
കൂട്ടുകാരോട് കളിച്ച അഞ്ചു വയസുകാരനെ കാണാതായി പിന്നാലെ കുട്ടിയെ കണ്ടെത്തിയത് അയൽവാസിയുടെ ടെറസിലെ ടാങ്കിൽ മരിച്ച നിലയിൽ
മലാഡ്: കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരനെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ ടെറസ്സിലെ കുടിവെള്ള ടാങ്കിൽ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ മലാഡ് വെസ്റ്റിലെ മൽവാനിയിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. നവ്ജീവൻ സൊസൈറ്റിയിലെ ഒരു വീടിന് മുകളിലുള്ള ടെറസിലെ തുറന്നുകിടന്ന ടാങ്കിനുള്ളിലാണ് അബ്ദുൾ റഹ്മാൻ ഷെയ്ഖ് എന്ന അഞ്ച് വയസുകാരനെ കണ്ടെത്തിയത്. മകൻ സുഹൃത്തിനൊപ്പം കളിക്കുന്നത് കാണാതെ വന്നതോടയാണ് കുട്ടിയുടെ അമ്മ മകനെ അന്വേഷിക്കാൻ ആരംഭിച്ചത്. അഞ്ച് വയസുകാരന്റെ ഉറ്റ സുഹൃത്തിന്റെ അമ്മയും ചേർന്നാണ് കുഞ്ഞിനെ…