Headlines

യുവ വെറ്ററിനറി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

മംഗളൂരു: യുവ വെറ്ററിനറി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരുവിലെ വസതിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുത്തൂർ ബപ്പലഗുഡ്ഡെ സ്വദേശി കീർത്തന ജോഷി (27) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് കീർത്തനയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പുത്തൂരിലെ വസതിയിൽ എത്തിച്ചു. വെറ്ററിനറി സയൻസിൽ എംഡി പൂർത്തിയാക്കിയ ഡോ. കീർത്തന പുത്തൂർ, കൊല്ലൂർ, മംഗളൂരു എന്നിവിടങ്ങളിൽ സ്വകാര്യമായി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റ് ഗണേഷ് ജോഷിയാണ് കീർത്തനയുടെ പിതാവ്. അമ്മ വീണ…

Read More

പശുക്കടവിലെ വീട്ടമ്മയുടെ മരണം ഷോക്കേറ്റ്; അനധികൃത ഫെൻസിംഗ് നടന്നതായി സൂചന

കോഴിക്കോട്: പശുക്കടവിൽ വീട്ടമ്മയുടെ മരണം ഷോക്കേറ്റ്. പോസ്റ്റ് മോർട്ടം പരിശോധനയിലാണ് കണ്ടെത്തൽ. കോങ്ങാട് ചൂള പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെയാണ് (40) മരിച്ച നിലയിൽ കണ്ടെത്തിയത്. എവിടെ നിന്നാണ് ബോബിക്ക് ഷോക്കേറ്റതെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. സ്ഥലം ഉടമയെ അടക്കം ചോദ്യം ചെയ്യും. അനധികൃത ഫെൻസിംഗ് ഉണ്ടോയെന്ന് സംശയമുണ്ടെന്ന് നേരത്തെ വാർഡ് മെമ്പർ ആരോപിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രി പന്ത്രണ്ട് മണിയോടെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ ശരീരത്തിൽ പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. തൊട്ടടുത്ത് തന്നെ പശുവിനെയും ചത്ത നിലയിൽ…

Read More

പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്;മരണകാരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്

കൊച്ചി: പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ‘പ്രകമ്പനം’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് നവാസിനെ ബോധരഹിതനായ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്ന സമയത്ത് രാത്രി 8.45 ഓടെയാണ് നവാസിനെ മുറിയിൽ കുഴഞ്ഞുവീണ…

Read More

കോതമംഗലത്ത് വിഷം ഉള്ളില്‍ ചെന്ന് മരിച്ച അന്‍സിലിന്റേത് കൊലപാതകം എന്ന് സ്ഥിരീകരണം

കൊച്ചി: എറണാകുളം കോതമംഗലത്ത് വിഷം ഉള്ളില്‍ ചെന്ന് മരിച്ച അന്‍സിലിന്റേത് കൊലപാതകം എന്ന് സ്ഥിരീകരണം. ചോദ്യം ചെയ്യലില്‍ അന്‍സിലിന്റെ പെണ്‍സുഹൃത്ത് കുറ്റം സമ്മതിച്ചു. പെൺ സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലാൻ ഉപയോഗിച്ചത് പാരക്വിറ്റ് എന്ന കീടനാശിനി. മാലിപ്പാറയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പെണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്‍സില്‍ എത്തിയത്. അടുത്തിടെ ഇരുവരുടെയും ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അന്‍സിലിനെതിരെ നേരത്തെ പോലീസില്‍ യുവതി പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും ഇരുവരും ഒരുമിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ അന്‍സില്‍ പോലീസിനെ വിളിച്ച്…

Read More

ചലച്ചിത്ര താരം കലാഭവൻ നവാസ് അന്തരിച്ചു

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടല്‍ മുറിയില്‍ എത്തിയ മുറിയില്‍ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടത്. ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനാണ്. നടി രഹനയാണ് ഭാര്യ

Read More

സിപിഎം വനിത നേതാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

എറണാകുളത്തെ തിരുമാറാടി സിപിഎം ലോക്കൽ കമ്മിറ്റി അംഗം ആശ രാജുവിനെ (56) ദുരൂഹസാഹചര്യത്തിൽ വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുമാറാടി പഞ്ചായത്ത് കുടുംബശ്രീ വൈസ് ചെയർപേഴ്സൻ, ജനാധിപത്യ മഹിള അസോസിയേഷൻ സംഘടനകളുടെ ഏരിയ കമ്മിറ്റി അംഗമാണ്. പാർട്ടി പ്രാദേശിക നേതൃത്വം തന്നോടുകാട്ടിയ അനീതിയെക്കുറിച്ച് പത്രസമ്മേളനം നടത്തി വിശദീകരിക്കുമെന്ന് ആശാരാജു പറയുന്നതായുള്ള ശബ്ദസന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് മരണം

Read More

കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

ആലപ്പുഴ: കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. അരനൂറ്റാണ്ടായി നാടക രംഗത്ത് സജീവമായിരുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പടെ കെപിഎസിയുടെ പ്രധാന നാടകങ്ങളിലെ നിറസാന്നിധ്യമായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെവെയാണ് മരണം. സീരിയലുകൾ മിന്നാമിനുങ്ങ്, ഇന്നുമുതൽ തുടങ്ങിയ സിനിമകളിലും നല്ല കഥാപാത്രങ്ങൾ രാജേന്ദ്രൻ അവതരിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍ നാടകങ്ങളിലൂടെ കലാംരംഗത്തേക്ക് ചുവട് വെച്ച അദ്ദേഹം കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുടെയും ഭാഗമായിരുന്നു. കെപിഎസി, സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ ട്രൂപ്പുകളിലും…

Read More

മലപ്പുറത്ത് കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണ് 3 തൊഴിലാളികൾ മരിച്ചു.

മലപ്പുറം: മലപ്പുറം അരീക്കോട് കളപ്പാറയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണ് 3 തൊഴിലാളികൾ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ ബികാസ് കുമാർ, ഹിദേശ് ശരണ്യ, സമദ് അലി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരിൽ രണ്ട് ബിഹാർ സ്വദേശികളും ഒരു ആസാം സ്വദേശിയും ഉൾപ്പെടുന്നു. മൃതശരീരങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ഹരിപ്പാട് കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

കരുവാറ്റ സ്വദേശി മുഹമ്മദ് സുഹൈൽ (17) ആണ് മരിച്ചത്. പുത്തൻ പറമ്പിൽ  ഷമീറിന്റെ മകനാണ്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടു കൂടി കരുവാറ്റ നൂറുൽ ഇസ്ലാം സംഘം പള്ളിക്ക് സമീപമുള്ള കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കുമ്പോൾ മുങ്ങിതാഴുകയായിരുന്നു. കുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് എത്തിയ പ്രദേശവാസികൾ കരുവാറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവിക്കാൻ രക്ഷിക്കാനായില്ല. വിയപുരം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. മാതാവ് സുലേഖ ബീവി. സഹോദരി: സന ഫാത്തിമ

Read More

സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചു കടക്കവെ പൊലിസുകാർ സഞ്ചരിച്ച ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു

തൃശൂർ: സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചു കടക്കവെ പൊലിസുകാർ സഞ്ചരിച്ച ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ആർത്താറ്റ് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഠത്തിപറമ്പിൽ ജനാർദ്ദന പ്രഭുവിന്റെ 54 കാരിയായ ഭാര്യ ശ്രീദേവിയാണ് മരിച്ചത്. തിങ്കളാഴ്ച്‌ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. കുന്നംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അജിൽ, ജ്യോതിഷ് എന്നിവർ സഞ്ചരിച്ച ബൈക്കാണ് ആർത്താറ്റ് പള്ളിക്ക് സമീപത്ത് വച്ച് അപകടത്തിൽപ്പെട്ടത്. കുന്നംകുളം ഭാഗത്ത് നിന്ന് ചാട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പൊലിസുകാർ സഞ്ചരിച്ചിരുന്ന ബൈക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial