പാറക്കെട്ടിലെ കുളത്തിൽ വീണ് പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു; മരിച്ചത് ക്രിസ്തുനിലയത്തിലെ അന്തേവാസി

തിരുവനന്തപുരം: പാറക്കെട്ടിലെ കുളത്തിൽ വീണ് പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. മുട്ടയ്ക്കാട് കെ.എസ് റോഡ് ക്രിസ്തുനിലയത്തിലെ അന്തേവാസിയും കാട്ടാക്കട ഉറിയാക്കോട് സ്വദേശികളായ കൃഷ്ണകുമാറിന്റെയും നിഷയുടെയും മകൻ മിഥുൻ കൃഷ്ണ(16)യാണ് മരിച്ചത്. കോട്ടുകാൽ മരുതൂർക്കോണം പി.ടി.എം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ക്രിസ്തുനിലയം ഓർഫനേജിന് സമീപമുള്ള ജല അതോറിട്ടിയുടെ ഓവർ ഹെഡ് ടാങ്കിൽ നിന്നും ശനിയാഴ്ച മുതൽ വെള്ളം നിറഞ്ഞൊഴുകിയിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ പ്രദേശത്തെ മിക്കയിടങ്ങളും വെള്ളത്തിനടിയിലായിരുന്നു. വെള്ളം…

Read More

മാലിന്യകുഴിയിൽ വീണ 16 വയസുകാരൻ മുങ്ങി മരിച്ചു

കോവളം : കുട്ടികൾ താമസിച്ച് പഠിക്കുന്ന കെട്ടിടത്തിന് സമീപത്തെ മാലിന്യക്കുഴിയിൽ ഒഴുകിയെത്തിയ വെളളക്കെട്ടിൽ വഴുതിവീണ 16-കാരൻ മുങ്ങിമരിച്ചു. വെളളാർ വാർഡ് കെ.എസ്.റോഡിൽ മുട്ടയ്ക്കാടുളള പെന്തകോസ്ത് മിഷന്റെ നിയന്ത്രണത്തിലുളള ക്രിസ്തുനിലയത്തിലെ അന്തേവാസിയും കാട്ടാക്കട ഉറിയക്കോട് സ്വദേശികളായ കൃഷ്ണകുമാറിന്റെയും നിഷയുടെയും മകനുമായ മിഥുൻ ആണ് മരിച്ചത്. മരുതൂർക്കോണം പി.ടി.എം. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു. ഞായറാഴ്ച വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം. ജല അതോറിറ്റിയുടെ മുട്ടയ്ക്കാടുളള ജലസംഭരണിയുടെ പരിധിയിൽപ്പെട്ട വിവിധയിടങ്ങളിൽ പൈപ്പ്ലൈനുകൾ പൊട്ടിയിരുന്നു. ഇതേത്തുടർന്ന് ഇവിടങ്ങളിലേക്കുളള കുടിവെളള വിതരണത്തിന്റെ…

Read More

നായ ആക്രമിക്കാന്‍ വന്നപ്പോള്‍ ചെറുമകള്‍ കുളത്തില്‍ വീണു; രക്ഷിക്കാനിറങ്ങിയ മുത്തശ്ശി മുങ്ങിമരിച്ചു

പാലക്കാട്: ചിറ്റൂരില്‍ നായ ആക്രമിക്കാന്‍ വരുന്നതിനിടെ കുളത്തില്‍ വീണ ചെറുമകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മുങ്ങിമരിച്ചു. നായ ആക്രമിക്കാന്‍ വരുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് കുട്ടി കുളത്തില്‍ വീണത്. വണ്ടിത്താവളം വടതോട് നബീസയാണ് (55) മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. ആടിനെ മേയ്ക്കാന്‍ വണ്ടിത്താവളം വടതോട് കുളത്തിനടുത്തെത്തിയതായിരുന്നു നബീസ. അപ്പോള്‍ പേരക്കുട്ടി ഷിഫാനയുടെ നേര്‍ക്ക് പാഞ്ഞെടുത്ത നായയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി കാല്‍വഴുതി കുളത്തില്‍ വീഴുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താന്‍ തിടുക്കപ്പെട്ടിറങ്ങിയ നബീസ കുളത്തില്‍ അകപ്പെടുകയായിരുന്നെന്ന്…

Read More

തുണി ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; ജോലിയിലുണ്ടായിരുന്ന 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശ്: ഗാസിയാബാദിലെ ഭോജ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദതേരി ഗ്രാമത്തിലെ ഒരു തുണി ഫാക്ടറിയിൽ വെള്ളിയാഴ്ച ബോയിലർ പൊട്ടിത്തെറിച്ച് മൂന്ന് തൊഴിലാളികൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭോജ്പൂർ ഗ്രാമവാസിയായ യോഗേന്ദ്ര കുമാർ (48), മോദിനഗർ കൃഷ്ണ നഗറിൽ നിന്നുള്ള അനുജ് സിംഗ് (27), ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള അവദേശ് കുമാർ (21) എന്നിവരാണ് മരിച്ചതെന്ന് ഗാസിയാബാദ് പോലീസ് അറിയിച്ചു. ഈ ദാരുണമായ അപകടം ഫാക്ടറി സുരക്ഷാ നടപടികളെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. നോർഡ്‌സ്റ്റേൺ റബ്ബർ…

Read More

ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി;എട്ട് വയസുകാരിക്ക് ദാരുണാന്ത്യം

മുംബൈ: ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി എട്ട് വയസുകാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ധൂലിലുള്ള യശ്വന്ത് നഗറിലാണ് സംഭവം. ഡിംപിൾ വാങ്കെഡെ എന്ന കുട്ടിയാണ് മരിച്ചത്. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുട്ടി ബലൂൺ വീർപ്പിക്കുന്നതിനിടെ അത് പൊട്ടുകയും. പൊട്ടിയ കഷ്ണം ശ്വാസനാളത്തിൽ കുടുങ്ങുകയുമായിരുന്നു. ഇതോടെ കുട്ടിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിടുകയായിരുന്നു. കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടെന് മനസിലാക്കിയ രക്ഷിതാക്കൾ ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുൻപേ തന്നെ മരിച്ചിരുന്നതായി പരിശോധിച്ച ഡോക്ടർ പറഞ്ഞു.

Read More

അടുക്കളയിൽ വച്ചിരുന്ന തിളച്ച പാലിൽ വീണ് പൊള്ളലേറ്റു; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

ജയ്പൂർ: അടുക്കളയിൽ തിളച്ച പാൽ ഇരുന്ന പാത്രത്തിലേക്ക് അബദ്ധത്തിൽ വീണ് മൂന്ന് വയസ്സുകാരി പൊള്ളലേറ്റ് മരിച്ചു. രാജസ്ഥാനിലെ ദീഗ് ജില്ലയിലായിരുന്നു സംഭവം. ഗുരുതരമായ പൊള്ളലേറ്റ് ജയ്പൂരിൽ ചികിത്സയിലായിരുന്ന സരിക എന്ന പെൺകുഞ്ഞാണ് ബുധനാഴ്ച രാത്രിയോടെ മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ വീടിൻ്റെ മേൽക്കൂരയിൽ പൂച്ചയെ കണ്ട സരിക ഓടിപ്പോകാൻ തുടങ്ങിയപ്പോഴാണ് സംഭവം. ഓടുന്നതിനിടയിൽ, കുട്ടി അബദ്ധത്തിൽ സ്റ്റൗവിന് സമീപം ചൂട് പാൽ സൂക്ഷിച്ചിരുന്ന പാത്രത്തിൽ വീഴുകയായിരുന്നുവെന്ന് സരികയുടെ മുത്തച്ഛൻ ഹരിനാരായണൻ പറഞ്ഞു. നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തി ആശുപത്രിയിൽ…

Read More

ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

കോഴിക്കോട്: ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസിൽ കമൽ ബാബുവിൻ്റെ മകൾ 13 കാരിയായ ഗൗരി നന്ദയാണ് മരിച്ചത്. കൊയിലാണ്ടി പന്തലായനിയിലെ ബന്ധുവീട്ടിൽ പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്ത് മണിക്കൂറാണ് സംഭവം നടന്നത്. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. ആത്മഹത്യ…

Read More

നാട്ടിൽ നിന്നും എത്തിയ മലയാളി ഒമാനിൽ അന്തരിച്ചു

മസ്‌കത്ത്: മലയാളി ഒമാനിൽ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് ബുധനൂർ സ്വദേശി രാധാകൃഷ്ണൻ നായർ മകൻ വിശ്വാസ് കുമാർ ആണ് മസ്‌കത്തിലെ ഗാലയിൽ ഇന്നലെ മരിച്ചത്. 38 വയസായിരുന്നു. നാട്ടിൽ നിന്ന് എത്തിയത് കഴിഞ്ഞ ദിവസമാണ്. റൊയൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തുടർ നടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Read More

റിട്ടയേഡ് അധ്യാപികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: റിട്ടയേഡ് അധ്യാപികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാട്ടുകൽ കുണ്ടൂർക്കുന്ന് സ്വദേശി പാറുകുട്ടിയെയാണ്(70) മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ അടുക്കളയോട് ചേർന്നുള്ള റൂമിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തച്ചനാട്ടുകര കുണ്ടൂർകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃതം റിട്ടയേഡ് അധ്യാപികയായിരുന്നു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടുകൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

Read More

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥൻ ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥൻ ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചു. ചെമ്പ് കെഎസ്ഇബി ഓഫീസിൽ വെച്ചായിരുന്നു മരണം. കുലശേഖരമംഗലം ലക്ഷ്മിപുരം പരേതനായ ശ്രീധരൻപിള്ളയുടെയും ലളിതയുടെയും മകൻ അനിൽകുമാർ (45) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ചെമ്പ് കെഎസ്ഇബി ഓഫീസിലെ ലൈൻമാനായിരുന്നു അനില്‍. കുറച്ച് നാളുകളായി അനിൽകുമാറിന് ഇടയ്ക്കിടയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ ഓഫീസിൽ വെച്ച് അനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കൂടെയുള്ളവർ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial