ചാലക്കുടിയിൽ കനാലിൽ വീണ് രണ്ടുവയയസുകാരൻ മുങ്ങി മരിച്ചു .

ചാലക്കുടി: ചാലക്കുടിയില്‍ കനാലില്‍ വീണ് രണ്ടുവയസുകാരന്‍ മുങ്ങിമരിച്ചു. മാരാംകോട് യാക്കോബായ പള്ളിക്ക് സമീപം പടിഞ്ഞാക്കര വീട്ടില്‍ സിബിയുടെ മകന്‍ ഇവാന്‍ ആണ് മരിച്ചത്. മാരാംകോട് വലതുകര കനാലിലാണ് വീണത്. വീടിനോട് ചേര്‍ന്നുള്ള കനാലില്‍ കുട്ടി വീണത് വീട്ടുകാര്‍ അറിഞ്ഞില്ല. ചൊവ്വ വൈകീട്ട് 6ഓടെയായിരുന്നു സംഭവം. കുറേ ദൂരം വെള്ളത്തിലൂടെ ഒഴുകിപോയ കുട്ടിയ കുറച്ചകലെ കുളിക്കുകയായിരുന്നവരാണ് കണ്ടത്. ഉടന്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Read More

തേങ്ങ ചിരകുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി യുവതി മരിച്ചു

പാലക്കാട്: തേങ്ങ ചിരവുന്നതിനിടെ കഴുത്തിലുണ്ടായിരുന്ന ഷാൾ ഗ്രൈൻഡറിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം മീറ്റ്ന സ്വദേശി രജിത (40) ആണ് മരിച്ചത്.യുവതിയും ഭർത്താവ് വിജയരാഘവനും ചേർന്ന് നടത്തുന്ന ഒറ്റപ്പാലം മീറ്റ്നയിലെ ഹോട്ടലിൽ വെച്ചാണ് സംഭവം. ഭക്ഷണത്തിനായി തേങ്ങ ചിരകുമ്പോൾ കഴുത്തിലുണ്ടായിരുന്ന ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി കഴുത്തിൽ മുറുകുകയായിരുന്നു. ഈ സമയം ഭർത്താവ് വിജയരാഘവൻ പുറത്ത് പാത്രം കഴുകുകയായിരുന്നു. അകത്തുചെന്ന് നോക്കിയപ്പോഴാണ് ഷാൾ കഴുത്തിൽ മുറുകിയ നിലയിൽ ഭാര്യയെ കണ്ടത്. തുടർന്ന്, അടുത്തുള്ള സ്വകാര്യാശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ…

Read More

വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ടു വിദ്യാർത്ഥി മരിച്ചു

തിരുവനന്തപുരം: വർക്കല കാപ്പിൽ ബീച്ചിൽ വിനോദയാത്രയ്‍ക്കെത്തിയ വിദ്യാര്‍ത്ഥി തിരയിൽപ്പെട്ടു മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി സാൻവിക്(21) ആണ് മരിച്ചത്. കുളിക്കുന്നതിനിടയിലായിരുന്നു സംഭവം. ഇന്നു വൈകീട്ട് ഏഴു മണിയോടെയാണ് അപകടം. പാലക്കാട് ഐ.ഐ.ടി കോളജ് വിദ്യാർത്ഥിയാണ് സാൻവിക്. കോളജിലെ 14 പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘത്തോടൊപ്പമാണ് സാന്‍വിക്കും ഇവിടെയെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സുഭാഷ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

Read More

ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; റോ‍ഡരികിൽ ഒതുക്കുന്നതിനിടെ ഡ്രൈവർ മരിച്ചു

കാസർക്കോട്: ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച് ഡ്രൈവർ മരിച്ചു. കാസർക്കോട്- ഇച്ചിലങ്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ജിസ്തിയ ബസിലെ ഡ്രൈവർ ചേവാർ കുണ്ടങ്കരയടുക്കത്തെ അബ്ദുൽ റഹിമാൻ (40) ആണ് മരിച്ചത്.ഉച്ചയോടെ കുണ്ടംകരയടുക്കയിൽ ബസ് എത്തിയപ്പോഴാണ് അബ്ദുൽ റഹിമാന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ തന്നെ ബസ് റോഡരികിലേക്ക് ഒതുക്കാൻ ശ്രമിച്ചു. എന്നാൽ അതിനിടെ മരിച്ചു. ക്ലീനർ സമയോചിതമായി ഇടപെട്ട് ബസ് നിർത്തുകയായിരുന്നു

Read More

തിരൂർ സബ് ജയിലിൽ പോക്സോ കേസിൽ റിമാന്റ് ചെയ്ത പ്രതി മരിച്ചു

മലപ്പുറം :തിരൂർ സബ് ജയിലിൽ പോക്സോ കേസിൽ റിമാന്റ് ചെയ്ത പ്രതി മരിച്ചു.ആതവനാട് ചന്ദനക്കാവ് കോട്ടയിൽ അലവിയുടെ മകൻ അബ്ദുൾ റഷീദ്(44) ആണ് ശനിയാഴ്ച രാത്രി 8 മണിയോടെ തിരൂർ സബ് ജയിലിൽ മരിച്ചത്. സ്വകാര്യ ബസിൽ വിദ്യാർഥിനിയെ ഉപദ്രവിച്ചെന്ന പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത റഷീദിനെ വെള്ളിയാഴ്ചയാണ് കോടതി റിമാൻഡ് ചെയ്തത്. ശനിയാഴ്ച പകൽ റഷീദിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജയിലിൽ നിന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സക്ക് ശേഷം ജയിലിൽ തിരിച്ചെത്തിച്ചിരുന്നു….

Read More

ഇരുചക്രവാഹനം ഡിവൈഡറിൽ തട്ടി അപകടം; കൊല്ലത്ത് യുവതി മരിച്ചു, രണ്ട് കുട്ടികൾക്ക് പരിക്ക്

കൊല്ലം: കല്ലമ്പലം ദേശീയപാതയിൽ ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കല്ലമ്പലം മുല്ലമംഗലത്ത് വൈഗലാൻഡിൽ ശ്രീലക്ഷ്മിയാണ് (28) മരണപ്പെട്ടത്. പാരിപ്പള്ളി ക്ഷേത്രോത്സവം കണ്ട് ഭർത്താവിനും കുട്ടികൾക്കും ഒപ്പം മടങ്ങവെയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. ദേശീയപാത വികസനത്തോടനുബന്ധിച്ച് താൽക്കാലികമായി കെട്ടിയിരുന്ന ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം തെറ്റിയാണ് വണ്ടി അപകടത്തിൽപ്പെട്ടത്. ശ്രീലക്ഷ്മിയുടെ ഒന്നര വയസ്സും ആറു വയസ്സും പ്രായമുള്ള രണ്ടു കുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല….

Read More

വയനാട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചീരാൽ: യുവാവിനെ മരിച്ച നിലയിൽ ചീരാൽ ടൗണിൽ കണ്ടെത്തി.ചീരാൽ കിഴക്കേ കൊട്ടാരത്തിൽ ദീപേഷ് ശങ്കർ (28) ആണ് മരിച്ചത്. മരിച്ച നിലയിൽ രാവിലെ 5 മണിയോടെ കണ്ടെത്തുകയായിരുന്നു. രാവിലെ പത്രമിടാൻ പോയവരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത് . നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി . പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃത ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Read More

ചിപ്പ്സ് കടയിൽ വൻ തീപിടിത്തം, ഗുരുതരമായി പൊള്ളലേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : തിരുവനന്തപുരത്ത് ചിപ്പ്സ് ഉണ്ടാക്കുന്ന കടയിലുണ്ടായ വൻ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം കൈതമുക്കിലെ ബേക്കറികളിലേക്ക് വിതരണം ചെയ്യുന്നതിനായി ചിപ്പ്സ് ഉണ്ടാക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ കടയിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇതില്‍ ഗുരുതരമായി പൊള്ളലേറ്റ അപ്പു ആചാരിയാണ് മരിച്ചത്. കണ്ണൻ എന്നയാള്‍ക്കും മറ്റൊരാള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. വലിയ രീതിയില്‍ തീ ഉയരുകയായിരുന്നു. ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടായതാണ് തീ പടരാൻ കാരണമെന്നാണ് സംശയിക്കുന്നത്. ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്. ഗ്യാസ് സിലിണ്ടറുകള്‍ പുറത്തേക്ക് എടുത്തതിനാല്‍ പൊട്ടിത്തെറിയുണ്ടായില്ല. വേഗം…

Read More

ഹൃദയാഘാതം; മലയാളി നഴ്സ് ഓസ്‌ട്രേലിയയിൽ മരിച്ചു

സിഡ്നി: ഓസ്ട്രേലിയയിൽ സിഡ്നി ജോർദാൻ സ്പ്രിംഗ്സിൽ താമസിക്കുന്ന മലയാളി നഴ്സ് മരിച്ചു. തിരുവല്ല തോപ്പിൽ കളത്തിൽ ജിതിൻ ടി ജോര്‍ജിന്റെ ഭാര്യ മിഷ ബാബു തോമസ് (40) ആണ് മരിച്ചത്. തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കൽ വീട്ടിൽ (വി.കെ.ആര്‍.ഡബ്ല്യൂ.എ – 112)ൽ ബാബു തോമസ് – ഇ.സി ത്രേസ്യ ദമ്പതികളുടെ മകളാണ്. ഇസബെല്ല (12), ബെഞ്ചമിൻ (8) എന്നിവരാണ് മക്കൾ. ഓസ്ട്രേലിയയിൽ രജിസ്ട്രേഡ് നഴ്സായിരുന്നു മിഷ. സംസ്കാരം പിന്നീട് നടക്കും.

Read More

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ വെമ്പല്ലൂർ എരട്ടോട് സ്വദേശി രാമന്റെ മകൻ രതീഷ്(22), കണ്ണന്നൂർ അമ്പാട് സ്വദേശി മാധവൻറെ മകൻ മിഥുൻ (19) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.15-ന് കൊടുവായൂർ – കാക്കയൂർ റോഡിൽ കാർഗിൽ ബസ് സ്റ്റോപ്പിനുസമീപത്താണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ ഇരുവരും കാക്കയൂരിലേയ്ക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്. ഇരുവരേയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാർ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായും അപകടത്തെക്കുറിച്ച് വിശദാംശങ്ങൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial