കുളിക്കുന്നതിനിടയില്‍ ഷോക്കേറ്റു; പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

വീട്ടിലെ ശുചിമുറിയില്‍ കുളിക്കുന്നതിനിടയില്‍ 15 കാരന്‍ ഷോക്കേറ്റു മരിച്ചു. മേലെ പട്ടാമ്പി കോളേജ് സ്ട്രീറ്റില്‍ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കും പറമ്പില്‍ മുഹമ്മദ് റിയാസുദ്ദീന്റെയും ഷാഹിദയും മകനായ ജാസിം റിയാസ് ആണ് മരിച്ചത് കൊണ്ടുര്‍ക്കര മൗണ്ട് ഹിറ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ജാസിം. കുളിക്കുന്നതിനിടയില്‍ ഷോക്കേറ്റ ജാസിമിനെ ഉടന്‍ പട്ടാമ്പി ആശുപത്രിയിലും പിന്നീട് ഒറ്റപാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. പോസ്റ്റമോര്‍ട്ടത്തിന് ശേഷം ഇന്നു സംസ്‌കാരം നടത്തും.

Read More

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

കൊച്ചി: മലയാറ്റൂർ പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂർ സ്വദേശിയായ ഗംഗ ഏഴ് വയസുകാരനായ മകൻധാർമിക് എന്നിവരാണ് മരിച്ചത്. മലയാറ്റൂർ സെൻ്റ് മേരീസ് എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ധാർമിക്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ഒഴുക്കിൽപ്പെട്ട് ഇരുവരും മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം

Read More

കാഥികൻ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു.

കാഥികൻ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. 73 വയസായിരുന്നു. ന്യുമോണിയ ബാധിച്ച് തിരുവനന്തപുരം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പകൽ മൂന്നുമണിയോടെ ആയിരുന്നു അന്ത്യം. ക ഴിഞ്ഞ 50 വർഷ കാലത്തെ കഥാപ്രസംഗ പാരമ്പര്യമുള്ള പ്രതിഭയാണ് വിടപറഞ്ഞ അയിലം ഉണ്ണികൃഷ്ണൻ. കേരള സംഗീത നാടക അക്കാദമി ഭരണ സമിതി അംഗമാണ്. ചെറുപ്പം മു തൽ അച്ഛൻ കുഞ്ഞിശങ്കരൻ ഭാഗവതർക്കൊപ്പം സംഗീത കച്ചേരിക്കും നാടകങ്ങൾക്കും പോകാറു ണ്ടായിരുന്നു. സാംബശിവന്റെയും കെടാമംഗലം സദാനന്ദന്റെ യും കഥാപ്രസംഗങ്ങൾ ഉണ്ണികൃഷ്ണന് പ്രചോദനമായി. അക്കാലത്ത്…

Read More

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വാണിയംകുളം കോതകുർശ്ശി റോഡിലായിരുന്നു സംഭവം. അപകടത്തിൽ പത്തംകുളം സ്വദേശിയായ രഞ്ജിത്ത് (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കോതയൂർ വായനശാലയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ഉടൻ തന്നെ യുവാവിനെ ആംബുലൻസിൽ വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മരിക്കുന്നതിന് തൊട്ട് മുൻപ് വരെ രഞ്ജിത്ത് ചളവറ ചേമ്പറ്റ പൂരാഘോഷത്തിൻ്റെ പ്രാദേശിക വേലാഘോഷത്തിന്റെ മുന്നൊരുക്കങ്ങളിൽ എല്ലാം സജീവ സാന്നിധ്യമായിരുന്നു. ഇതിന് ശേഷം…

Read More

സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തുറന്നു കിടന്ന ഓടയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

ന്യൂഡൽഹി: വീടിന്റെ പരിസരത്ത് സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തുറന്നു കിടന്ന ഓടയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഖജൂരി ഖാസ് മേഖലയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. രാംവിലാസ് സിങിന്റെ മകൻ വിശ്വജിത്ത് കുമാർ (3) ആണ് മരിച്ചത്. എട്ട് വയസുകാരിയായ മൂത്ത സഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവസമയത്ത് കുട്ടികളുടെ അമ്മ വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്ക് 1.40നാണ് അപകടം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് പറ‌ഞ്ഞു. ഒരു സ്വകാര്യ സ്ഥാപനത്തിൽ പ്യൂണായി ജോലി ചെയ്യുകയാണ് രാംവിലാസ് സിങ്….

Read More


മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍; മൃതദേഹം കാറിനുള്ളില്‍

കോട്ടയം: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിനു സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എസ് ഗണേഷ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് എഎംവിഐ ആയ ഗണേഷ്, അടൂര്‍ സ്വദേശിയാണ്. സ്ഥലംമാറ്റം ലഭിച്ച ഗണേഷ് കുമാറിന് വെള്ളിയാഴ്ച ഓഫിസില്‍ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഗണേഷ് കുമാര്‍ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. പ്രാഥമികാന്വേഷണത്തില്‍ അസ്വഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂവെന്നും…

Read More

ഇരുപത് വയസുകാരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; നടപടികൾ പാലിക്കാതെ സംസ്കരിക്കാൻ ശ്രമിക്കവെ പോലീസ് തടഞ്ഞു

ആലപ്പുഴ: ഇരുപത് വയസുകാരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മണ്ണഞ്ചേരിയിലായിരുന്നു സംഭവം. മരണത്തെത്തുടർന്ന് തുടർ നടപടികളൊന്നും പാലിക്കാതെ കുടുംബം മൃതദേഹം സംസ്കരിക്കാൻ ശ്രമിക്കവെ പോലീസ് തടഞ്ഞു. വിവരമറിഞ്ഞ് യുവാവിന്റെ വീട്ടിലെത്തിയ പോലീസ് സംഘം മൃതദേഹം സംസ്കരിക്കാൻ അനുവദിച്ചില്ല. യുവാവ് തൂങ്ങി മരിച്ചതാണെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ കുടുംബം പൊലീസിന് മൊഴി നൽകിയത് യുവാവ് കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുകയായിരുന്നു എന്നാണ്. മരണത്തിൽ സംശയമൊന്നും ഇല്ലാതിരുന്നതിനാലാണ് പോലീസിനെ അറിയിക്കാതെ മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ചതെന്ന് കുടുംബം പറഞ്ഞു.

Read More

പു ക സ മുന്‍ സംസ്ഥാന സെക്രട്ടറിയും കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയുമായ അന്നൂരിലെ പി.അപ്പുക്കുട്ടന്‍ മാസ്റ്റര്‍ അന്തരിച്ചു

കണ്ണൂര്‍: പുരോഗമന കലാ സാഹിത്യ സംഘം മുന്‍ സംസ്ഥാന സെക്രട്ടറിയും കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയുമായ അന്നൂരിലെ പി.അപ്പുക്കുട്ടന്‍ മാസ്റ്റര്‍ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച 12മണിക്ക് നടക്കും. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. അധ്യാപകന്‍, സാംസ്‌കാരിക പ്രഭാഷകന്‍, സാഹിത്യ നിരൂപകന്‍, നാടകപ്രവര്‍ത്തകന്‍, കലാസ്വാദകന്‍ എന്നീ നിലകളില്‍ ഉത്തരകേരളത്തിലെ സാന്നിധ്യമറിയിച്ച വ്യക്തിത്വമാണ് പി.അപ്പുക്കുട്ടന്‍ മാസ്റ്റര്‍. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി…

Read More

രണ്ടര വയസ്സുകാരനെ കൊലപ്പെടുത്തി; മാതാപിതാക്കൾ ജീവനൊടുക്കി

കൊല്ലം  : കൊല്ലം താന്നിയിൽ രണ്ടരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി. താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് , ഭാര്യ സുലു എന്നിവരാണ് ആത്മഹത്യ ചെയ്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു. കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. മാതാപിതാക്കളെ അതേ മുറിക്ക് സമീപം തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. അജീഷിന് ചില ആരോഗ്യ പ്രശ്നങ്ങളും, സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന…

Read More

പാപ്പിനിശ്ശേരിയില്‍ 4 മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: പാപ്പിനിശ്ശേരിയില്‍ 4 മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ അക്കമ്മല്‍- മുത്തു ദമ്പതികളുടെ മകള്‍ യാസികയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. തങ്ങള്‍ക്കൊപ്പം ഉറങ്ങാൻ കിടന്നതാണ് കുഞ്ഞെന്നാണ് അച്ഛനും അമ്മയും പറയുന്നത്. ഇന്നലെ രാത്രിയാണ് സംഭവം. വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോള്‍ ക്വാർട്ടേഴ്സിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറ‍ഞ്ഞിരിക്കുന്നത്. കൂലിപ്പണിക്കാരാണ് ഇവർ. പൊലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. കുട്ടിയുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial