Headlines

കടന്നല്‍ കുത്തേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരുന്നയാള്‍ മരിച്ചു

കുറ്റ്യാടി: ഒരാഴ്ചയായി കടന്നല്‍ കുത്തേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരുന്നയാള്‍ മരിച്ചു. മരുതോങ്കര തൂവാട്ടപൊയില്‍ രാഘവന്‍ ആണ് മരിച്ചത്. ഫെബ്രുവരി 23നാണ് രാഘവന് കടന്നല്‍ കുത്തേറ്റത്. മരുതോങ്കര കോതോട്ടെ തൊഴിലുറപ്പ് തൊഴിലിടത്തില്‍ തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ പരിസരവാസിയായ രാഘവനെയും കടന്നലുകള്‍ അക്രമിക്കുകയായിരുന്നു. കടന്നലുകൾ തുരത്താൻ ശ്രമിച്ചെങ്കിലും കൂട്ടമായി വന്ന അവ ആക്രമിക്കുകയായിരുന്നു. കടന്നൽ കൂട്ടം ഇളകിയതോടെ മറ്റ് തൊഴിലാളികൾ ഓടി രക്ഷപെട്ടു. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നു രാവിലെയാണ് മരണം….

Read More

പ്രശസ്ത ഗായികയും അഭിനേത്രിയുമായ ആന്‍ജി സ്റ്റോണ്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: പ്രശസ്ത ഗായികയും അഭിനേത്രിയുമായ ആന്‍ജി സ്റ്റോണ്‍ അന്തരിച്ചു. അലബാമയില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. ‘ദ ആര്‍ട്ട് ഓഫ് ലൗ ആന്റ് വാര്‍, ‘വിഷ് ഐ ഡിഡ് നോട്ട് മിസ്സ് യു’ തുടങ്ങിയ ഹിറ്റുകളിലൂടെ പ്രശസ്തയായ ആന്‍ജി സ്റ്റോണ്‍ അറ്റ്‌ലാന്റയില്‍ ഒരു സംഗീതപരിപാടി അവതരിപ്പിക്കാന്‍ ഗായകസംഘത്തോടൊപ്പം വാനില്‍ സഞ്ചരിക്കെയാണ് അപകടമുണ്ടായത്. മകള്‍ ഡയമണ്ട് സ്‌റ്റോണാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. 1961 ഡിസംബര്‍ 18 ന് സൗത്ത് കരോലിനയിലെ കൊളംബിയയിലാണ് ആന്‍ജി സ്റ്റോണ്‍ ജനിച്ചത്. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചാണ്…

Read More

തെങ്ങു വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ തെങ്ങു വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. കാക്കനാട് സ്വദേശി രവീന്ദ്രനാഥ് ആണ് മരിച്ചത്. തെങ്ങു മുറിക്കുന്നതിനിടെ അബദ്ധത്തിൽ മെഷീൻ കഴുത്തിൽ കൊണ്ട് പരിക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. എടയക്കുന്നത്ത് സ്വകാര്യ ഭൂമിയിലെ തെങ്ങ് മുറിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു അപകടമുണ്ടായത്. ചേരാനല്ലൂരിലുള്ള റോബർട്ട് കോളനിയിലാണ് തെങ്ങ് വെട്ടുന്നതിനായി ഇയാൾ പോയത്. ഓല വെട്ടുന്നതിനിടയിൽ മെഷീൻ അബദ്ധത്തിൽ ഇയാളുടെ ശരീരത്തിൽ കൊള്ളുകയായിരുന്നു. രക്തം വാർന്ന് ഏറെ…

Read More

ജ്യൂസെന്ന് കരുതി മണ്ണെണ്ണ കുടിച്ച രണ്ടു വയസുകാരൻ മരിച്ചു

തിരുവനന്തപുരം: ജ്യൂസ് കുപ്പിയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ച രണ്ടു വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. കന്യാകുമാരി ജില്ലയിൽ പനച്ചമൂടിന് സമീപം ദേവി കോടിലാണ് സംഭവം. അനിൽ-അരുണ ദമ്പതികളുടെ ഇളയ മകനായ ആരോണാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂത്ത സഹോദരനുമായി കളിക്കുന്നതിനിടെ ജ്യൂസിന്റ ബോട്ടിലിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ആരോൺ കുടിക്കുകയായിരുന്നു

Read More

താമരശ്ശേരിയിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവം; പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച ഷഹബാസ്. എളേറ്റിൽ വട്ടോളി എംജെ ​ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും താരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ…

Read More

ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് മരിച്ചു.

തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞിനെ ഇന്ന് രാവിലെ തൈക്കാട് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു മരണം. ഒന്നരമാസം മുമ്പാണ് ആൺകുഞ്ഞിനെ തിരുവനന്തപുരത്തെ അമ്മതൊട്ടിലിൽ കിട്ടിയത്. കുഞ്ഞിന് നേരത്തെ തന്നെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നാണ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

Read More

മുന്‍ ലോക ചെസ് ചാംപ്യന്‍ ബൊറിസ് സ്പാസ്‌കി അന്തരിച്ചു

മോസ്‌ക്കോ: മുന്‍ ലോക ചെസ് ചാംപ്യന്‍ ബൊറിസ് സ്പാസ്‌കി അന്തരിച്ചു. 88 വയസായിരുന്നു. മരണം സംബന്ധിച്ചു മറ്റു വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 1969 മുതല്‍ 1972 വരെ ലോക ചാംപ്യനായിരുന്നു അദ്ദേഹം. പത്താമത്തെ ലോക ചെസ് ചാംപ്യനായ സ്പാസ്‌കിയും അമേരിക്കന്‍ ചെസ് ഇതിഹാസം ബോബി ഫിഷറുമായുള്ള 1972ലെ പോരാട്ടം നൂറ്റാണ്ടിലെ ചെസ് മത്സരമായാണ് വിലയിരുത്തപ്പെടുന്നത്. അന്ന് സ്പാസ്‌കി പരാജയപ്പെട്ടിരുന്നു. 18ാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയ അദ്ദേഹം…

Read More

ഗില്ലൻബാരി സിൻഡ്രോം ബാധിച്ച പത്താം ക്ലാസുകാരി മരിച്ചു

കോട്ടയം: ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. എരുമേലി സ്വദേശി പ്രവീണിന്റെയും അശ്വതിയുടെയും മകൾ ഗൗതമി പ്രവീൺ (ശ്രീക്കുട്ടി–15) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ 10–ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഗൗതമി. ഒന്നരമാസത്തിലധികമായി ഗൗതമി വെന്റിലേറ്ററിലായിരുന്നു. സംസ്കാരം ഇന്നു 11ന് നടക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജിബിഎസ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ വാഴക്കുളം സ്വദേശി മരിച്ചത്. ആരോഗ്യനില മോശമായ അവസ്ഥയിലാണു ഗൗതമിയെ…

Read More

പാലക്കാട് പത്താം ക്ലാസ് വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് മുതലമടയില്‍ വിദ്യാര്‍ത്ഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുതലമട പത്തിച്ചിറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അര്‍ച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. അര്‍ച്ചനയെ പത്തിച്ചിറയിലെ വീടിനകത്തും, ഗിരീഷിനെ വീടിന് സമീപത്തെ തോട്ടത്തിലും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം  ഇരുവരുടേയും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Read More

കണ്ണാടിപ്പറമ്പിൽ മുള്ളൻപന്നി ഓട്ടോയിലേക്ക് ഓടിക്കയറി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

                        കണ്ണാടിപ്പറമ്പ്: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിലേക്ക് മുള്ളൻപന്നി പാഞ്ഞു കയറിയതിനെ തുടർന്ന് നിയന്ത്രണം വിട്ടു മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു.കൊളച്ചേരി പൊൻകുത്തി ലക്ഷംവീട് സങ്കേതത്തിലെ ഇടച്ചേരിയൻ വിജയനാണ് (52) മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ കണ്ണാടിപ്പറമ്പ് വാരം കടവ് റോഡ് പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം. വിജയൻ ഓടിച്ചു പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഡ്രൈവറുടെ ഭാഗത്തേക്ക് മുള്ളൻ പന്നി ഓടിക്കയറുകയായിരുന്നു. ഇതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. സമീപത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial