അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു

കൊച്ചി: അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗത്തിനായി ആളൂർ ഹാജരായിട്ടുണ്ട്. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂര്‍ വിവാദങ്ങളിടം പിടിക്കുന്ന കേസുകളിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായാണ് ശ്രദ്ധേയനായത്. തൃശ്ശൂരിലെ സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ ജിഷ കൊലപാതകം, ഇലന്തൂരിലെ നരബലി കേസ്, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് എന്നിവയിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായത് ബിഎ…

Read More

പന്തയംവെച്ച് വെള്ളം ചേര്‍ക്കാതെ അഞ്ച് കുപ്പി മദ്യം കുടിച്ച യുവാവ് മരിച്ചു

കോലാര്‍(കര്‍ണാടക): പന്തയംവെച്ച് വെള്ളം ചേര്‍ക്കാതെ അഞ്ച് കുപ്പി മദ്യം കുടിച്ച 21 കാരൻ മരിച്ചു. കര്‍ണാടകയിലെ മുല്‍ബഗല്‍ താലൂക്കിലെ പൂജരഹള്ളി സ്വദേശി കാര്‍ത്തിക് ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ മുല്‍ബഗല്‍ റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പതിനായിരം രൂപയുടെ പന്തയത്തിന്റെ ഭാഗമായാണ് കാര്‍ത്തിക് ഇത്രയും അളവില്‍ മദ്യം കുടിച്ചതെന്ന് പോലീസ് പറഞ്ഞു. അഞ്ചുകുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ചാല്‍ പതിനായിരം രൂപ നല്‍കാമെന്ന് സുഹൃത്തായ വെങ്കട്ടറെഡ്ഡിയാണ് കാര്‍ത്തിക്കിനോട്…

Read More

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു

കോഴിക്കോട്: മലപ്പുറത്ത് പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് സന ഫാരിസിന്റെ മരണം. പ്രതിരോധ വാക്സിന്‍ എടുത്തിട്ടും കുഞ്ഞിന് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. മാര്‍ച്ച് 29 നാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. പെരുവളളൂര്‍ കാക്കത്തടം സ്വദേശിയുടെ മകളാണ് സന. കുട്ടി മിഠായി വാങ്ങാനായി പുറത്തുപോയപ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Read More

കാറ്റ് നിറക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് കോഴിക്കോട് സ്വദേശി  മരിച്ചു

കോഴിക്കോട് : ഗുജറാത്തിൽ വെച്ച് ടയറിൽ കാറ്റ് നിറക്കുമ്പോൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് കടിയങ്ങാട് മഹിമ സ്വദേശി കോവുമ്മൽ സുരേഷ് (50) മരിച്ചു. ഗുജറാത്തിലെ രാജ്ഘട്ട് മുന്ന എന്ന സ്ഥലത്ത് ടയർ കമ്പനി നടത്തിവരുകയായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് അപകടം. പിതാവ്: കുഞ്ഞിക്കുട്ടി നായർ. മാതാവ്: പരേതയായ നാരായണി അമ്മ. ഭാര്യ: ഷീബ (പന്തിരിക്കര). മക്കൾ: ആകാശ് (ബി.ടെക് വിദ്യാർഥി), അശ്വിൻ (എസ്.എസ്.എൽ.സി വിദ്യാർഥി). സഹോദരങ്ങൾ: ഗീത അച്യുതൻ നായർ (ചരണ്ടത്തൂർ), പത്മിനി രാമകൃഷ്ണൻ (പന്തിരിക്കര), പരേതയായ ഷിജി…

Read More

വഴിയോരത്ത് യുവാവ് മരിച്ച നിലയില്‍; മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് ആരോപണം

കോഴിക്കോട്: പാലക്കോട് വഴിയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലക്കണ്ണി സ്വദേശി സൂരജ് ആണ് മരിച്ചത്. സൂരജിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തുള്ള തിരുത്തിയാട് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് സംഘര്‍ഷത്തിലേക്ക് ഏര്‍പ്പെടുകയായിരുന്നു. സംഘര്‍ഷത്തില്‍ സൂരജിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മൂന്നു പേര്‍ ചേവായൂര്‍ പൊലീസിന്റെ…

Read More

വിതുരയിൽ വെള്ളച്ചാട്ടത്തിൽ വീണ് എംടെക് വിദ്യാർഥി മരിച്ചു

തിരുവനന്തപുരം: വിതുര താവയ്ക്കലിൽ ഒഴുക്കിൽപ്പെട്ട് തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ കാണാതായ വലിയമല ഐഇഎസ്ടിയിലെ എംടെക് വിദ്യാർഥിയായ ചെന്നൈ സ്വദേശി മോഹൻ രാജ് സുബ്രമണ്യ(25)ത്തിന്‍റെ മൃതദേഹം മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്താനായത്. വിതുര താവയ്ക്കൽ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ വന്നതായിരുന്നു മോഹൻരാജ് സുബ്രമണ്യവും സുഹൃത്തുക്കളും. വെള്ളച്ചാട്ടത്തിന്‍റെ മുകൾ ഭാഗത്ത് കുളിക്കുന്നതിനിടെ മോഹൻ രാജിന്‍റെ കാൽവഴുതി പാറയിടുക്കിലേക്ക് വീണ് കാണാതാകുകയായിരുന്നു. മോഹനൊപ്പം ഉണ്ടായിരുന്ന എട്ടംഗ സംഘം ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചു. വിതുര ഫയർഫോഴ്സും പൊലീസും ഒരു മണിക്കൂർ…

Read More

പ്രശസ്ത ചരിത്രകാരൻ എംജിഎസ് നാരായണൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ചരിത്രകാരൻ എംജിഎസ് നാരായണൻ അന്തരിച്ചു. 92 വയസായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. . ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗത്തിന്‍റെ തലവനായി പ്രവർത്തിച്ചു. പൊന്നാനി സ്വദേശിയാണ്. ചേര രാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം എംജിഎസ് ആണ് നടത്തിയത്. ഈ പഠനത്തിനുശേഷമാണ് പെരുമാൾ ഓഫ് കേരള എന്ന പുസ്തകം എഴുതിയത്. ചരിത്ര രംഗത്തും കേരളത്തിന്‍റെ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു എംജിഎസ്. ശില താമ്ര ലിഖിതങ്ങൾ കണ്ടെത്തിയായിരുന്നു എംജിഎസിന്‍റെ ഗവേഷണം. കേരള…

Read More

മുൻ ഐഎസ്ആർഒ ചെയ്തമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

ബെംഗളൂരു: മുൻ ഐഎസ്ആർഒ ചെയ്തമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. ബെംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഐഎസ്ആർഒ മേധാവിയായിരുന്നു അദ്ദേഹം. സ്പെയ്സ് കമ്മീഷൻ, കേന്ദ്ര സർക്കാരിൻ്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2003-ലാണ് വിരമിച്ചത്. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭ എംപിയായി. പദ്മവിഭൂഷൻ പുരസ്കാരം നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞനാണ് അദ്ദേഹം. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഗാഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ നിയോഗിക്കപ്പെട്ട…

Read More

കോഴിക്കോട്  വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. കരുവന്‍പൊയില്‍ എടക്കോട്ട് വി.പി. മൊയ്തീന്‍കുട്ടി സഖാഫിയുടെ മകള്‍ നജാ കദീജ (13) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെ വീട്ടിലെ കുളിമുറിയില്‍നിന്നാണ് ഷോക്കേറ്റത്. ഉടന്‍തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: ഉവൈസ് നൂറാനി, അബ്ദുല്‍ മാജിദ്, ഹന്ന ഫാത്തിമ. കബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ചുള്ളിയോട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.

Read More

ഡി.സി. കിഴക്കേമുറിയുടെ സഹധർമ്മിണി പൊന്നമ്മ കിഴക്കേമുറി (പൊന്നമ്മ ഡിസി) നിര്യാതയായി

ഡി.സി. കിഴക്കേമുറിയുടെ സഹധർമ്മിണി പൊന്നമ്മ കിഴക്കേമുറി (പൊന്നമ്മ ഡിസി) നിര്യാതയായി.90 വയസ്സായിരുന്നു. രണ്ടു പതിറ്റാണ്ടോളം ഡി സി ബുക്സിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചയാളാണ് പൊന്നമ്മ കിഴക്കേമുറി. ചെങ്ങന്നൂർ കടക്കേത്തു പറമ്പിൽ പി പി ഐസക്കിൻ്റെയും റേച്ചലിൻ്റെയും ഇളയപുത്രിയായി 1934 ഡിസംബർ മൂന്നിനായിരുന്നു ജനനം. തിരുവല്ല ബാലികാമഠം സ്കൂളിലെ അധ്യാപികയായിരുന്നു പൊന്നമ്മ. 1963 ആഗസ്റ്റ് 26 നാണ് ഡി സി കിഴക്കെമുറിയെ വിവാഹം കഴിക്കുന്നത്. 1974 ൽ ഡി സി കിഴക്കെമുറി ഡി സി ബുക്സ് ആരംഭിച്ച സമയത്ത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial