Headlines

ഐടിഐ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: ഐ.ടി.ഐ രണ്ടാം വർഷ വിദ്യാർത്ഥിനി നെടുമങ്ങാട് വഞ്ചുവത്ത് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ. നമിത (19)യേയാണ് വാടക വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെന്നാണ് വിവരം. രാവിലെ ഇയാൾ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് വീണ്ടും വന്ന് നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Read More

ലക്ഷദ്വീപിലെ ദ്വീപിൽ വിനോദയാത്രക്ക് എത്തി, കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ടു; ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കൊച്ചി: ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ വിനോദയാത്രക്ക് എത്തിയ വിദ്യാർഥികൾ മുങ്ങി മരിച്ചു. മുഹമ്മദ് ഫവാദ്ഖാൻ, അഹമദ് സഹാൻ സൈദ് എന്നീ ഒന്നാം ക്ലാസ് വിദ്യാർഥികളാണ് മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം വിനോദയാത്രക്ക് എത്തിയ കുട്ടികൾ കുളിക്കാൻ ഇറങ്ങിയതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുട്ടികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

Read More

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിന്നാലു വയസ്സുകാരൻ മരിച്ചു

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിന്നാലു വയസ്സുകാരൻ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് ആണ് മരണപ്പെട്ടത്. മഞ്ഞപ്പിത്തം മൂർച്ഛിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കബറടക്കം നാളെ രാവിലെ 11ന് ആക്കോട് ജുമാ മസ്ജിദിൽ നടക്കും. ജിഎച്ച്എസ്എസ് വാഴക്കാട്ടിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷാദാബ്. ജില്ലയിൽ കുറ്റിപ്പുറം, വഴിക്കടവ് അടക്കമുള്ള പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യമുള്ളതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു

Read More

പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ ക്രെയിൻ ഇടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ ക്രെയിൻ ഇടിച്ച് അപകടം. സ്കൂട്ടറിന്റെ പിന്നിലിരുന്ന യാത്രക്കാരിയായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി നേഹ (21) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരിന്തൽമണ്ണയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സ്കൂട്ടര്‍ യാത്രക്കാരൻ ഡിവൈഡറിന് സമീപത്ത് വെച്ച് സ്കൂട്ടര്‍ വലത്തോട്ട് തിരിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന ക്രെയിൻ സ്കൂട്ടറിൽ ഇടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്രെയിൻ സ്കൂട്ടറിൽ ഇടിച്ചതോടെ നേഹ റോഡിലേക്ക് വീണു. ഇതോടെ ക്രെയിന്‍റെ പിൻചക്രവും നേഹയുടെ ശരീരത്തിലിടിച്ചു….

Read More


ക്ലബ്ബിൽ നക്ഷത്രം തൂക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

ഇടുക്കി: ക്ലബ്ബിന് മുമ്പിൽ നക്ഷത്രം തൂക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കരിമണ്ണൂർ സ്വദേശി കൈപ്പിള്ളി സാജുവാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. കമ്പിപ്പാലം ക്ലബ്ബിന് മുമ്പിൽ നക്ഷത്രം തൂക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സാജുവിന്റെ ജീവൻ രക്ഷിക്കാനായില്ല

Read More

കെട്ടിടം പൊളിക്കുന്നതിനിടെ താഴെ വീണു, നെഞ്ചില്‍ ജാക്ക് ഹാമര്‍ തുളച്ചുകയറി 60കാരന്‍ മരിച്ചു

പത്തനംതിട്ട: കെട്ടിടം പൊളിക്കുന്നതിനിടെ ജാക്ക് ഹാമർ നെഞ്ചത്ത് തുളച്ചു കയറി 60കാരൻ മരിച്ചു. കൊടുമൺ കളീയ്ക്കൽ ജയിംസ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ന് നെടുമൺകാവിലാണ് അപകടമുണ്ടായത്. നെടുമൺകാവിലുള്ള പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം പൊളിക്കുന്നതിനിടെ ജയിംസ് താഴെ വീഴുകയായിരുന്നു. വീഴ്ചയിൽ ജാക്ക് ഹാമർ നെഞ്ചത്ത് തുളച്ചു കയറി. ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബീന, മക്കൾ: നേഹ അന്ന, നിർമല. മരുമക്കൾ: ബിജോഷ്, ജിനു.

Read More

ചുമട്ടു തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ചുമട്ടു തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണു മരിച്ചു. പാലക്കാട് കരിമ്പ പടിഞ്ഞാക്കര സ്വദേശി ചന്ദ്രനാണ് മരിച്ചത്. പള്ളിപ്പടിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. റബ്ബ൪ നഴ്സറിയിൽ നിന്നും റബ്ബ൪ കയറ്റുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. കരിമ്പ പളളിപ്പടിയിലെ സിഐടിയു യൂണിറ്റിലെ തൊഴിലാളിയാണ് മരിച്ച ചന്ദ്രൻ.

Read More

റാസൽഖൈമയിൽ മലയാളി യുവാവ് മലമുകളിൽ നിന്നും വീണു മരിച്ച നിലയിൽ

റാസൽഖൈമ: അവധിയാഘോഷിക്കാനായി റാസൽഖൈമ ജെബൽ ജെയ്സ് മലയിലെത്തിയ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തോട്ടട വട്ടക്കുളം മൈഥിലി സദനത്തിൽ രമേശൻ–സത്യ ദമ്പതികളുടെ മകൻ സായന്ത് മധുമ്മലിനെയാണ് മലമുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 32വയസായിരുന്നു. ദുബായിലെ ഓട്ടോ വർക് ഷോപ്പിലാണ് സായന്ത് ജോലി ചെയ്യുന്നത്. സായന്തും കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളും യുഎഇയുടെ 53–ാം ദേശീയദിന(ഈദുൽ ഇത്തിഹാദ്)ത്തോടനുബന്ധിച്ച് അവധി ദിവസമായതിനാൽ ഞായറാഴ്ച വൈകിട്ടോടെയാണ് വിനോദ സഞ്ചാര കേന്ദ്രമായ ജെബൽ ജെയ്സിലെത്തിയത്. തിങ്കളാഴ്ച പുലർച്ചെ…

Read More

ഉൾവനത്തിലെ കുപ്പമലയിൽ യുവതി കാൽവഴുതി പാറകുഴിയിലേക്ക് വീണു മരിച്ചു

മലപ്പുറം: നെടുങ്കയം ഉൾവനത്തിലെ കുപ്പമലയിൽ ചോലനായ്ക്ക യുവതി കാൽവഴുതി പാറക്കുഴിയിലേക്ക് വീണ് മരിച്ചു. കുപ്പ മലയിലെ ഷിബുവിന്റെ ഭാര്യ 27കാരിയായ മാതിയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവം പുറംലോകമറിയുന്നത് തിങ്കളാഴ്ചയാണ്. രാത്രി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയപ്പോൾ കാൽവഴുതി താഴ്ചയുള്ള പാറക്കുഴിയിലേക്ക് വീണതായാണ് പൊലീസുകാരോടും വനപാലകരോടും മാതിയുടെ ഭർത്താവും സഹോദരൻ വിജയനുമടക്കമുള്ളവർ മൊഴി നൽകിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഉദ്യോഗസ്ഥ സംഘം കുപ്പമലയിലെത്തിയത്. രണ്ടു മണിക്കൂറോളം കുത്തനെയുള്ള മല കയറിയാൽ മാത്രമേ ഇവിടെയെത്താൻ സാധിക്കുകയുള്ളൂ. സംഭവം നടന്ന സ്ഥലത്ത് മാതിയുടെ…

Read More

പുഷ്പ 2പ്രീമിയർഷോ കാണാനെത്തിയ യുവതി തിക്കിലുംതിരക്കിലും പെട്ടു മരിച്ചു

ഹൈദരാബാദ്: അല്ലു അർജുൻ നായകനായ പുഷ്പ 2 പ്രീമിയർ ഷോ കാണാനെത്തി മരിച്ച യുവതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി 39 കാരിയായ രേവതി യാണ് മരിച്ചത്. ഭർത്താവിനും മക്കൾക്കുമൊപ്പം എത്തിയ യുവതി തിക്കിലും തിരക്കിലും പെട്ടാണ് മരിച്ചത്. ഭർത്താവ് ഭാസ്കറും 9ഉം 7ഉം വയസുള്ള മക്കൾ തേജും സാൻവിയും ആശുപത്രിയിൽ ചികിത്സയിലാണ്. തിക്കിലും തിരക്കിലും പെട്ട് രേവതി ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. രേവതിയുടെ ഒപ്പം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial