ബൈക്ക് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
കാവനാട്: ബൈക്ക് കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോര്‍ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രകനായ കാവനാട് മുക്കാട് സഹനയില്‍ ജെറോം അബ്രോയുടെയും സൂസി അബ്രോയുടെയും മകന്‍ ജസ്റ്റസ് ജെ. അബ്രോ (33) ആണ് മരിച്ചത്. കൊല്ലം ശക്തികുളങ്ങര സുപ്രഭാതം ഹോട്ടലിന് മുന്നില്‍ വ്യാഴാഴ്ച രാത്രി 11.45-നാണ് അപകടമുണ്ടായത്. ശക്തികുളങ്ങരയിലേക്ക് പോകുകയായിരുന്ന ജസ്റ്റസിന്‍റെ ബൈക്ക് എതിരെവന്ന കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മേവറത്ത് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലണ്ടന്‍ പാര്‍ലമെന്റില്‍ ഷെഫ് ആയി ജോലിചെയ്തുവരികയായിരുന്നു….

