തുണി അലക്കുന്നതുനിടിയിൽ അബദ്ധത്തിൽ യുവതി കിണറ്റിൽ വീണു, രക്ഷിക്കാൻ ചാടിയ ഭർത്താവും ഭർതൃമാതാവും ഉൾപ്പെടെ മൂന്ന് പേരും മുങ്ങി മരിച്ചു

ചെന്നൈ: വിരുദുനഗരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ മൂന്ന് പേർ മുങ്ങി മരിച്ചു. സാത്തൂരിനടുത്ത് താമസിക്കുന്ന മഹേശ്വരി ഭർത്താവ് രാജ രാജയുടെ മാതാവ് രാജമ്മാൾ എന്നിവരാണ് മരിച്ചത്. കിണറിനടുത്തുനിന്ന് തുണി കഴുകുന്നതിനിടെ മഹേശ്വരി അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. മഹേശ്വരിയെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടിയ ഭർത്താവ് രാജയും ഭർതൃമാതാവ് രാജമ്മാളും മുങ്ങി മരിച്ചു. മഹേശ്വരിയുടെ നിലവിളി കേട്ട് രാജയും രാജമ്മാളും ഓടിയെത്തുകയായിരുന്നു. പിന്നാലെ ഇവർ മഹേശ്വരിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയെങ്കിലും മൂവരും മുങ്ങി മരിക്കുകയായിരുന്നു. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് മൂന്നുപേരുടെയും…

Read More

വാളാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ ഒഴുക്കിൽപെട്ട് മരിച്ചു

കൽപ്പറ്റ: വാളാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ ഒഴുക്കിൽപെട്ട് മരിച്ചു. വാഴപ്ലാംകുടി അജിൻ (15), കളപുരക്കൽ ക്രിസ്റ്റ് (13) എന്നിവരാണ് മരിച്ചത്. ഇരുവരെയും മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. അവധിക്കാലമായതിനാൽ ബന്ധുക്കളായ അഞ്ച് കുട്ടികൾ കുളിക്കാനെത്തിയതായിരുന്നു. രണ്ടുകുട്ടികൾ ഒഴുക്കിൽപ്പെട്ട് കയത്തിൽ മുങ്ങിപ്പോകുകയായിരു മൂന്നുപേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ഏറെ നേരം നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. ഉടൻ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികളുടെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ്…

Read More

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. അടിമാലി അമൽ കെ ജോമോൻ്റെ മൃതദേഹം കളരിയമാക്കൽ ചെക്ക് ഡാമിന് സമീപത്ത് നിന്ന് ലഭിച്ചത്. ഇന്നലെ വൈകിട്ട് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിൽ മുണ്ടക്കയം സ്വദേശി 21കാരനായ ആൽബിൻ ജോസഫിൻ്റെ മൃതദേഹം ലഭിച്ചു. അപകടമുണ്ടായ വിലങ്ങുപാറ കടവിൻ 200 മീറ്ററുകൾ മാറി അമ്പലക്കടവിന് സമീപത്തുനിന്നാണ് ആൽബിൻറെ മൃതദേഹം ലഭിച്ചത്. ശനിയാഴ്ച വൈകീട്ടാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്. നാല് വിദ്യാർത്ഥികളാണ് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയത്. ഇവരിൽ രണ്ട് പേരെ…

Read More

സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം. വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ പത്തനാപുരം സ്വദേശിയായ ഏഴുവയസ്സുകാരിയാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.ഏപ്രിൽ 8നായിരുന്നു കുട്ടിക്ക് നായയുടെ കടിയേറ്റത്. കഴിഞ്ഞ മാസം 29ന് പനി ബാധിച്ച് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലേക്കും കൊണ്ടു വന്നിരുന്നു. ഞരമ്പിൽ കടിയേറ്റ്, പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചതെന്നാണ് വിവരം. സംസ്ഥാനത്ത് ഒരു മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് മൂന്ന് കുട്ടികളാണ്. വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിക്കുന്ന സംഭവം ആവർത്തിക്കുകയാണ്. നേരത്തെ പത്തനംതിട്ട…

Read More

അഞ്ചലിൽ പ്ലസ്ടു വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: കൊല്ലം അഞ്ചലിൽ പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുകോൺ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അഞ്ജനയാണ് മരിച്ചത്. കരുകോൺ പുല്ലാഞ്ഞിയോട് അരുണോദയത്തിൽ ബിജു -രജിത ദമ്പതികളുടെ മകളാണ് അഞ്ജന. പരീക്ഷയ്ക്ക് മാർക്ക് കുറയും എന്ന വിഷമത്തിൽ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക വിവരം. വീട്ടിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ പൊലീസ് സ്ഥലത്തെ തുടർ നടപടികൾ സ്വീകരിച്ചു.

Read More

താമരകുളത്തിൽ യുവാവിനെ മരിചനിലയിൽ കണ്ടെത്തി

പാലക്കാട്: താമരക്കുളത്തിൽ യുവാവ് മുങ്ങി മരിച്ച നിലയിൽ. പാലക്കാട് ഒറ്റപ്പാലം 19ാം മൈലിലെ താമരക്കുളത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണിയംപുറം കിഴക്കേത്തല മണികണ്ഠനാണ് മരിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മണികണ്ഠനെ ഇന്നലെ വൈകുന്നേരം മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പറയുന്നു.

Read More

ഹൃദയാഘാതം മൂലം മലയാളി കുവൈത്തിൽ മരണപ്പെട്ടു, പ്രമേഹം കൂടി നാട്ടിലേക്കു മടങ്ങാനിരിക്കവേയായിരുന്നു അന്ത്യം.

കുവൈത്ത് സിറ്റി: ഹൃദയാഘാതം മൂലം മലയാളി കുവൈത്തിൽ മരണപ്പെട്ടു. പാലക്കാട് കടമ്പഴിപുറം സ്വദേശി ആമ്പലൂർ കുളം വീട്ടിൽ രാഹുൽ ആണ് മരണമടഞ്ഞത്. 26 വയസായിരുന്നു. പ്രമേഹം കൂടിയതിനാൽ ജോലിയിൽനിന്ന് ലീവെടുത്ത് അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. ജലീബ് ശുവൈഖിലെ കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ് ജീവനക്കാരനും ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി അംഗവുമാണ് രാഹുൽ. മോഹനന്റെയും രമണിയുടെയും ഏക മകനാണ് രാഹുൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭൗതിക ശരീരം നാളെ രണ്ട് മണിക്ക്…

Read More

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കേളമംഗലം സ്വദേശി ചാലില്‍ ഹൗസില്‍ കൃപേഷ് (35) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് കൃപേഷ് മരണപ്പെട്ടത്. കഴിഞ്ഞ ഏപ്രില്‍ 17 നാണ് അപകടം നടന്നത്. ലിഫ്റ്റുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതിനിടയില്‍ കൃപേഷിനും കൂടെയുണ്ടായിരുന്ന രാജേഷ് എന്നയാള്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു. ട്രെയിനിലേക്ക് വൈദ്യുതി നല്‍കുന്ന മെയിന്‍ ലൈനില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. പൈപ്പ് ഊരി മാറ്റുന്നതിനിടയില്‍…

Read More

വർക്കലയിൽ മിന്നലേറ്റ് യുവാവ് മരിച്ചു

വർക്കല: വർക്കല ഇലകമണിൽ പെയ്ത ശക്തമായ മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ യുവാവ് മരിച്ചു. വിളപ്പുറം വാർഡിൽ ചാരുംകുഴി ലക്ഷംവീട് കുന്നുംപുറം കോളനിയിൽ താമസിക്കുന്ന രാജമണി, ദീപ ദമ്പതികളുടെ മകൻ രാജേഷ് (19) ആണ് മരിച്ചത്. രാത്രി എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.വീടിന് മുന്നിൽ ഇരിക്കവേയാണ് രാജേഷിന് മിന്നലേറ്റത്. ഉടനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയം മാതാപിതാക്കളും സഹോദരനും വീട്ടിൽ ഉണ്ടായിരുന്നു. ഇവർക്ക് അപായം സംഭവിച്ചില്ല. കൂലിപണി ചെയ്തു വരികയായിരുന്നു രാജേഷ്. ശക്തമായ…

Read More

ഹോസ്റ്റൽ മുറിയിൽ നേപ്പാളി ബിരുദ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ഭുവനേശ്വർ: ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിലെ (കെഐഐടി) ഹോസ്റ്റൽ മുറിയിൽ നേപ്പാളി ബിരുദ വിദ്യാർത്ഥിനിയെ വ്യാഴാഴ്ച വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മാസത്തിനുള്ളിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ കേസാണിത്. ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതായും ആത്മഹത്യ ചെയ്തതായിരിക്കാമെന്ന് സംശയിക്കുന്നതായും ഭുവനേശ്വർ പോലീസ് കമ്മീഷണർ എസ് ദേവ്ദത്ത് സിംഗ് പറഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമല്ല. മൂന്ന് മാസം മുമ്പ് മൂന്നാം വർഷ ബിടെക് വിദ്യാർഥി ക്യാമ്പസ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial