയോധികൻ മരിച്ചു. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് സമീപം കരിങ്കല്ല് ഇറക്കാനെത്തിയ ടിപ്പര്‍ പിന്നോട്ട് എടുക്കുന്നതിനിടെ അടിയിൽപെടുകയായിരുന്നു. ഡല്‍ഹി സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ വാക്കാട് ഐക്കരേട്ട് ജോസ് മാത്യു (അപ്പച്ചന്‍ -64) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.30-നായിരുന്നു അപകടം. കുറവിലങ്ങാട് – വൈക്കം റോഡില്‍ മൂവാങ്കല്‍ ഭാഗത്ത് ചൂളയ്ക്കല്‍ ഷാപ്പിന് സമീപമാണ് വ്യാപാര സമുച്ചയ നിര്‍മാണം നടക്കുന്നത്. പതിവായി ജോസ് മാത്യു നിര്‍മാണവുമായി ബന്ധപ്പെട്ട് ഇവിടെ എത്തുന്നതാണ്. ടിപ്പര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ പിന്നില്‍നിന്ന ജോസ്…

Read More

സ്കൂൾ ബസിന് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം; മിനി ഊട്ടിയിൽ പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം;

മലപ്പുറം: സ്കൂൾ ബസിന് പിന്നിൽ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. കൊണ്ടോട്ടി അരിമ്പ്ര മിനി ഊട്ടിയിൽ വച്ചാണ് അപകടമുണ്ടായത്. വേങ്ങര കിളിനക്കോട് വില്ലൻ വീട്ടിൽ സിനാൻ (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കിളിനക്കോട് സ്വദേശി കെ.ടി.സനീജ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചേറൂർ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു സിനാൻ. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയാണ് അപകടമുണ്ടായത്. മിനി ഊട്ടിയിൽ നിന്നു കൊണ്ടോട്ടി ഭാഗത്തേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ബൈക്ക് ബസ്സിന്റെ പിറകിൽ…

Read More

തേനീച്ചക്കുത്തേറ്റ് വയോധിക മരിച്ചു

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ചക്കുത്തേറ്റ് വയോധിക മരിച്ചു. അമ്പതേക്കര്‍ പനച്ചിക്കമുക്കത്തില്‍ എംഎന്‍ തുളസി (85) യാണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്കാണ് തുളസിക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റത്. തേനീച്ച കുത്തേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് തുളസി മരിച്ചത്. തുളസിയുടെ കൊച്ചുമകൾക്കും തേനീച്ചയുടെ കുത്തേറ്റിരുന്നു.

Read More

സ്റ്റേഷനിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം; 2 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

മലപ്പുറം: പോലീസ് കസ്റ്റഡിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ആന്റസ് വിൽസൺ, ടിപി ഷംസീർ എന്നീ ഉദ്യോഗസ്ഥരെയാണ് നടപടി. പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി (36) ആണ് സ്റ്റേഷനിൽ കുഴഞ്ഞ് വീണത്. ഉടൻ തന്നെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. യുവാവിന് പൊലീസിന്റെ മർദനമേറ്റിരുന്നതായി ബന്ധുക്കൾ പറഞ്ഞു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial