Headlines

കണ്ണൂരിൽ 3 മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂർ കുറുമാത്തൂർ പൊക്കുണ്ടിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് അമ്മയുടെ മൊഴി. ഇന്നലേ രാവിലെയാണ് സംഭവം. അമ്മയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ പരിയാരത്തുള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.കുഞ്ഞ് കിണറ്റിൽ വീണത് എങ്ങനെ എന്നതിൽ അവ്യക്തത നിലനിൽക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Read More

കുളിമുറിയിലുണ്ടായ ദുരന്തത്തിൽ രണ്ടു സഹോദരിമാർ മരിച്ചു

മൈസുരു: കുളിമുറിയിലുണ്ടായ ദുരന്തത്തിൽ രണ്ടു സഹോദരിമാർ മരിച്ചു. മൈസുരുവിലെ പെരിയപട്നയിലാണ് സംഭവം. ഗുൽഫം താജ് (23), സിമ്രാൻ താജ് (20) എന്ന യുവതികളാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ സംഭവിച്ചതാണ് ദാരുണ സംഭവം പെരിയപട്നയിലെ വീട്ടിലെ കുളിമുറിയിൽ ഒരുമിച്ച് കുളിക്കാൻ കയറിയ സഹോദരിമാർ ഏറെ നേരം പുറത്തുവരാതിരുന്നതിനെ തുടർന്ന് പിതാവ് വാതിൽ തകർത്താണ് അകത്ത് കയറിയത്. അപ്പോൾ ഇരുവരും അബോധാവസ്ഥയിൽ വീണുകിടക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. ഗ്യാസ്…

Read More

ഫെവിക്കോള്‍, കാഡ്ബറി, ഏഷ്യന്‍ പെയിന്‍റ്സ്… ആ ഹിറ്റ് പരസ്യങ്ങളുടെ ശില്‍പ്പി; പിയുഷ് പാണ്ഡെ വിട വാങ്ങി

ന്യൂഡല്‍ഹി : ഇന്ത്യന്‍ പരസ്യ ലോകത്തെ ഇതിഹാസം പിയുഷ് പാണ്ഡെ(70) അന്തരിച്ചു. ഫെവിക്കോള്‍, കാഡ്ബറി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ശ്രദ്ധനേടിയ പരസ്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് പാണ്ഡെയാണ്. അണുബാധയെത്തുടര്‍ന്നായിരുന്നു മരണം. സംസ്‌കാരം ശനിയാഴ്ച നടക്കും. ഇന്ത്യന്‍ പരസ്യരംഗത്തെ ശബ്ദമായിരുന്ന പിയുഷ് പാണ്ഡെ ഏകദേശം നാല് പതിറ്റാണ്ടായി പരസ്യ മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പരസ്യ നിര്‍മാണ കമ്പനിയായ ഒഗില്‍വിയുടെ വേള്‍ഡ്വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായിരുന്നു. 1982 ലാണ് പിയൂഷ് പാണ്ഡെ ഒഗില്‍വിയില്‍ എത്തുന്നത്. സണ്‍ലൈറ്റ്…

Read More

ആറ്റിങ്ങലിൽ ലോഡ്ജിൽ കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങലിൽ കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങല്‍ മൂന്നുമുക്ക് ഗ്രീന്‍ ലൈന്‍ ലോഡ്ജില്‍ ആയിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ ആസ്മിന (40 ) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം ഒരു യുവാവിനോടൊപ്പം എത്തിയാണ് യുവതി ലോഡ്ജില്‍ മുറിയെടുത്തത്. ഇന്ന് രാവിലെ  ലോഡ്ജ് ജീവനക്കാര്‍ മുറി തുറന്ന് നോക്കുമ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ യുവതിയെ കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ സംഭവസ്ഥലത്തെത്തിയ  ആറ്റിങ്ങല്‍ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. മൃതദേഹം…

Read More

പെരുമ്പാവൂരില്‍ ടണലില്‍ കുടുങ്ങി ഇതര സംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ ടണലില്‍ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ റൈസ്കോ കമ്പനിയില്‍ ആണ് അപകടം ബിഹാര്‍ സ്വദേശിയായ രവി കിഷൻ എന്നയാളാണ് മരിച്ചത്. ചാരം പുറന്തള്ളുന്നതിനുള്ള ടണലില്‍ കാല്‍വഴുതി വീഴുകയായിരുന്നു രവി കിഷൻ. ഒരാഴ്ച മുമ്പാണ് രവി കിഷൻ റൈസ്കോയില്‍ ജോലിയില്‍ ചേര്‍ന്നത്. ചാരം പുറന്തള്ളുന്നതിന് വേണ്ടി V ആകൃതിയിലുള്ള ടണലുണ്ട്. അതിലേക്ക് ചാരം തള്ളുന്നതിന് ഇടയിലാണ് രവി കിഷൻ അകത്തേക്ക് വീണത്. കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ ഉയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല….

Read More

മകളുടെ വിവാഹം കഴിഞ്ഞ് മണിക്കൂർകൾക്കകം പിതാവ് മരിച്ചു

പാലോട്:മകളുടെ വിവാഹ ചടങ്ങുകൾക്ക് പിന്നാലെ മണിക്കൂറുകൾക്കകം പിതാവ് മരിച്ചു. പാലോട് പെരിങ്ങമ്മല ചിറ്റൂർ പൊട്ടൻകുന്ന് ചതുപ്പിൽ ഷാഫിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പെരിങ്ങമ്മലയിലെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു മകളുടെ വിവാഹം . ചടങ്ങുകൾ കഴിഞ്ഞ് ഷാഫി ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി മണിക്കൂറുകൾക്കുള്ളിലാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്നലെ വൈകുന്നേരം 5 മണിക്ക് പെരിങ്ങമ്മല ചിറ്റൂർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. റജിലയാണ് ഭാര്യ

Read More

കോഴിക്കോട്ട് ഇടിമിന്നലേറ്റ് യുവതി മരിച്ചു

കോഴിക്കോട് : ഇടിമിന്നലേറ്റ് മധ്യവയസ്ക മരിച്ചു. നരിക്കുനി പുല്ലാളൂർ പറപ്പാറ ചേരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറ (40) യാണ് മരിച്ചത്. പ്രദേശത്ത് ഇടി മിന്നലോടു കൂടിയ ശക്തമായ മഴയായിരുന്നു. പലയിടങ്ങളിലും മഴക്കെടുതികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. താമരശ്ശേരി ഭാഗത്ത് ശക്തമായ മഴയെത്തുടർന്ന് വീട് ഭാഗികമായി തകർന്നു. മാളശ്ശേരി ഷിജുവിന്റെ വീടാണ് ഇടിമിന്നലിൽ തകർന്നത്. സ്ലാബും സൺഷെയ്ഡും തകർന്ന നിലയിലാണ്. സംഭവ സമയത്ത് വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ വീട് തകർന്നതായാണ് വിവരം. കോഴിക്കോട്,…

Read More

കുന്നംകുളത്തെ മുൻ നിയമസഭാംഗവും സിപിഎം നേതാവുമായ ബാബു എം. പാലിശേരി നിര്യാതനായി

തൃശൂർ: കുന്നംകുളത്തെ മുൻ നിയമസഭാംഗവും സിപിഎം നേതാവുമായ ബാബു എം. പാലിശേരി (67) നിര്യാതനായി. ഏറെ നാളായി പാർക്കിൻസൺസ് രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടു ദിവസം മുമ്പ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ തുടരവെയാണ് അന്ത്യം സംഭവിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ബാബു എം. പാലിശേരി, 2005 ലും 2010 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച് കുന്നംകുളത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. പ്രമുഖനായ പ്രസംഗകൻ എന്ന നിലയിൽ…

Read More

കുന്നംകുളത്തെ മുൻ നിയമസഭാംഗവും സിപിഎം നേതാവുമായ ബാബു എം. പാലിശേരി നിര്യാതനായി

തൃശൂർ: കുന്നംകുളത്തെ മുൻ നിയമസഭാംഗവും സിപിഎം നേതാവുമായ ബാബു എം. പാലിശേരി (67) നിര്യാതനായി. ഏറെ നാളായി പാർക്കിൻസൺസ് രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടു ദിവസം മുമ്പ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ തുടരവെയാണ് അന്ത്യം സംഭവിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ബാബു എം. പാലിശേരി, 2005 ലും 2010 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച് കുന്നംകുളത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. പ്രമുഖനായ പ്രസംഗകൻ എന്ന നിലയിൽ…

Read More

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊല്ലം നെടുവത്തൂരിലാണ് സംഭവം. നെടുവത്തൂർ സ്വദേശിനി 33 കാരിയായ അർച്ചനയാണ് കിണറ്റിൽ ചാടിയത്. യുവതിയെ രക്ഷിക്കാൻ ശ്രമിച്ച കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാറും സുഹൃത്ത് 22 കാരനായ ശിവകൃഷ്ണനുമാണ് മരിച്ച മറ്റ് രണ്ടുപേർ. ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. രക്ഷാപ്രവർത്തനത്തിനിടെ കിണറിൻ്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം. മൂന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial