കാണാതായ കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം
ചെന്നൈ: രണ്ട് ദിവസം മുൻപ് കാണാതായ കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. തമിഴ്നാട് തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്. സ്വന്തം തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ചയായിരുന്നു ജയകുമാറിനെ കാണാതാകുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ മകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജയകുമാർ എഴുതി എന്ന് കരുതപ്പെടുന്ന കുറിപ്പും കണ്ടെടുത്തു. എന്നാൽ ഇത് അദ്ദേഹത്തിന്റെ കൈപ്പട തന്നെ ആണോ എന്ന കാര്യത്തിൽ വ്യക്തതവരുത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു….

