സ്വകാര്യ ബസിനുള്ളിൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സ്വകാര്യ ബസിനുള്ളിൽ ബസ് ജീവനക്കാരൻ മരിച്ചനിലയിൽ. തിരുവനന്തപുരം പാച്ചല്ലൂരിൽ കടക്കൽ സ്വദേശി രതീഷിനെയാണ് (32) ബസിനുളളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് രതീഷിനെ ബസിനുളളിൽ കണ്ടെത്തിയത്. ഉടൻ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. കോവളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

എട്ടുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു; കടിയേറ്റത് മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്നപ്പോൾ

കൊഴിഞ്ഞാമ്പാറ: എട്ടുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി – സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്നപ്പോൾ ആയിരുന്നു സംഭവം. ചൊവ്വാഴ്ച പുലർച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം. ഉറങ്ങാൻ കിടന്ന മുത്തശ്ശി റഹമത്തിനെ (45) പാമ്പ് കടിച്ചിരുന്നു. തുടർന്ന്, നാട്ടുകാരും വീട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചു വരുന്നതിനിടെ 2.30ന് അസ്ബിയ ഫാത്തിമ തളർന്നു വീണു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പു…

Read More

ഗുജറാത്തിലെ അംറേലിയിൽ കളിക്കുന്നതിനിടയിൽ നാല് കുട്ടികൾ കാറിനുള്ളിൽ അകപ്പെട്ടു ശ്വാസംമുട്ടി മരിച്ചു

അഹ്‍മദാബാദ്: ഗുജറാത്തിലെ അംറേലി ജില്ലയിൽ കളിക്കുന്നതിനിടയിൽ നാല് കുട്ടികൾ കാറിനുള്ളിൽ അകപ്പെട്ടു ശ്വാസംമുട്ടി മരിച്ചു. മരിച്ച കുട്ടികൾ രണ്ട് മുതൽ ഏഴ് വയസ് വരെ പ്രായമുള്ളവരാണ്. ശനിയാഴ്ചയായിരുന്നു അംറേലി ജില്ലയിലെ രാന്ധിയ ഗ്രാമത്തിൽ സംഭവം നടന്നത്. ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചത് തിങ്കളാഴ്ചയാണ്. ഗ്രാമത്തിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്നു കുട്ടികളുടെ മാതാപിതാക്കൾ എല്ലാവരും. രാവിലെ 7.30ഓടെ മാതാപിതാക്കൾ ജോലിക്ക് പോയപ്പോൾ തങ്ങളുടെ ഏഴ് കുട്ടികൾ അവരുടെ താമസ സ്ഥലത്തായിരുന്നു ഉണ്ടായിരുന്നത്. കളിക്കുന്നതിനിടെ കുട്ടികളിൽ നാല്…

Read More

പടക്ക ബോക്സിന് മേലെയിരുന്നാൽ ഓട്ടോ വാങ്ങിത്തരാമെന്ന് വാഗ്ദാനം; തീകൊളുത്തി സുഹൃത്തുക്കൾ; പൊട്ടിത്തെറിയിൽ യുവാവിന് ദാരുണാന്ത്യം

       പൊട്ടിക്കുമ്പോൾ പടക്ക ബോക്സിന് മേലയിരുന്ന യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവിലാണ് ഒരു ചലഞ്ചിന്റെ പേരിൽ യുവാവിന് ജീവൻ നഷ്ടമായത്. ഇതിന്റെ ഭയാനകമായ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. സമീപത്തെ ഷോപ്പിലുണ്ടായിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ശബരീഷ് എന്നയാളാണ് മരിച്ചത്. ചലഞ്ച് ഏറ്റെടുത്ത് വിജയിച്ച് ഓട്ടോറിക്ഷ വാങ്ങിത്തരാമെന്ന സുഹൃത്തുക്കളുടെ വാഗ്ദാനം വിശ്വസിച്ചാണ് യുവാവ് റിസ്ക് എടുത്തത്. കൊണകുണ്ടേയിലായിരുന്നു സംഭവം. യുവാവ് പടക്കം നിറച്ച ബോക്സിന് മേലെ കയറിയിരിക്കുന്നതും സുഹൃത്തുക്കൾ ഇത് കൊളുത്തിയിട്ട് സുരക്ഷിതമായ സ്ഥലത്തേക്ക് ഓടി…

Read More

മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടെ യന്ത്രവാള്‍ ദേഹത്തുകൊണ്ടു; പാലക്കാട് 55 വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ യന്ത്രവാൾ ദേഹത്ത് കൊണ്ട് തൊഴിലാളി മരിച്ചു. അമ്പലപ്പാറ അംബേദ്കർ കോളനി റോഡ് കുറുപ്പത്ത് കുണ്ടിൽ ചന്ദ്രൻ (55)ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം. അറവക്കാടുള്ള സ്വകാര്യ വളപ്പിൽ മുറിച്ചിട്ട മരത്തിന്റെ കൊമ്പ് വെട്ടി മാറ്റുന്നതിനിടെയായിരുന്നു ദാരുണമായ അപകടം നടന്നത്. ചന്ദ്രന്റെ ദേഹത്ത് അബദ്ധത്തിൽ യന്ത്രവാൾ കൊള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വയറിന്റെ വലത്ത് ഭാഗത്ത് സാരമായി മുറിവേറ്റ ചന്ദ്രനെ ഉടൻ തന്നെ അമ്പലപ്പാറയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു. ഇവിടെ നിന്ന് കണ്ണിയംപുറത്തെ സ്വകാര്യ…

Read More

നീലേശ്വരം ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണം നാലായി

കാഞ്ഞങ്ങാട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ മരണം നാലായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കെ.രതീഷ് (32), ബിജു (38), ഷിബിൻ രാജ് (19) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം സി.സന്ദീപ് എന്നയാളും ചികിത്സയിലിരിക്കെ മരിച്ചിരുന്നു. സന്ദീപിന്റെ സുഹൃത്തുക്കളാണ് രതീഷും ബിജുവും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രതീഷും ബിജുവും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നീലേശ്വരം എഫ്സിഐ ഗോഡൗണിലെ തൊഴിലാളിയായ രതീഷ് നേരത്തേ കയ്യൂരിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നു. അവിവാഹിതനാണ്. അമ്മ ജാനകി. സഹോദരിമാർ: കാഞ്ചന, രാഗിണി….

Read More

പി സി വിഷ്ണുനാഥ് എംഎൽഎയുടെ പിതാവ് അന്തരിച്ചു.

കൊല്ലം: കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് എംഎല്‍എയുടെ പിതാവ് അന്തരിച്ചു. പൂവറ്റൂര്‍ പടിഞ്ഞാറ് മാവടി പാലോട്ടു വീട്ടില്‍ ചെല്ലപ്പന്‍ പിള്ള (84) ആണ് മരിച്ചത്.വാട്ടര്‍ അതോറിറ്റി മുന്‍ ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് കൊട്ടാരക്കര മാവടിയിലെ വീട്ടുവളപ്പില്‍ നടക്കും.

Read More

സംസ്ഥാനത്ത് വീണ്ടും ട്രെയിൻ തട്ടി മരണം; താനൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ തട്ടി മരണം. മലപ്പുറം ജില്ലയിൽ താനൂര്‍ മുക്കോലയിലാണ് ട്രെയിൻ തട്ടി യുവാവ് മരിച്ചത്. താനൂർ പരിയാപുരം സ്വദേശി ഷിജിൽ (29 ) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു അപകമുണ്ടായത്. ഉച്ചയ്ക്ക് 1.45ന് കോഴിക്കോട് നിന്നും പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് ഷിജിൽ മരിച്ചത്. താനൂര്‍ മുക്കോലയിൽ വച്ചായിരുന്നു അപകടമുണ്ടായത്. ട്രെയിൻ ട്രാക്കിലൂടെ പോകുന്നതിനിടെ ഷിജിലിനെ ഇടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പാലക്കാട് ഷൊര്‍ണൂരിൽ കേരള…

Read More

ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചു;
തമിഴ്‌നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്

ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണ്‍, വള്ളി, റാണി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കേരള എക്‌സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്. നാലുപേരും റെയില്‍വേയിലെ കരാര്‍ ജോലിക്കാരാണ്. മൂന്നുപേരുടെ മൃതദേഹം കണ്ടെടത്തു. ഇവര്‍ മാലിന്യം പെറുക്കുന്നതിനിടെ ട്രെയിന്‍ എത്തിയത് അറിഞ്ഞിരുന്നില്ല. നാലുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. റെയില്‍വേ പൊലീസും അധികൃതരും സ്ഥലത്ത് എത്തി.

Read More

ഇടുക്കിയിലെ ഏലം എസ്റ്റേറ്റിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഉടുമ്പൻചോല: ഇടുക്കിയിലെ ഏലം എസ്റ്റേറ്റിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിനി ഊർമിളയാണ് (30) മരിച്ചത്. ഏലം എസ്റ്റേറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സേനാപതി അവണക്കുംചാൽ വരകുകാലായിൽ രാജേഷിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലാണ് ഊർമിളയുടെ മൃതദേഹം കണ്ടെത്തിയത്. ദീപാവലി ദിവസം ഊർമിളയും ഭർത്താവും കൂട്ടുകാരനും താമസ സ്ഥലത്തുവെച്ച് മദ്യപിക്കുന്നത് കണ്ടിരുന്നതായി കൂടെ താമസിക്കുന്നവർ പറഞ്ഞു. ഉടുമ്പൻചോല ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഉടുമ്പൻചോല പോലീസും, ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial