Headlines

ബെംഗളൂരുവിൽ കാസർകോട് സ്വദേശിയായ യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരു കാടുഗോഡിയിൽ കാസർകോട് സ്വദേശിയായ യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. കാസർഗോഡ് നീർച്ചാൽ കന്യാപാടി ബിസ്മില്ല മൻസിലിൽ അബ്‌ദുൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഉനൈസ് ആണ് മരിച്ചത്. സ്വകാര്യ ഫാൻസി കടയിൽ ജോലിചെയ്ത് വരികയായിരുന്നു ഉനൈസ്. 19 വയസായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അപകടം. കാടുഗോഡിയിലെ സ്വകാര്യ ലോഡ്ജ് കെട്ടിടത്തിൽ നിന്നാണ് താഴേയ്ക്ക് വീണത്. ഗുരുതരമായി പരുക്കേറ്റ ഉനൈസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

Read More

തിരുവനന്തപുരം വക്കത്ത് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വക്കത്താണ് സംഭവം. ദമ്പതികളെയും മക്കളെയുമാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിൻ എന്നിവരാണ് മരിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് വീട്. കടബാധ്യതയാണ് ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Read More

സ്വര്‍ണത്തരി പെറുക്കാന്‍ ജ്വല്ലറിയുടെ മാലിന്യ ടാങ്കില്‍ ഇറങ്ങി; വിഷ വാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ മരിച്ചു

ജയ്പൂര്‍: മാലിന്യ ടാങ്കില്‍ നിന്നും സ്വര്‍ണ, വെള്ളി തരികള്‍ വേര്‍തിരിച്ച് എടുക്കുന്നതിനിടെ വിഷ വാതകം ശ്വസിച്ച് നാല് പേര്‍ മരിച്ചു. ജയ്പൂരിലെ സീതാപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന അചല്‍ ജുവല്‍സ് പ്രൈവറ്റ് ലിമിറ്റഡിലെ വ്യാവസായിക മാലിന്യം തള്ളുന്ന ടാങ്കിലാണ് തൊഴിലാളികള്‍ ഇറങ്ങിയത്. നാല് പപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് തൊഴിലാളികളുടെ നില ഗുരുതരമാണ്. മറ്റ് രണ്ട് പേര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി ഡിസ്ചാര്‍ജ് ചെയ്തു.സ്വര്‍ണത്തിന്റേയും വെള്ളിയുടേയും തരികള്‍ വേര്‍തിരിച്ചെടുക്കാന്‍ 10 അടി ആഴമുള്ള…

Read More

വടക്കാഞ്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പുന്നംപറമ്പ് നഗറിൽ സുരേഷിൻ്റെ ഭാര്യ രേണുകയാണ് മരിച്ചത്. 41വയസായിരുന്നു. ഇന്നലെ ശക്തമായ മഴയും ഇടിമിന്നലുമുണ്ടായ സമയത്ത് വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യുമ്പോഴാണ് ഷോക്കേറ്റത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധയിടങ്ങളിൽ അപകടവും വ്യാപക നാശവും. തൃശൂർ-ഗുരുവായൂർ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തൃശൂര്‍ അമല പരിസരത്ത് ആണ് സംഭവം. റെയിൽവേ ട്രാക്കിൽ ഇലക്ട്രിക് ലൈനിലേക്ക്…

Read More

മൂന്നാറിൽ ബാർ ഹോട്ടൽ ഉടമ അഞ്ചാം നിലയിൽ നിന്നും താഴെ വീണ് മരിച്ചു

മൂന്നാര്‍: കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമ മൂന്നാറിൽ മരിച്ച നിലയിൽ. കാക്കനാട് സ്വദേശി 53 കാരിയായ ജിനി ജോസഫ് ആണ് മരിച്ചത്. മൂന്നാറിലെ ഒരു ഹോട്ടലിൻ്റെ അഞ്ചാം നിലയിൽ നിന്ന് താഴെ വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഓൾഡ് മൂന്നാറിലെ ഹോട്ടലിൽ വച്ചാണ് സംഭവം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ച് മൂന്നാർ പൊലീസ്.

Read More

മീന്‍ പിടിക്കുന്നതിനിടെ വൈദ്യുതി ലൈന്‍ പൊട്ടി തോട്ടിലേക്ക് വീണു; സഹോദരന്മാര്‍ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് : താമരശ്ശേരി കോടഞ്ചേരിയില്‍ സഹോദരങ്ങളായ രണ്ടു കുട്ടികള്‍ ഷോക്കേറ്റു മരിച്ചു. കുന്നേല്‍ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിഥിന്‍ ബിജു (13), ഐബിന്‍ ബിജു (11) എന്നിവരാണ് മരിച്ചത്. വൈദ്യുതിലൈന്‍ പൊട്ടി തോട്ടിലേക്ക് വീണതില്‍ നിന്ന് ഷോക്കേറ്റ് ആണ് അപകടം. ഞായറാഴ്ച വൈകീട്ടാണ് സംഭവം. തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ശക്തമായ കാറ്റില്‍ വലിയ മരം ഇലക്ട്രിക് പോസ്റ്റിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വൈദ്യുതിലൈന്‍ പൊട്ടി തോട്ടിലേക്ക് വീഴുകയും അതില്‍ നിന്ന് കുട്ടികള്‍ക്ക് ഷോക്കേല്‍ക്കുകയുമായിരുന്നു. വൈദ്യുതി ലൈന്‍…

Read More

ഉത്തര്‍പ്രദേശില്‍ മരത്തണലില്‍ കിടന്നുറങ്ങയാളുടെ മുകളില്‍ മാലിന്യം തള്ളിയതിന് പിന്നാലെ മരണം

ബറേലി: ഉത്തര്‍പ്രദേശില്‍ മരത്തണലില്‍ കിടന്നുറങ്ങയാളുടെ മുകളില്‍ മാലിന്യം തള്ളിയതിന് പിന്നാലെ മരണം. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം. പച്ചക്കറി വില്‍പ്പനകാരനായ സുനില്‍ കുമാറാണ് ദാരുണമായ സംഭവത്തിൽ മരിച്ചത്. കക്രിയ എന്ന പ്രദേശത്തെ ശ്മശാനത്തിന് സമീപത്തുള്ള മരത്തണലില്‍ സുനില്‍ കുമാര്‍ ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് ഇവിടേക്ക് ട്രോളിയില്‍ മാലിന്യവുമായി കോൺട്രാക്ടറായ നയീം ശാസ്ത്രിയും തൊഴിലാളികളും എത്തുന്നത്. പിന്നാലെ സുനില്‍ കുമാര്‍ കിടന്ന മരത്തിനടുത്തേക്ക് ഇവര്‍ മാലിന്യം തള്ളുകയായിരുന്നു. എന്നാൽ മാലിന്യത്തിനടില്‍ ആളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രിയും തൊഴിലാളികളും നാട്ടുകാരുടെ സഹായത്തോടെ…

Read More

ബെംഗളുരുവിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: ബെംഗളുരുവിൽ തൃശ്ശൂർ സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മാള വട്ടക്കോട്ട സ്വദേശി വെളിയംപറമ്പിൽ അച്യുതന്റെയും ശ്രീദേവിയുടെയും മകൾ അനുശ്രീ (29) ആണ് മരിച്ചത്. ബെംഗളുരുവിലെ ഐടി കമ്പനിയിൽ ജീവനക്കാരിയായിരുന്നു അനുശ്രീ. ബെംഗളൂരുവിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അനുശ്രീയെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സഹോദരങ്ങൾ: അമൽശ്രീ, ആദിദേവ്.

Read More

മുൻ കേരള ഫുട്ബോൾ ടീം നായകൻ നജിമുദ്ദീൻ അന്തരിച്ചു.

കൊല്ലം: സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്‌ബോള്‍ ടീം നായകനുമായ നജിമുദ്ദീന്‍ (72) അന്തരിച്ചു. കേരളം കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നു നജിമുദ്ദീന്‍. എട്ടുവര്‍ഷത്തോളം കേരളത്തിനായും 20 വര്‍ഷം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിനായും കളിച്ചിട്ടുണ്ട്. 1973 ല്‍ കേരളം പ്രഥമ സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിടുന്നതില്‍ നിര്‍ണായകമായിരുന്നു നജിമുദ്ദീന്റെ പ്രകടനം. 1953 ല്‍ കൊല്ലം തേവള്ളിയിലാണ് നജിമുദ്ദീന്റെ ജനനം. 1972 ല്‍ കേരള യൂണിവേഴ്‌സിറ്റി താരമായി ഫുട്‌ബോളിലേക്ക് ചുവടുവെച്ച നജിമുദ്ദീന്‍ പിന്നീടങ്ങോട്ട് കേരളത്തിന്റെ സ്റ്റാര്‍സ്‌ട്രൈക്കറായി മാറി….

Read More

കടവില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ കുളത്തില്‍വീണു; 2 മരണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍

കാസർകോട്: കാഞ്ഞങ്ങാട് രണ്ടുകുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു. കുളത്തിന് സമീപം കളിക്കുമ്പോഴാണ് അപകടമുണ്ടായത് മാണിക്കോത്ത് പാലത്തിങ്കലെ പഴയ ജുമാ-മസ്ജിദ് പള്ളിയുടെ കുളത്തിലാണ് അപകടമുണ്ടായത്. പാലക്കി സ്വദേശി അസീസിന്റെ മകൻ അഫാസ് (9), ഹൈദറിന്റെ മകൻ അൻവർ (11) എന്നിവരാണു മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹാഷിഖ് എന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. അപകടത്തില്‍ മരിച്ച അൻവറിന്റെ സഹോദരനാണ് ഹാഷിഖ്. കുളത്തിന്റെ പടവുകളില്‍ ഇരുന്ന് കളിക്കുകയായിരുന്ന കുട്ടികളില്‍ മൂന്നുപേരാണ് കുളത്തിലേക്ക് വീണത്. പള്ളിയുടെ പരിസരത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടികളെ പുറത്തെടുത്ത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial