Headlines

ചരക്ക് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടുത്തുരുത്തി ഗവ.പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥിയായ അദ്വൈതാണ് മരിച്ചത്. എറണാകുളം കുമ്പളം സ്വദേശിയാണ്. സെപ്റ്റംബര്‍ ഒന്‍പതിന് കോട്ടയം ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ വൈകിട്ട് 5 മണിക്കായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ മുകളില്‍ കൂടി മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്. 90% പൊള്ളലേറ്റ വിദ്യാര്‍ത്ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ട്രെയിനിന്റെ ഗോവണിയില്‍ കൂടെ മറുവശത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്….

Read More

കൊല്ലത്ത് കിണറ്റിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

           കൊല്ലം : കൊല്ലത്ത് കിണറ്റിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊല്ലം കല്ലുവാതുക്കലിൽ ഇന്നലെ വൈകിട്ടോടെയാണ് ദാരുണമായ സംഭവം. കല്ലുവാതുക്കൽസ്വദേശി വിഷ്ണു, മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാൽ എന്നിവരാണ് മരിച്ചത്. കിണറ്റില്‍ അകപ്പെട്ട വിഷ്ണുവിനെ മുകളിലേക്ക് കയറ്റുന്നതിനിടെ കയർ പൊട്ടി രണ്ട് പേരും താഴേക്ക് വീഴുകയായിരുന്നു. വിഷ്ണുവിനെ മുകളിലേക്ക് കയറ്റുന്നതിനായാണ് ഹരിലാൽ കിണറ്റിലിറങ്ങിയത്. ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

പാലക്കാട് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പുതുപ്പെരിയാരത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശി മീരയാണ് (29) മരിച്ചത്. ഇന്നലെ ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് മീര വന്നിരുന്നു.എന്നാൽ രാത്രി 11ഓടെ ഭർത്താവ് അനൂപ് എത്തി കൂട്ടിക്കൊണ്ടുപോയതിനുശേഷം ആണ് മീര മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. മരണവിവരം അറിയിച്ചത് പൊലീസ് ആണെന്നും, മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

Read More

ദേശീയപാതയിൽ ബസിൽ സ്കൂട്ടർ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം.

കൊല്ലം- തേനി ദേശീയപാതയിൽ ബസിൽ സ്കൂട്ടർ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ട ഊക്കൻമുക്ക് സ്കൂളിന് സമീപം നടന്ന അപകടത്തിലാണ് സ്കൂട്ടർ യാത്രക്കാരിയായ തൊടിയൂർ സ്വദേശിനി അഞ്ജന (24) മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ ഒരു സ്കൂൾ ബസ് തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ, മറ്റൊരു ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡിൽ ഉരഞ്ഞ് നീങ്ങിയ സ്കൂട്ടർ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു. കരിന്തോട്ട സർവീസ് സഹകരണ ബാങ്ക്…

Read More

കൊട്ടാരക്കര റെയില്‍വെ സ്റ്റേഷനിൽ ട്രെയിനിന് അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു.

കൊല്ലം: കൊല്ലം കൊട്ടാരക്കര റെയില്‍വെ സ്റ്റേഷനിൽ ട്രെയിനിന് അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കടയ്ക്കൽ സ്വദേശി മിനി ആണ് മരിച്ചത്. 42 വയസായിരുന്നു. മകളെ യാത്രയയക്കാനായി റെയിൽവേ സ്റ്റേഷനിലെത്തി ലഗേജ് വച്ച് തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ലഗേജ് ട്രെയിനിൽ വെച്ചശേഷം മകളോട് യാത്രപറഞ്ഞ് തിരിച്ചിറങ്ങുമ്പോൾ ട്രെയിൻ മുന്നോട്ട് എടുത്തപ്പോൾ മിനി വീഴുകയായിരുന്നു

Read More

ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഓമശ്ശേരി സ്വദേശി 17 കാരനായ അനുഗ്രഹ് ആണ് മരിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിൽ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. തുടർന്ന് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

കടലിൽ നീന്താനിറങ്ങിയ വിദ്യാർത്ഥികളുടെ സംഘത്തിൽ മൂന്ന് പേർ തിരയിൽപ്പെട്ട് മുങ്ങിമരിച്ചു

മംഗളൂരു: കടലിൽ നീന്താനിറങ്ങിയ വിദ്യാർത്ഥികളുടെ സംഘത്തിൽ മൂന്ന് പേർ തിരയിൽപ്പെട്ട് മുങ്ങിമരിച്ചു. ബംഗളൂരുവില്‍ നിന്നുള്ള 10 അംഗ സംഘമാണ് കുന്താപുരം ഗോപഡി ചെര്‍ക്കികാട് കടലില്‍ നീന്താനിറങ്ങിയത്. അടിയൊഴുക്ക് ശക്തമായതിനാൽ കടലിൽ ഇറങ്ങരുതെന്ന നാട്ടുകാരുടെ മുന്നറിയിപ്പിന് ചെവികൊടുക്കാതെയാണ് സംഘം കടലിൽ നീന്താനിറങ്ങിയത്. 19 കാരായ ഗൗതം, ലോകേഷ്, 18 കാരനായ ആശിഷ് എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ നിരൂപ് (19) മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ധനുഷ്, രാഹുല്‍, അഞ്ജന്‍, കുശാല്‍, അനീഷ്, നിതിന്‍, നിരൂപ്, ലോകേഷ്, ഗൗതം, ആശിഷ്…

Read More

മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസനാളത്തിൽ കുടുങ്ങി 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു

തിരുവനന്തപുരം: മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസനാളത്തിൽ കുടുങ്ങി 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. പേയാട് മിണ്ണംകോട്ട് താമസിക്കുന്ന ആരിഫ് മുഹമ്മദ് -സമീറ ദമ്പതിമാരുടെ മകൾ അബീഹ ഫാത്തിമ ആണ് മരിച്ചത്. പാൽകുടിക്കുന്നതിനിടെ ശ്വാസതടസം കാണിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങിയതാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.

Read More

ഓണാവധിക്ക് നാട്ടിലേക്ക് വരുന്നതിനായി റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഭരതന്നൂർ: ഓണാവധിക്ക് നാട്ടിലേക്ക് വരുന്നതിനായി റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം ഭരതന്നൂർ മാറനാട് തുറ്റിയറ ശ്രേയസിൽ ഡി.എസ്.ഷൈജു ആണ് മരിച്ചത്. 48 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. നാട്ടിലേക്ക് വരാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതിനു പിന്നാലെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും കുഴ‍ഞ്ഞു വീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ മാണ്ടിവി എന്ന സ്ഥലത്ത് ടയർ പഞ്ചർ കട നടത്തുകയാണ് ഷൈജു. മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലെത്തിച്ചു…

Read More

ആലപ്പുഴയില്‍ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു, പകരം വന്നയാള്‍ ഗുരുതരാവസ്ഥയില്‍

ഹരിപ്പാട്: ആലപ്പുഴയില്‍ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു. മാവേലിക്കര കണ്ടിയൂര്‍ ക്ഷേത്രത്തിലെ ഒന്നാംപാപ്പാന്‍ അടൂര്‍ തെങ്ങമം ഗോകുലം വീട്ടില്‍ മുരളീധരന്‍ നായര്‍ (53) ആണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് അക്രമാസക്തനായത്. ഈ ആനയുടെ രണ്ടാം പാപ്പാന്‍ കരുനാഗപ്പള്ളി സ്വദേശി സുനില്‍കുമാര്‍ (മണികണ്ഠന്‍-40) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സുനില്‍കുമാറിനെ ചവിട്ടി പരിക്കേല്‍പ്പിച്ച ആനയെ തളയ്ക്കുന്നതിനിടെയാണ് മുരളീധരന്‍ നായര്‍ക്ക് ആനയുടെ കുത്തേറ്റത്. ആനയുടെ ഒന്നാംപാപ്പാന്‍ മൈനാഗപ്പള്ളി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial