Headlines

എറണാകുളം പെരുമ്പാവൂരിൽ ലഹരി കുത്തിവെച്ച ഇതര സംസ്ഥാനക്കാരൻ മരിച്ചു

ഹെറോയിൻ കുത്തിവെച്ചാണ് യുവാവ് യുവാവ് മരിച്ചത്. ഹെറോയിൽ കുത്തിവെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാവിലെയാണ് ഇയാൾ ലഹരി കുത്തിവെക്കുന്നത്. മരിച്ചയാളെ ഇതുരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ അസം സ്വദേശിയായ വസിം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് വസിമാണ് യുവാവിന് ലഹരി കുത്തിവെച്ചത്. മനപ്പൂർവ്വമല്ലാത്ത നരഹത്യകുറ്റം ചുമത്തിയാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവാവ് കുഴഞ്ഞു വീണതിന് പിന്നാലെ വസിം ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

Read More

വാർധക്യ കാലത്തെ ഒറ്റപ്പെടൽ മാറാൻ 35 കാരിയെ വിവാഹം കഴിച്ചു; വിവാഹപ്പിറ്റേന്ന് വയോധികൻ മരിച്ചു

ലഖ്‌നൗ : ഉത്തർപ്രദേശിൽ വാർധക്യ കാലത്തെ ഒറ്റപ്പെടൽ മാറാൻ 35 കാരിയെ വിവാഹം കഴിച്ച വയോധികൻ വിവാഹപ്പിറ്റേന്ന് മരിച്ചു. ശങ്കുറാം(75) എന്നയാളാണ് മരിച്ചത്. ഉത്തർപ്രദേശിലെ ജോൻപുറിലാണ് സംഭവം.ഒരു വർഷം മുമ്പ് ഭാര്യ മരിച്ച ശങ്കുറാം ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. ശങ്കുറാമിന് മക്കൾ ഉണ്ടായിരുന്നില്ല. ഒറ്റപ്പെട്ട് കഴിയുകയായിരുന്ന ശങ്കുറാം ഇതോടെ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു

Read More

കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു

കട്ടപ്പന: ഇടുക്കിയിലെ കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി ജയറാം, ഗൂഢല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ്‌ മരിച്ചത്‌. നവീകരണ പ്രവർത്തനം നടന്നുവരുന്ന ഹോട്ടലിന്റെ സമീപത്തെ അഴുക്കുചാൽ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കട്ടപ്പന പാറക്കടവിനുസമീപം രാത്രി പത്തരയോടെയാണ്‌ അപകടം. ആദ്യം ശുചീകരണത്തിന് ഇറങ്ങിയ ആൾ കുഴഞ്ഞു വീണതോടെ മറ്റുരണ്ടുപേർ രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു. തുടർന്ന് മൂന്ന് പേരും ഓടയ്ക്കുള്ളിൽ കുടുങ്ങി. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു രാത്രി…

Read More

ഇടുക്കിയിൽ യുവാവിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽകണ്ടെത്തി;കിടക്കയിൽ കഴുത്തറത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

കട്ടപ്പന: ഇടുക്കിയിൽ യുവാവിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുറിക്കുള്ളിലെ കിടക്കയിൽ കഴുത്തറത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ബന്ധുക്കൾ സംഭവം കണ്ടത്. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശി ശംങ്കിലി മുത്തു – സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. സോൾരാജിന് നാട്ടിൽ ശത്രുക്കൾ ഉണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. തിങ്കളാഴ്ചയാണ് വീടിനുള്ളിലെ കിടക്കയിൽ കഴുത്തു മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. കിടന്ന് ഉറങ്ങുന്നതിനിടയിൽ നടത്തിയ കൊലപാതകമാണെന്ന്…

Read More

പാലക്കാട് തൊഴുത്തിലെ സിമന്റ് കട്ട കൊണ്ടു നിർമിച്ച തൂൺ ദേഹത്തേക്ക് വീണ് ക്ഷീര കർഷകൻ മരിച്ചു

പാലക്കാട്: നെന്മാറയിൽ തൊഴുത്തിലെ സിമന്റ് കട്ട കൊണ്ടു നിർമിച്ച തൂൺ ദേഹത്തേക്ക് വീണ് ക്ഷീര കർഷകൻ മരിച്ചു. കയറാടി, മരുതുഞ്ചേരി മുഹ്സിൻ മൻസിലിൽ മീരാൻ സാഹിബ് (71) ആണ് മരിച്ചത്. പശുവിനെ കറക്കാനായി തൊഴുത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. കാറ്റിൽ മറിഞ്ഞ മേൽക്കൂരയിലെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് തൊഴുത്തിലുണ്ടായിരുന്ന സിമന്റ് തൂൺ ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് മറിഞ്ഞുവീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മീരാൻ സാഹിബിനെ വീട്ടുകാരും സമീപവാസികളും ചേർന്ന് ഉടൻ തന്നെ നെന്മാറയിലെ…

Read More

ട്രെയിനില്‍ നിന്ന് പുറത്തെറിഞ്ഞ തേങ്ങ തലയില്‍ വീണ് 20കാരൻ മരിച്ചു

    ട്രെയിനിൽ നിന്ന് യാത്രക്കാരൻ പുറത്തേക്കെറിഞ്ഞ തേങ്ങ തലയില്‍ വീണ് യുവാവ് മരിച്ചു. മുംബൈക്കടുത്ത് ഭയന്തറിലാണ് സംഭവം. നദിയിലേക്ക് പൂജാ സാധനങ്ങള്‍ അടങ്ങിയ പാക്കറ്റ് വലിച്ചെറിയാനുള്ള ശ്രമം ആയിരുന്നു. പാക്കറ്റിലെ തേങ്ങ തലയില്‍ വീണ് 20കാരന് പരുക്കേല്‍ക്കുകയായിരുന്നു. നൈഗാവിനും ഭയന്ദർ ക്രീക്കിനും ഇടയിലുള്ള പഞ്ചു ദ്വീപില്‍ താമസിക്കുന്ന യുവാവ് ശനിയാഴ്ച രാവിലെ 8:30 ഓടെ റെയില്‍വേ ക്രീക്ക് പാലത്തിലൂടെ നൈഗാവോണ്‍ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു. പെട്ടെന്ന് വഴിപാടുകളുടെ (നിർമ്മാല്യ) ഭാഗമായ ഒരു തേങ്ങ വേഗത്തില്‍ വന്ന ലോക്കല്‍ ട്രെയിനില്‍…

Read More

പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവ് ദാമോദരൻ മാസ്റ്റർ അന്തരിച്ചു

മുൻ ആരോഗ്യമന്ത്രിയും സിപിഎം  കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡണ്ടുമായ പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ ദാമോദരൻ മാസ്റ്റർ (90) അന്തരിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മാടായി ഗവ. ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപകനും പൊതു സാംസ്ക്കാരിക പ്രവർത്തകനും ആയിരുന്നു. പൊതു ദർശനം ഇന്ന് രാവിലെ 11 മണി മുതൽ അതിയടത്തുള്ള വീട്ടിൽ നടക്കും

Read More

മണ്ണാർക്കാട് പത്താം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

മണ്ണാർക്കാട്:അലനല്ലൂരിൽ വിദ്യാർഥിനി കുഴഞ്ഞുവീണുമരിച്ചു. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിൻ്റെ മകൾ മലീഹ (16)ആണ് മരിച്ചത്.ശനിയാഴ്‌ച ഉച്ചയോടെയാണ് സംഭവം.കുഴഞ്ഞുവീണ ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മണ്ണാർക്കാട് എം ഇ എസ് എസ്എസ് എസി ലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്

Read More

ഗേറ്റ് തലയിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ പഴവീട്ടില്‍ ഗെയ്റ്റ് തലയില്‍ വീണ് ഒന്നര വയസുകാരന്‍ മരിച്ചു. വൈക്കം ടിവിപുരം സ്വദേശികളായ അഖില്‍ അശ്വതി ദമ്പതികളുടെ മകന്‍ റിഥവാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച അശ്വതിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. അമ്മൂമ്മ ഗേറ്റ് അടയ്ക്കുന്നതിനിടെ അത് മറിഞ്ഞ് കുഞ്ഞിന്റെ തലയില്‍ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിഥവിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്ക് ഇടയില്‍ ജീവന്‍ രക്ഷിക്കാനായില്ല.

Read More

തിരുവനന്തപുരം വെങ്ങാനൂരിൽ നേഴ്സിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ നേഴ്സിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. പുല്ലാനി മുക്ക് സ്വദേശി സതീശന്റെ മകൾ വൃന്ദ എസ്എൽ ആണ് മരിച്ചത്. വീട്ടിൽ ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുറിയിൽ നിന്നും മയങ്ങാനുള്ള മരുന്നു കുപ്പി കണ്ടെത്തിയിരുന്നു. ഇതിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial