Headlines

വല്യമ്മക്കൊപ്പം പശുവിനെ കെട്ടാന്‍ പോയി, മൂന്നു വയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു

ഇടുക്കി: മൂന്നു വയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. വൈഷ്ണവ്-ശാലു ദമ്പതികളുടെ മകന്‍ ധീരവ് (4) ആണു മരിച്ചത്. വെള്ളിയാമറ്റം കൂവക്കണ്ടത്ത് ഇന്നു രാവിലെ 11 മണിക്കാണ് അപകടം. വല്യമ്മ ജാന്‍സിയുടെ കൂടെ പശുവിനെ കെട്ടാനായി പറമ്പിലേക്ക് പോയതായിരുന്നു കുട്ടി. പശുവിനെ കെട്ടിയശേഷം നോക്കുമ്പോള്‍ കുട്ടി സമീപത്തില്ലെന്ന് മനസ്സിലായതോടെ ജാന്‍സി ബഹളം വച്ചു. തൊഴിലുറപ്പു പണിക്കെത്തിയ സ്ത്രീകള്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കുളത്തില്‍ കണ്ടെത്തുകയായിരുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Read More

നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞു; അമേരിക്കയിൽ 3 ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ജോർജിയ: അമേരിക്കയിലെ ജോർജിയയിൽ അമിത വേഗതയിലെത്തിയ കാർ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞ് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ട് പെൺകുട്ടികൾ ഉൾപ്പെടുന്നുവെന്നും അമിത വേഗതയായിരിക്കാം കാറപകടത്തിന് കാരണമെന്നും അൽഫാരെറ്റ പൊലീസ് പറഞ്ഞു. മെയ് 14-ന് ജോർജിയയിലെ അൽഫാരെറ്റയിൽ മാക്‌സ്‌വെൽ റോഡിന് സമീപത്താണ് അപകടമുണ്ടായത്. അൽഫാരെറ്റ ഹൈസ്‌കൂളിലും ജോർജിയ സർവകലാശാലയിലും പഠിച്ചിരുന്ന അഞ്ച് വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. അഞ്ചു പേരും18 വയസ് പ്രായമുള്ളവരാണ്. അൽഫാരെറ്റ ഹൈസ്‌കൂളിലെ സീനിയർ വിദ്യാർഥിയായ ആര്യൻ…

Read More

ഇതര സംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ചനിലയിൽ; കണ്ടെത്തിയത് കൊച്ചിയിൽ വയോധികയുടെ വീട്ടിൽ

കൊച്ചി: വയോധികയുടെ വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയായ ഒഡീഷ സ്വദേശ് മനീഷ് കുമാർ ഐസ്‌വാളാണ് മരിച്ചത്. ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് ഇതര സംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ചനിലയിൽ; കണ്ടെത്തിയത് കൊച്ചിയിൽ വയോധികയുടെ വീട്ടിൽപറഞ്ഞുപറഞ്ഞു. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മനീഷ് കുമാർ താമസിച്ചിരുന്നത്…

Read More

എലിവിഷം കൊണ്ടു പല്ല് തേച്ചു; യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: ടൂത്ത് പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ടു പല്ല് തേച്ച യുവതി മരിച്ചു. തിരിച്ചിറപ്പള്ളിയിലാണ് ദാരുണ സംഭവം. കെകെ നഗർ സ്വദേശി രേവതി (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് ടൂത്ത് പേസ്റ്റാണെന്നു തെറ്റിദ്ധരിച്ച് രേവതി എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന പേസ്റ്റ് എടുത്തു പല്ല് തേച്ചത്. പിന്നീട് യുവതി ജോലിക്ക് പോകുകയും ചെയ്തു. വൈകീട്ട് വീട്ടിൽ തിരിച്ചെത്തിയ രേവതി നിരവധി തവണ ഛർദ്ദിച്ചതായി ബന്ധുക്കൾ വ്യക്തമാക്കി. പിന്നാലെ ബന്ധുക്കൾ യുവതിയെ തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Read More

മുട്ടലോറി മറിഞ്ഞത് കാണാനെത്തി, സൈക്കിള്‍ യാത്രികന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു

പാലക്കാട്: മുട്ട ലോറി മറിഞ്ഞത് കാണാനെത്തിയ സൈക്കിൾ യാത്രികൻ സ്വകാര്യ ബസിടിച്ച് മരിച്ചു. തണ്ണിശ്ശേരി പനന്തൊടിക ടി. കൃഷ്ണനാണ് (63) മരിച്ചത്. പരിക്കേറ്റ കൃഷ്ണനെ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ 10.30-ഓടെയാണ് മരണം സംഭവിച്ചത്. കൊല്ലങ്കോട്ട് നിന്ന് കോഴിക്കോട്ടേക്ക് പോയ സ്വകാര്യ ബസാണ് വയോധികനെ ഇടിച്ചത്. രാവിലെ 7.30യോടെ മന്ദത്തുകാവിൽവെച്ച് കൃഷ്ണൻ സഞ്ചരിച്ച സൈക്കിളിൽ തട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാമക്കല്ലില്‍ നിന്നും മുട്ടക്കയറ്റി എത്തിയ ലോറിയാണ് കൊടുവായൂരില്‍ ലോഡ് ഇറക്കി പാലക്കാട്ടേക്ക് വരുന്ന വഴി മറിഞ്ഞത്. തിങ്കളാഴ്ച രാവിലെ…

Read More

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു. കാസര്‍കോട് കിഴക്കേകരയില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദയാണ് (13) മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. നൃത്ത പരിശീലനത്തിനിടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടിക്ക് നേരത്തെ മറ്റു അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ

Read More

അന്യസംസ്ഥാന തൊഴിലാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

കാസർകോട്: കാഞ്ഞങ്ങാട് പടന്നക്കാട് അന്യസംസ്ഥാന തൊഴിലാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി റാബിറോയി (38) ആണ് മരിച്ചത്. ഇൻ്റർലോക്ക് കമ്പനിയിലെ തെഴിലാളിയാണ്‌ റാബിറോയി. പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിന് സമീപത്തെ താമസ സ്ഥലത്താണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്. തൊഴിലാളിയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Read More

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി; പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം. കൂട്ടുകാർക്കൊപ്പം കുളത്തിലേക്ക് കുളിക്കാൻ പോയതായിരുന്നു ഫർഹാൻ. കുളത്തിൽ അകപ്പെട്ട ഫർഹാനെ പതിനഞ്ച് മിനിറ്റിനകം കരയ്ക്ക് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിച്ചു. പട്ടാമ്പി ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പട്ടാമ്പി സേവന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Read More

മദ്യലഹരിയിൽ ട്രാൻസ്ഫോർമറിൽ കയറി വൈദ്യുതി കമ്പിയിൽ പിടിച്ചു; കാസർകോട് മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു

കാസർകോട്: മദ്യലഹരിയിൽ ട്രാൻസ്ഫോമറിൽ കയറിയ മധ്യവയസ്കന് ഷോക്കേറ്റ് ദാരുണാന്ത്യം. കാസർകോട് കാഞ്ഞങ്ങാടാണ് സംഭവം. നയാ ബസാറിലെ തട്ടുകടയിലെ ജീവനക്കാരൻ ഉദയൻ (55) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മദ്യലഹരിയിൽ കോട്ടച്ചേരി പെട്രോൾ പമ്പിന് എതിർ വശത്തെ ട്രാൻസ്ഫോമറിൽ കയറി വൈദ്യുതി കമ്പിയിൽ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് റോഡിലേക്ക് തെറിച്ചു വീണ ഉദയനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോട്ടയം സ്വദേശിയായ ഉദയൻ 10 വർഷത്തിലേറെയായി കാഞ്ഞങ്ങാട്ടാണ് താമസം.

Read More

നടൻ ചന്തു ആത്മഹത്യ ചെയ്ത നിലയില്‍; ജീവനൊടുക്കിയത് കാമുകിയും നടിയുമായ പവിത്രയുടെ വിയോഗത്തെ തുടർന്ന്

ഹൈദരാബാദ്: നടൻ ചന്തു ആത്മഹത്യ ചെയ്ത നിലയില്‍. കാമുകിയും നടിയുമായ പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചതിനു പിന്നാലെ ആണ് തെലുങ്ക് ടെലിവിഷന്‍ താരം ചന്തു (ചന്ദ്രകാന്ത്) ജീവനൊടുക്കിയത്. മണികൊണ്ടയിലെ വീട്ടിൽ വച്ചാണ് ചന്തു ആത്മഹത്യ ചെയ്തത്. ചന്തുവും പവിത്രയും തമ്മിൽ പ്രണയത്തിലായിരുന്നു. പവിത്രയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ചന്തു അസ്വസ്ഥനും വിഷാദാവസ്ഥയിലുമായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്.ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ചന്തുവിനെ മരിച്ച നിലയില്‍ കണ്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial