Headlines

ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ചു; ആലപ്പുഴയിൽ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

          കായംകുളം: ആലപ്പുഴ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ചതിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജിത്- ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മി (9)യാണ് മരിച്ചത്. കായംകുളം എബ്നൈസർ ആശുപത്രിക്കെതിരെയാണ് പ്രതിഷേധം. കഴിഞ്ഞ 10-ാം തീയതി ആണ് കുട്ടിയെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ശരീരവേദനയും വയറുവേദനയും ഉണ്ടായിരുന്നു. പനി മുർച്ഛിച്ചതോടെ ഇന്ന് രാവിലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് മരിച്ചത്. കുഞ്ഞിന് പനി ഗുരുതരാവസ്ഥയിലായിരുന്നുവെന്ന…

Read More

ശരീരഭാരത്തെയും നിറത്തെയും കുറിച്ച് സഹപാഠികൾ നിരന്തരം പരിഹസിച്ചു; മനംനൊന്ത് പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കി

ചെന്നൈ: ശരീരഭാരത്തെയും നിറത്തെയും കുറിച്ച് സഹപാഠികൾ നിരന്തരം പരിഹസിച്ചതിലും റാഗ് ചെയ്തതിലും മനംനൊന്ത് പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കി. അമ്മയുടെ കൺമുന്നിലാണ് വിദ്യാർത്ഥി താമസിച്ചിരുന്ന അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്നു ചാടി ചെത്പെട്ട് മഹർഷി വിദ്യാ മന്ദിർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി കിഷോർ (17) ആണ് മരിച്ചത്. ഫോൺ ചെയ്യാനെന്ന പേരിൽ മുകളിലെത്തിയ വിദ്യാർഥി മാതാവു നോക്കി നിൽക്കെ താഴേക്കു ചാടുകയായിരുന്നു. തടി കൂടുതലാണെന്നും കറുപ്പ് നിറമാണെന്നും പറഞ്ഞ് 3 മാസമായി സഹപാഠികളുടെ തുടർച്ചയായ കളിയാക്കലും റാഗിങ്ങും നേരിട്ട…

Read More

ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗവുമായ ശൂരനാട് രാജശേഖരൻ അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. വീക്ഷണം ദിനപത്രത്തിൻ്റെ മാനേജിങ് എഡിറ്ററാണ്. സംസ്‌കാരം വൈകീട്ട് വീട്ടുവളപ്പിൽ നടക്കും. പി.എൻ.രാഘവൻപിള്ളയുടെയും കെ.ഭാർഗവിയമ്മയുടെയും മകനായി 1949 ൽ കൊല്ലത്തെ ശൂരനാട്ടായിരുന്നു ജനനം. കൊല്ലം ശാസ്താംകോട്ട ഡി.ബി കോളേജിൽ കേരള വിദ്യാർഥി യൂണിയൻ പ്രവർത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരൻ കെ.എസ്.യു സംസ്ഥാന ഭാരവാഹി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡി.സി.സി പ്രസിഡന്റ്,…

Read More

ഭർത്താവ് കുഴഞ്ഞ് വീണ് മരിച്ചെന്ന് യുവതി; സംശയം ഇല്ലെങ്കിലും അവസാന നിമിഷം പോസ്റ്റ്മോർട്ടം നടത്തി; ചുരുളഴിഞ്ഞത് റെയിൽവേ ജോലിക്കായുള്ള ഭാര്യയുടെ കൊടും ക്രൂരത

ലഖ്നൌ: റെയിൽവേയിൽ ടെക്നീഷ്യനായ യുവാവിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ. ഒരു സംശയവുമില്ലാതിരുന്ന കേസിൽ ചുരുളഴിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വീട്ടുകാർക്ക് സംശയമൊന്നും ഇല്ലായിരുന്നുവെങ്കിലും അവസാന നിമിഷം പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചതോടെയാണ് സ്വാഭാവിക മരണമെന്ന് കരുതിയത് കൊലപാതകമെന്ന് കണ്ടെത്തിയത്. ഉത്തർ പ്രദേശിലെ ബിജ്നോർ സ്വദേശിയായ ദീപക് കുമാറാണ് കൊല ചെയ്യപ്പെട്ടത്. ഇതോടെ ഭാര്യ ശിവാനിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച നവരാത്രി പൂജക്കിടെയാണ് 29 കാരനായ റെയിൽവേ ടെക്നീഷ്യൻ ദീപക് കുമാർ മരിച്ചത്. കുഴഞ്ഞുവീണ് മരിച്ചെന്നും ഹൃദയാഘാതം സംഭവിച്ചതാണെന്നും ഭാര്യ…

Read More

വെഞ്ഞാറമൂട് നിന്നും കാണാതായ അർജുൻ്റെ മൃതദേഹം വീടിനു സമീപമുള്ള കിണറ്റിൽ നിന്നും കണ്ടെത്തി.

തിരുവനന്തപുരം:വെഞ്ഞാറമൂട് നിന്നും കാണാതായ അർജുന്റെ മൃതദേഹം സമീപത്തുള്ള കിണറ്റിൽ നിന്നും കണ്ടെത്തി. വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടിൽ അനിൽ കുമാറിന്റെയും മായയുടെയും മകനായ അർജുനെ (16) ഇക്കഴിഞ്ഞ ഏഴാം തീയതി വൈകുന്നേരം 6:15 ന് ശേഷം കാണ്മാനില്ല എന്ന് പറഞ്ഞു കുടുംബം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘവും നാട്ടുകാരും ഊർജിതമായി അന്വേഷണം നടത്തി വരികയായിരുന്നു.  ഇന്ന് രാവിലെയാണ് സമീപത്ത്…

Read More

കുഴിയാനയെ പിടിച്ച് കളിക്കുന്നതിനിടെ അപകടം; എർത്ത് വയറിൽ നിന്നും ഷോക്കേറ്റ് ആറു വയസുകാരൻ മരിച്ചു.

ആലപ്പുഴ: അമ്മ വീട്ടില്‍ വേനലവധിക്കാലം ചെലവഴിക്കാന്‍ എത്തിയ ആറ് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങരയില്‍ ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടേയും മകന്‍ ഹമീന്‍ (6) ആണ് മരിച്ചത്. ഹമീനും സഹോദരിയും ഒരാഴ്ച മുന്‍പാണ് അമ്മ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയത്. കഴിഞ്ഞ ദിവസം ശ്യാമയുടെ ചെട്ടികുളങ്ങരയിലെ വീട്ടില്‍ വച്ചായിരുന്നു അപകടം. വീടിന്റെ ഭിത്തിയുടെ അരികെ കുഴിയാനയെ പിടിച്ചു കളിക്കുകയായിരുന്നു ഹമീന്‍. വഴിയാത്രക്കാരാണ് ഹമീന്‍ ഷോക്കേറ്റ് വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എര്‍ത്ത്…

Read More

മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്തു വീണു;  അടിമാലിയിൽ തോട്ടം സൂപ്രണ്ടിന് ദാരുണാന്ത്യം

അടിമാലി: ഏലത്തോട്ടത്തിൽ തൊഴിലാളികൾക്ക് നിർദ്ദേശങ്ങൾ നൽകി മേൽനോട്ടം വഹിക്കുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്തു വീണു. ഇടുക്കി അടിമാലിയിൽ തോട്ടം സൂപ്രണ്ടിന് ദാരുണാന്ത്യം. കട്ടപ്പന ആനവിലാസം പുല്ലുമേട് പുതുവൽ 48 കാരനായ സതീഷ് രാഘവൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ അടിമാലി പീച്ചാടിന് സമീപമുള്ള ഏലത്തോട്ടത്തിലാണ് അപകടം നടന്നത്. തോട്ടത്തില്‍ കനാലിന്‍റെ കല്ലുക്കെട്ട് നടക്കുകയായിരുന്നു. തൊഴിലാളികൾക്ക് നിർദ്ദേശം നൽകി മേൽനോട്ടം വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു സതീഷ്. പെട്ടെന്ന് സമീപത്ത് ഒരു വൻ മരത്തിന്‍റെ ശിഖരം ഒടിഞ്ഞ് താഴേയ്ക്ക്…

Read More

തുണി അലക്കുന്നതിനിടെ ചക്ക തലയിൽ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു

കോഴിക്കോട്: തുണി അലക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന പ്ലാവിൽ നിന്നും ചക്ക തലയിൽ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. തിരിച്ചിലങ്ങാടി ഉണ്ണിയാലിങ്ങൽ കോലഞ്ചേരി മിനി (53) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇവർ വീട്ടിൽ വസ്ത്രങ്ങൾ അലക്കുന്നതിനിടെ തലയിലേക്ക് ചക്ക വീണത്. പരിക്കേറ്റ് അബോധാവസ്ഥയിലായ മിനിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവശിച്ചിരുന്നു. നട്ടെല്ലിന് ക്ഷതം പറ്റിയ മിനി തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Read More

സംവിധായകന്‍ ടി കെ വാസുദേവന്‍ അന്തരിച്ചു

തൃശൂര്‍: ചലച്ചിത്ര സംവിധായകനും നടനും കലാസംവിധായകനും നര്‍ത്തകനുമായിരുന്ന ടി കെ വാസുദേവന്‍ (89) അന്തരിച്ചു. 1960 കളില്‍ മലയാള സിനിമയില്‍ നിറസാന്നിദ്ധ്യമായിരുന്നു. രാമു കാര്യാട്ട്, കെ എസ് സേതുമാധവന്‍ തുടങ്ങിയ മുന്‍നിര സംവിധായകരോടൊപ്പം നൂറോളം സിനിമകളില്‍ സംവിധാന സഹായിയായിരുന്നു. രാമു കാര്യാട്ടിന്റെ ചെമ്മീന്‍ സിനിമയില്‍ പ്രധാന സംവിധാന സഹായിയായിരുന്നു. പണിതീരാത്ത വീട്, കന്യാകുമാരി, രമണന്‍, മയിലാടുംകുന്ന് തുടങ്ങി സിനിമകളില്‍ പ്രവര്‍ത്തിച്ചു. കല്‍പാന്ത കാലത്തോളം എന്ന ഗാനം ഇദ്ദേഹത്തിന്റെ എന്റെ ഗ്രാമം എന്ന സിനിമയിലാണ്. എം ജി ആര്‍,…

Read More

കൊച്ചിയില്‍ എംബിബിഎസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അമ്പിളിയെ (24) ആണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് അമ്പിളി. ഹോസ്റ്റലിലെ സഹപാഠികളാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കാസര്‍കോട് ഹോസ്ദുര്‍ഗ് ഉദിനൂര്‍ തടിയന്‍കോവല്‍ പുതിയപുരയില്‍ പി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial