Headlines

മലപ്പുറത്ത് നിറമരുതൂർ ബൂത്തിൽ ആദ്യം വോട്ട് ചെയ്ത മടങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു; പാലക്കാടും കുഴഞ്ഞുവീണു മരണം

പാലക്കാട്/മലപ്പുറം: സംസ്ഥാനത്ത് പോളിംഗിനിടെ രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലെ രണ്ട് വോട്ടർമാരാണ് കുഴഞ്ഞുവീണ് മരിച്ചത്. മലപ്പുറത്ത് നിറമെരുതൂർ സ്വദേശിയായ ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ കുഴഞ്ഞുവീണ് മരിച്ചത്. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പോളിംഗ് ആരംഭിച്ച് 7.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്….

Read More

മലയാറ്റൂരിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു

കൊച്ചി: എറണാകുളം മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു. മലയാറ്റൂർ പളളശേരി വീട്ടിൽ മിഥുൻ (15) ആണ് മരിച്ചത്. പുഴയിലെ കുഴിൽ അകപ്പെടുകയായിരുന്നു. വൈകീട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു മിഥുൻ. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ചെങ്ങന്നൂരിൽ കുടുംബവഴക്കിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്; ശേഷം ഫാനിൽ തൂങ്ങിമരിച്ചു

ആലപ്പുഴ: ചെങ്ങന്നൂർ പുന്തലയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. പുന്തല ശ്രുതിലയത്തിൽ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ദീപ്തിയുടെ ഭർത്താവ് ഷാജിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ് വിവരം. ദീപ്തിയെ കൊലപ്പെടുത്തിയ ശേഷം ഷാജി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ദീപ്തിയുടെ തലയിൽ വെട്ടുകത്തി കൊണ്ട് വെട്ടിയ പാടുകൾ ഉണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Read More

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു(42)ആണ് മരിച്ചത്. ദേശീയപാതയിൽ കായംകുളം എം എസ് എം കോളേജിന് സമീപം പുലർച്ചെ ആയിരുന്നു അപകടം.ലാൻ്റ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്.മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Read More

വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പാലക്കാട്‌ : പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ പൊള്ളാച്ചി റോഡിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 19കാരൻ മരിച്ചു. കൈപ്പുറം പുഴക്കൽ അനീസിന്റെ മകൻ മുഹമ്മദ് അഫ്രീദ് ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചയായിരുന്നു അപകടം. കൊടൈക്കനാലിലേക്ക് ടൂർ പോയി ബൈക്കിൽ തിരിച്ചുവരുമ്പോഴാണ് സംഭവം. എതിരെ വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന കൊടുമുടി സ്വദേശി ഷബീറിനും പരിക്കേറ്റു. അഫ്രീദിനേറ്റ പരിക്ക് ഗുരുതരമായിരുന്നു. ഇടിയുടെ ആഘാതത്തിൽ അഫ്രീദ് ബൈക്കിൽനിന്നും തെറിച്ചു പോയിരുന്നു. മികച്ച…

Read More

മദ്യപിച്ച് വെയിലത്ത് കിടന്നു; പാലക്കാട് സൂര്യതാപമേറ്റ് അറുപത്തിയഞ്ചുകാരൻ മരിച്ചു

പാലക്കാട്: സൂര്യതാപമേറ്റ് അറുപത്തിയഞ്ചുകാരൻ മരിച്ചു. പനയങ്കടം വീട്ടിൽ ഹരിദാസൻ (65) ആണ് മരിച്ചത്. പാലക്കാട് കുത്തനൂരിലാണ് സംഭവം. ഇന്നലെ വൈകിട്ട് അഞ്ചിന് വീടിന് സമീപത്ത് ദേഹമാസകലം പൊള്ളലേറ്റ് മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. സൂര്യതാപമേറ്റാണ് മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അമിതമായി മദ്യപിച്ച ശേഷം വീടിന് സമീപത്ത് വെയിലത്ത് കിടക്കുകയായിരുന്നുവെന്നും ഈ സമയത്ത് കടുത്ത ചൂടിൽ സൂര്യതാപമേറ്റാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറയുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സമാനമായ സംഭവം പാലക്കാട് അട്ടപ്പാടിയിലും സ്ഥിരീകരിച്ചിട്ടുണ്ട്. അട്ടപ്പാടിയിൽ മദ്യലഹരിയിൽ…

Read More

നരണിപ്പുഴ സ്വദേശിയായ യുവാവിനെ ചങ്ങരംകുളത്ത് മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: സംസ്ഥാന പാതയോരത്ത് ചങ്ങരംകുളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ചങ്ങരംകുളം നരണിപ്പുഴ സ്വദേശിയായ ദിപീഷിനെ(38)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം എടപ്പാൾ റോഡിൽ ഗോപിക ഫർണ്ണിച്ചറിന് മുന്നിൽ ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് റോഡരിലിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാർ ചങ്ങരംകുളം പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചങ്ങരംകുളം മേഖലയിൽ സ്വകാര്യ ബസ്സിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് ദിപീഷ്.

Read More


ആലുവയിൽ വൈദ്യുതി പോസ്റ്റും മരവും വീണ് 10 വയസുകാരന്

കൊച്ചി: എറണാകുളം ആലുവയിൽ വൈദ്യുതി പോസ്റ്റും മരവും വീണ് സൈക്കിൾ യാത്രികനായ 10 വയസുകാരന് ദാരുണാന്ത്യം. എറണാകുളം പുറയാർ സ്വദേശി മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.15മായിരുന്നു അപകടം

Read More

വിവാഹ സത്കാരത്തിന് എത്തി; കോഴിക്കോട് അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട്: അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് നല്ലളത്താണ് അപകടം. ഒളവണ്ണ മാത്തറ സ്വദേശി നസീമ (36), ഫാത്തിമ ലിയ (15) എന്നിവരാണ് മരിച്ചത്. വിവാഹ സത്കാരത്തിനെത്തിയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. വൈകീട്ട് അഞ്ചിനു റെയിൽ പാളം മുറിച്ചു കടക്കവേ കൊച്ചുവേളി- ചണ്ഡീഗഢ് സമ്പർക് ക്രാന്തി ട്രെയിൻ ഇടിച്ചാണ് മരണം. നസീമ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുണ്ടായിത്തോട് കല്ലേരിപ്പാറയിൽ ഹംസക്കോയയുടെ മകൻ ഹാരിസിന്റെ വിവാഹ സത്കാരത്തിനാണ്…

Read More

വളർത്തു പോത്തിന്റെ കുത്തേറ്റു; കോഴിക്കോട് 65കാരൻ മരിച്ചു

കോഴിക്കോട്: വളർത്തു പോത്തിന്റെ കുത്തേറ്റ് വയോധികനു ദാരുണാന്ത്യം. കോഴിക്കോട് മാവൂരിലാണ് സംഭവം. പനങ്ങോട് കുളങ്ങര ഹസൈനാർ (65) ആണ് മരിച്ചത്. പാടത്ത് തീറ്റിച്ച ശേഷം തിരികെ കൊണ്ടു വരുമ്പോൾ പോത്ത് ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞു മാറാൻ ഹസൈനാർ ശ്രമിച്ചെങ്കിലും വഴിയോടു ചേർന്നു വരമ്പിലേക്ക് ചേർത്തു പോത്ത് പലതവണ കുത്തുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്നു കഴിഞ്ഞ ആഴ്ച ഹസൈനാരുടെ വീട് ജപ്തി ചെയ്തിരുന്നു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial