കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

കോഴിക്കോട്: കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് ആൺകുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.പാറക്കടവ് സ്വദേശികളായ റിസ്വാൻ(13), സിനാൻ(14) എന്നിവരാണ് മരിച്ചത്. അപകടമറിഞ്ഞ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. കുറ്റ്യാടി അടുക്കത്ത് വച്ചാണ് കുട്ടികൾ പുഴയിൽ ഇറങ്ങിയത്. മൃതദേഹങ്ങൾ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

Read More

ഉത്തരാഖണ്ഡിൽ ട്രക്കിങിന് പോയ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ട്രക്കിംഗിന് പോയ മലയാളി സംഘത്തിലെ ഒരാൾ മരിച്ചു. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ അമല്‍ മോഹനാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ സുരക്ഷിതരാണ്. അമല്‍ മോഹന് പുറമേ കൊല്ലം സ്വദേശിയായ വിഷ്ണു, മലയാളികളല്ലാത്ത രണ്ട് പേരുമായിരുന്നു ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലുള്ള ജോഷിമഠില്‍ ട്രക്കിംഗിന് പോയത്. ഇതിനിടെ അമലിന്റെ ആരോഗ്യനില മോശമായി. നാല് പേരെയും ഗരുഡിലെ ബേസ് ക്യാമ്പിലേയ്ക്ക് മാറ്റിയെങ്കിലും അമലിന്റെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളാകുകയും മരണം സംഭവിക്കുകയായിരുന്നു. അമലിന്റെ മൃതദേഹം ഇന്ന്…

Read More

കൊല്ലത്ത് കാണാതായ വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: പ്ലസ്ടു വിദ്യാർഥികളെ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടാരക്കര പൂയപ്പള്ളി സ്വദേശികളായ മൈലോട് ദേവനികേതം വീട്ടിൽ ദേവനന്ദ (17), അമ്പലംകുന്ന് ചെങ്ങൂർ തെക്കുംകര വീട്ടിൽ ഷഹിൻഷാ (17) എന്നിവരാണ് മരിച്ചത്. ശാസ്താംകോട്ട തടാകത്തിൽ ഡി.ബി കോളേജിനു സമീപത്തെ കടവിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ കായലിൽ പൊങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. വ്യാഴാഴ്ച മുതൽ ഇരുവരെയും കാണാതായിരുന്നു. ഇരുവരും കൊട്ടാരക്കരയിലെ സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാർഥികളായിരുന്നു. മൃതദേഹങ്ങൾ താലൂക്കാശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമായിട്ടില്ല

Read More

ആലപ്പുഴയിൽ യുവാവ് കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മുല്ലാത്തുവളപ്പ് സുധിക്കാട്ട് ചിറയിൽ റെഷീദിന്റെ മകൻ മുബാറക്കാണ് (40) മരിച്ചത്. ബുധനാഴ്ച രാവിലെ 11ന് ഐശ്വര്യ ഓഡിറ്റോറിയത്തിന് സമീപത്തെ വാടക്കനാലിൽ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് ഇയാളുടെ സൈക്കിളും ബാഗും കണ്ടെത്തിയിട്ടുണ്ട്. നോർത്ത് പോലീസും അഗ്നിരക്ഷാസേനയും ചേർക്ക് കരക്കെത്തിച്ച മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അബദ്ധത്തിൽ കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെയാണ് വീട്ടിൽനിന്ന് സൈക്കിളുമായി ഇറങ്ങിയത്. തടുക്ക്…

Read More

പാലക്കാട്   റോഡരികിലെ തോട്ടത്തിൽ യുവാവ് മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ യുവാവിന്റെ മൃതദേഹം റോഡരികിലെ തോട്ടത്തിൽ. ചിറ്റൂർ കേണംപുള്ളി സ്വദേശിയായ യുവാവ് 35കാരനായ ജി. ജസ്വന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് സംഭവം പോലീസിനെ അറിയിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് അപകടമുണ്ടായതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read More

ആലപ്പുഴയിൽ  മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ: മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലമേൽ സ്വദേശി രാഹുൽ രാജാണ് മരിച്ചത്. 32 വയസായിരുന്നു. ആലപ്പുഴ നൂറനാടാണ് സംഭവം. കൃഷി സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന ഇരമ്പുവേലിയിൽ നിന്നാണ് യുവാവിന് ഷോക്കേറ്റത്. ഹിറ്റാച്ചി ഡ്രൈവറാണ് രാഹുൽരാജ്. ബന്ധുക്കളുടെ പരാതിയിൽ നൂറനാട് പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയതായിരുന്നു രാഹുൽ. ഇതിനിടെ പന്നിയെ പിടിക്കാനായി അനധികൃതമായി സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയിൽ നിന്ന് ഷോക്ക് ഏൽക്കുകയായിരുന്നു. രാഹുലിനെ ഏറെ നേരമായി കാണാത്തതിനെ തുടർന്ന് തെരഞ്ഞപ്പോഴാണ്…

Read More

കുമരകത്ത്  കാർ ആറ്റിലേക്ക് മറിഞ്ഞ് രണ്ട് മഹാരാഷ്ട്ര സ്വദേശികൾ മരിച്ചു

കോട്ടയം: കുമരകം-ചേര്‍ത്തല റൂട്ടില്‍ കൈപ്പുഴമുട്ട് പാലത്തിന് താഴെ കാര്‍ ആറ്റിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. മഹാരാഷ്ട്ര താനെ കല്യാണ്‍ തങ്കെവാടി പ്രീതാ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 3ല്‍ താമസിക്കുന്ന കൊട്ടാരക്കര ഓടനാവട്ടം ജി.വി. നിവാസില്‍ ജയിംസ് ജോര്‍ജ് (48), മഹാരാഷ്ട്ര ബദ്ലാപുര്‍ ശിവാജി ചൗക്കില്‍ രാജേന്ദ്ര സര്‍ജെയുടെ മകള്‍ ശൈലി രാജേന്ദ്ര സര്‍ജെ (27) എന്നിവരാണു മരിച്ചത്. മഹാരാഷ്ട്രയില്‍ സ്ഥിരതാമസക്കാരനായ ഇവര്‍ കൊച്ചിയില്‍ നിന്നു വാടകയ്‌ക്കെടുത്ത കാറാണ് അപകടത്തില്‍പെട്ടത്. കാറില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി…

Read More

കൊച്ചിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

കൊച്ചി: കൊച്ചിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. വീട്ടിലെ ഇലക്ട്രിക് അറ്റകുറ്റപണിക്കിടെയാണ് ഷോക്കേറ്റത്. പെരുമ്പടപ്പ് സാന്റ ക്രൂസ് പള്ളിക്ക് സമീപം താമസിക്കുന്ന വളവന്തറ ആന്റണിയുടെ മകൻ നോർബിൻ (34) ആണ് മരിച്ചത്. ഷോക്കേറ്റ ഉടനെ നോർബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Read More

കൊല്ലത്ത് യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് രാത്രിയില്‍

കൊല്ലം : കൊല്ലത്ത് യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മീനാട് പാലമൂട് രോഹിണിയില്‍ ജിജോ ഗോപിനാഥന്റെ ഭാര്യ റെനി (34)നെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മലബാര്‍ എക്സ്പ്രസ് ആണ് തട്ടിയത്. മയ്യനാട് റെയില്‍വേ ഗേറ്റിന് സമീപം രാത്രി 8.30നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മക്കള്‍: ധനശ്രീ, ദിയ ലക്ഷ്മി.മീനാട്…

Read More

ആലപ്പുഴയിൽ പോലീസുകാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു

ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ. പുളിങ്കുന്ന് സ്റ്റേഷനിലെ സിപിഒ കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് സജീഷ് ഭവനത്തിൽ സജീഷ് (കണ്ണൻ -38) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഭാര്യ രശ്മിയും മക്കളും ഓണത്തിന് പൂച്ചാക്കലിലെ കുടുംബ വീട്ടിൽ പോയിരിക്കുകയായിരുന്നു. രശ്മി തിരിച്ചെത്തിയപ്പോഴാണ് വീടിനുള്ളിൽ സജീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിവൈഎസ്പി അടക്കം പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സാമ്പത്തിക ബാധ്യതയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മക്കൾ: ശ്രീയ, ആര്യൻ കൃഷ്ണൻ.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial