Headlines

മദ്യപിക്കുന്നതിനിടെ പൊലീസിനെ കണ്ട് ഭയന്നോടി; യുവാവ് കിണറ്റില്‍ വീണുമരിച്ചു

കോട്ടയം: മദ്യപിക്കുന്നതിനിടെ പൊലീസിനെ കണ്ട് പേടിച്ചോടിയ യുവാവ് കിണറ്റില്‍ വീണുമരിച്ചു. നാല്‍പ്പാത്തിമല സ്വദേശി ആകാശ് സുരേന്ദ്രനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അല്‍പസമയത്തിനകം തന്നെ സുഹൃത്തുക്കള്‍ ആകാശ് കിണറ്റില്‍ വീണുവെന്ന് മനസിലാക്കുകയും ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ ഫയര്‍ ഫോഴ്സെത്തിയപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ഇവരാണ് പിന്നീട് പൊലീസിനെയും വിവരമറിയിച്ചത്. എംജി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് സമീപത്തുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ വച്ച് രാത്രി മദ്യപിക്കുകയായിരുന്നു ആകാശും സുഹൃത്തുക്കളും. ഒരു മണിയോടെ പൊലീസ് സംഘം ടോര്‍ച്ച് തെളിച്ച് അവിടേക്ക്…

Read More

ചേർത്തലയിൽ ട്രെയിനിൽനിന്നു വീണ് യുവാവ് മരിച്ചു

ചേർത്തല: ട്രെയിനിൽനിന്നു വീണ് യുവാവിന് ദാരുണാന്ത്യം. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയൻ ആണ് മരിച്ചത്. ഏറനാട് ട്രെയിനിൽനിന്നു വീണാണ് അപകടം. ഇന്ന് രാവിലെ ഏഴിന് ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപമാണ് സംഭവം.

Read More

ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു; പത്തൊൻപതുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് പത്തൊൻപതുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം മംഗലപുരം ശാസ്തവട്ടത്ത് ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത് (19) ആണ് മരിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് മതിലിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മെഡി. കോളേജിലെത്തിച്ചെങ്കിലും മരിച്ചു. മംഗലപുരം പോലീസ് അപകടത്തിൽ കേസെടുത്തു

Read More

നെടുങ്കണ്ടത്ത് സ്വകാര്യബാങ്കിന്റെ ജപ്തി നടപടിക്കിടെ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

നെടുങ്കണ്ടം . ഇടുക്കി നെടുങ്കണ്ടത്ത് സ്വകാര്യബാങ്കിന്റെ ജപ്തി നടപടിക്കിടെ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് (49) കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു ഷീബ ആത്മഹത്യക്ക് ശ്രമിച്ചത്. 80ശതമാനം പൊള്ളലേറ്റ ഷീബ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ജപ്‌തി നടപടിക്കിടെ ദേഹത്ത് പെട്രോളൊഴിച്ച് ഷീബ തീ കൊളുത്തുകയായിരുന്നു. ഷീബയെ രക്ഷിക്കാൻ ശ്രമിച്ച എസ്.ഐയ്‌ക്കും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കും പൊള്ളലേറ്റിരുന്നു. ഗ്രേഡ് എസ്.ഐ ബിനോയി ഏബ്രഹാം (52),…

Read More

കടലിൽ കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിത്തുറ ബീച്ചിൽ കുളിക്കാനിറങ്ങി അടിയൊഴുക്കിൽപെട്ട് കാണാതായ ആറ്റിപ്ര വില്ലേജിൽ പുതുവൽ പുരയിടം പള്ളിത്തുറ വീട്ടിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മെൽബിന്റെ (17) മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ സെൻ്റ് ആൻഡ്രൂസ് കടപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് മെൽബിനെ കാണാതാകുന്നത്. നാലു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മെൽബിനെ കടലിൽ കാണാതാകുകയായിരുന്നു. ശക്തമായ ഒഴുക്കിൽപ്പെട്ട മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെൽബിൻ കടലിലകപ്പെടുകയായിരുന്നു. പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ – മേരി ലീജിയ ദമ്പതികളുടെ…

Read More

പൂരം കാണാൻ പോയ യുവാവ് ട്രെയിനിൽ നിന്ന് വീണുമരിച്ചു

ആലുവ: തൃശൂർ പൂരം കാണാൻ പോയ യുവാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണു മരിച്ചു. പത്തനംതിട്ട മല്ലപ്പിള്ളി ആനിക്കാട് പഞ്ചായത്തിൽ നൂറോമ്മാവ് പടിഞ്ഞാറെകൂറ്റ് വീട്ടിൽ ഇ.ഡി. റിട്ട.പോസ്റ്റ്മാൻ വർഗീസ് തോമസിന്റെ (സണ്ണി) മകൻ റോജി വർഗീസ് (32) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി 7.15നായിരുന്നു അപകടം. തിരുവനന്തപുരം – ചെന്നൈ മെയിൽ ട്രെയിൻ മൂന്നാം നമ്പർ പ്ളാറ്റ് ഫോമിലേക്ക് പ്രവേശിക്കുന്നതിനിടെ വാതിലിന് അരികിലായിരുന്ന റോജി പിടിവിട്ട് ട്രെയിനിനും പാളത്തിനും ഇടയിലേക്ക് വീഴുകയായിരുന്നു. ഉടൻ ആർ.പി.എഫും…

Read More

ട്രെയിനിൽ നിന്നും വീണ് കാലറ്റു; യുവാവിന് ദാരുണാന്ത്യം

കൊച്ചി: ആലുവയിൽ ട്രെയിനിൽ നിന്നും വീണ് പരുക്കേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടിൽ സണ്ണിയുടെ മകൻ റോജി(18)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.45-നായിരുന്നു സംഭവം. തിരുവല്ലയിൽ നിന്നും ട്രെയിനിൽ കയറിയ റോജി ആലുവയിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലേക്ക് വീണ ഇയാളുടെ കാൽ ട്രെയിനിൻ്റെ വീലുകൾക്കിടയിൽ പെട്ടു. ട്രെയിൻ ഒരു മീറ്ററോളം പിന്നോട്ട് എടുത്ത ശേഷമാണ് റോജിയെ രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും കാൽ പൂർണമായി അറ്റുപോയിരുന്നു. ഉടൻ തന്നെ…

Read More

തൃത്താലയിൽ കുളത്തിൽ കാൽ വഴുതി വീണ് പത്ത് വയസ്സുകാരൻ മുങ്ങി മരിച്ചു

തൃത്താല:പരുതൂർ കരുവാൻപടി ചെമ്പുലങ്ങാട് നാനാർച്ചി കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. തോട്ടുങ്കൽ സ്വദേശി ഊമയിൽ മുസ്‌തഫയുടെ മകൻ മുഹമ്മദ് നിഹാൽ (10) ആണ് മുങ്ങി മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് കുളക്കടവിൽ ഇരിക്കുകയായിരുന്ന നിഹാൽ കാൽ വഴുതി വീഴുകയായിരുന്നു.ഒപ്പം കുട്ടികൾ ഉണ്ടായിരുന്നെങ്കിലും നിഹാൽ വീഴുന്നത് കുട്ടികൾ കണ്ടിരുന്നില്ല.നിഹാലിന് നീന്തൽ അറിയില്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.സംഭവം അറിഞ്ഞ ഉടനെ തന്നെ നാട്ടുകാർ നിഹാലിനെ കുളത്തിൽ നിന്ന് കയറ്റി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പട്ടാമ്പിയിലെ സ്വകാര്യ…

Read More

ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കൊല്ലത്ത് പതിനഞ്ചു വയസുകാരന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് കുണ്ടറയിൽ ഫുട്ബോൾ കളിക്കിടെ വൈദ്യുതാഘാതമേറ്റ പതിനഞ്ചു വയസുകാരന് ദാരുണാന്ത്യം. കേരളപുരം നവക്കൈരളി നഗര്‍ സൗത്ത് ടെയില്‍ വീട്ടില്‍ കുണ്ടറ മുക്കട മുഗള്‍ ഹോട്ടല്‍ ഉടമയും മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാജന്‍ ഹിലാല്‍ മുഹമ്മദിന്റെ മകന്‍ എം.എസ്. അര്‍ഫാന്‍ (15) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഗ്രൗണ്ടിന് പുറത്തുപോയ പന്തെടുക്കാന്‍ സമീപത്തെ വൈദ്യുതിത്തൂണിലൂടെ പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ ആഘാതമേല്‍ക്കുകയായിരുന്നു. തെരുവുവിളക്ക് കത്തിക്കുന്നതിനായി വൈദ്യുതിത്തൂണില്‍ ഒരാള്‍പൊക്കത്തില്‍ ഘടിപ്പിച്ച കമ്പിയില്‍നിന്ന് വൈദ്യുതാഘാതമേറ്റതാകാം…

Read More

ബന്ധുവീട്ടില്‍ വിരുന്നിനെത്തി; മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു

മലപ്പുറം: സഹോദരിമാർ പുഴയിൽ മുങ്ങി മരിച്ചു. വേങ്ങര വെട്ടുതോട് സ്വദേശിനി അജ്‌മല (21), സഹോദരി ബുഷ്‌റ (27) എന്നിവരാണ് മരിച്ചത്.ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഒഴുക്കില്‍ പെട്ട ഇവരെ രക്ഷപ്പെടുത്തി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial