Headlines

പാകിസ്ഥാനില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഇരുപതിലേറെ പേർ കൊല്ലപ്പെട്ടു, നിരവധിപ്പേര്‍ക്ക് പരിക്ക്

ലാഹോർ: പാകിസ്ഥാനിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് നിരവധി മരണം. 20 ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കൂടാതെ ബേസിൽ ഉണ്ടായിരുന്ന ഇരുപതോളം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള ക്വറ്റെയിലേക്ക് ടുർബത്തിൽ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ചവരിൽ ബസ് ഡ്രൈവറും ഉൾപ്പെടുന്നതായാണ് പുറത്ത് വരുന്ന വിവരം. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമെന്നാണ് വിവരം. സംഭവത്തിൽ പാക് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ളവർ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്….

Read More

ഡൽഹിയിൽ കടുത്ത ചൂട്; മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരിച്ചു

ന്യൂഡൽഹി: കടുത്ത ചൂടിൽ മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരിച്ചു. കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡൽഹി പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ്. ഉത്തംനഗർ ഹസ്ത്‌സാലിൽ ഇദ്ദേഹം താമസിച്ചിരുന്നത്. വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തിൽ ബിനേഷ് ഉൾപ്പെടെ 12 മലയാളികളാണുണ്ടായിരുന്നത്. ചൂടേറ്റു തളർന്നു തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ശുഭം ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാർ ബാലാജി…

Read More

മഞ്ഞപ്പിത്തം; കോഴിക്കോട് യുവതി മരിച്ചു

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് യുവതി മരിച്ചു. തീക്കുനി സ്വദേശിനി മേഖ്ന (23) ആണ് മരിച്ചത്. കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യയായിരുന്നു മേഖ്ന. മഞ്ഞപിത്തം ബാധിച്ച് കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം

Read More

തൃശൂരിൽ പന്ത്രണ്ടുവയസുകാരൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ

തൃശൂർ: കൊടുങ്ങല്ലൂരിൽ കാണാതായ പന്ത്രണ്ടുകാരനെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിൽകടവ് പാറേക്കാട്ടിൽ ജാക്സൻ്റെ മകൻ ഷോൺ സി ജാക്സൺ ആണ് മരിച്ചത്. കോട്ടയം രാജഗിരി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഷോൺ. കഴിഞ്ഞ ദിവസം രാവിലെ മുതൽ കുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെ ഇന്ന് എൽത്തുരുത്ത് വീരഭദ്ര ക്ഷേത്രത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു

Read More

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പിടികൂടി

പൂനെ: ട്രക്കും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തിങ്കളാഴ്ച രാത്രി 10.30ഓടെ പൂനെ – അഹ്മദ് നഗർ റോഡിൽ ചന്ദൻ നഗറിൽ വച്ചായിരുന്നു അപകടം. അപകടം സംഭവിച്ച ഉടൻ തന്നെ രക്ഷപ്പെടാൻ ശ്രമിച്ച് ട്രക്ക് ഡ്രൈവറെ പിടികൂടി. നഗരത്തിലെ ഒരു എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളായ മൂന്ന് യുവാക്കളാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇവരിൽ രണ്ട് പേർ കോളേജിൽ നിന്ന് മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവരെ റെയിൽവെ സ്റ്റേഷനിൽ വിടാനാണ് മറ്റൊരു വിദ്യാർത്ഥി, ബൈക്കുമായി…

Read More

തൃശ്ശൂരിൽ കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധ; ചികിത്സയിലിരുന്ന ഒരു സ്ത്രീ മരിച്ചു

തൃശ്ശൂർ: കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. തൃശ്ശൂർ പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഉസൈബ. ഇന്നു പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ശനിയാഴ്ച പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്സൽ വാങ്ങിക്കഴിക്കുകയായിരുന്നു. കുഴിമന്തിക്കൊപ്പമുള്ള…

Read More


ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റു; വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

ചെന്നൈ: ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. നാമക്കൽ സ്വദേശി ഡോ. ശരണിത (32)യാണ് ഷോക്കേറ്റു മരിച്ചത്. അയനാവരത്തെ ഹോസ്റ്റൽ മുറിയിൽ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു യുവതിക്ക് ഷോക്കേറ്റത്. കിൽപോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ പരിശീലനത്തിനെത്തിയതായിരുന്നു ശരണിത. ഞായർ രാവിലെ ഭർത്താവ് ഒട്ടേറെ തവണ ഫോൺ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതരെ വിവരം അറിയിച്ചു. മുറിയിലെത്തി നോക്കിയപ്പോൾ ചാർജർ കയ്യിൽ പിടിച്ച് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോയമ്പത്തൂരിൽ…

Read More

വളര്‍ത്തുനായയുടെ നഖം കൊണ്ട് മുറിവ്, കാര്യമാക്കിയില്ല; ഹോമിയോ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: ഹോമിയോ ഡോക്ടര്‍ പേവിഷ ബാധയേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം. കുമരംപുത്തൂരില്‍ പള്ളിക്കുന്ന് ചേരിങ്ങല്‍ റംലത്താ(42)ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നും മരണം. ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തുകയും റംലത്തുമായി ഇടപഴകിയവരോട് കുത്തിവെപ്പെടുക്കാന്‍ നിര്‍ദേശം നല്‍കുകകയും ചെയ്തിട്ടുണ്ട്. വീട്ടിലെ വളര്‍ത്തുനായയുടെ നഖം കൊണ്ട് റംലത്തിന് മുറിവേറ്റിരുന്നു. രണ്ട് മാസം മുമ്പായിരുന്നു സംഭവം. എന്നാല്‍ വളര്‍ത്തുനായ ആയതിനാല്‍ അവര്‍ ഇത് കാര്യമാക്കുകയോ ചികിത്സ തേടുകയോ ചെയ്തിരുന്നില്ല. ദിവസങ്ങള്‍ക്ക് ശേഷം നായ ചത്തു. ഇതിന് പിന്നാലെ ഞായറാഴ്ചയാണ് റംലത്തിന് ശാരീരിക അസ്വസ്ഥതകള്‍…

Read More

ബസിനുള്ളിൽ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: ബസിനുള്ളിൽ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. വെള്ളിമാടുകുന്ന് എആർ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങൽ തെക്കേമനയിൽ ശ്യാംലാൽ (29) ആണ് മരിച്ചത്. രാത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് ഇന്നു രാവിലെ എട്ടു മണിയോടെ കോഴിക്കോട് ബസ് സ്റ്റാൻഡിലേക്ക് ബസിൽ പോകുമ്പോഴാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബിജെപി നേതാവ് പി.എസ്.ശ്രീധരൻ പിള്ള മിസോറം ഗവർണർ ആയിരുന്നപ്പോൾ ഗൺമാൻ ആയിരുന്നു. സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗമായ രാജന്റെ മകനാണ്

Read More

വനാതിര്‍ത്തിയില്‍ വച്ച് കടുവയുടെ ആക്രമണം; ആടിനെ മേക്കാൻ പോയ സ്ത്രീയെ കടിച്ചുകൊന്നു

മൈസൂരു: ആടിനെ മേക്കാൻ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു. മൂര്‍ബന്ദ് സ്വദേശി ചിക്കി (48) ആണ് കൊല്ലപ്പെട്ടത്.വനാതിര്‍ത്തിയില്‍ പോയ ഇവരെ ഇന്നലെ വൈകീട്ടോടെ ഇവരെ കാണാതാവുകയായിരുന്നു. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടില്ല. ഒടുവിൽ ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ആടുകളെ മേക്കുന്നതിന് വേണ്ടി വനാതിര്‍ത്തിയിലുള്ള കുന്നിൻപ്രദേശത്ത് പോയതായിരുന്നു ചിക്കി. വിവരമൊന്നുമില്ലാതായതോടെ വനംവകുപ്പിനെയും അറിയിച്ചു. തുടര്‍ന്ന് വനം വകുപ്പും നാട്ടുകാരും ബന്ധുക്കളുമെല്ലാം നടത്തിയ തിരച്ചിലിനൊടുവിലാണ് പുലര്‍ച്ചെ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. കാര്യമായ രീതിയില്‍ കടുവയുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial