Headlines

തിരുവല്ലയിൽ ചങ്ങാടം മറിഞ്ഞ് യുവാവ് മരിച്ചു

തിരുവല്ല: തിരുവല്ലയിൽ ചങ്ങാടം മറിഞ്ഞ് യുവാവ് മരിച്ചു. പുളിക്കീഴ് ഉപദേശിക്കടവ് പാലത്തിന് സമീപം അച്ചന്‍കോവിലാറിലായിരുന്നു അപകടം. വളഞ്ഞവട്ടം കിഴക്കേവീട്ടില്‍ മോഹനന്‍ പിള്ളയുടെ മകന്‍ രതീഷ് കുമാര്‍ (രമേശ് – 26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3.45-നായിരുന്നു അപകടം. സുഹൃത്തുക്കളായ സന്ദീപ്, റോഷന്‍, അജിത്ത് എന്നിവരും മറിഞ്ഞ ചങ്ങാടത്തില്‍ ഉണ്ടായിരുന്നു. മൂവരും നീന്തി രക്ഷപ്പെട്ടു. പത്രവിതരണം നടത്തുന്ന ജോലിയായിരുന്നു രമേശിന്. തിരുവല്ലയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ നടത്തിയ തിരച്ചിലില്‍ രാത്രി എട്ടു മണിയോടെ പരുമല ഭാഗത്തുനിന്നാണ്…

Read More

വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.ആറ്റിങ്ങൽ അവനവഞ്ചേരി തുണ്ടിൽ വീട്ടിൽ പരേതനായ പ്രശീലൻ്റെ മകൻ പ്രവീൺ ( 41 )ആണ് മരിച്ചത്. അവനവഞ്ചേരി മുള്ളിയിൽ കടവിലാണ് അപകടം നടന്നത് . നദിയിൽ കുളിക്കുന്നതിനിടയിൽ ആണ് അപകടത്തിൽപ്പെട്ടത്. തിരച്ചിൽ നടത്തി വൈകിട്ട് 4 മണിയോടെയാണ് മൃതദേഹം കിട്ടിയത്. ഭാര്യ : ലക്ഷ്മി

Read More

പിതാവിന്റെ സംസ്‌കാരത്തെ ചൊല്ലി മക്കള്‍ തമ്മില്‍ അടിപിടി;പിതാവിന്റെ മൃതദേഹത്തിന്റെ പാതിഭാഗം വേണമെന്ന് മൂത്തമകന്‍

ഭോപ്പാല്‍: പിതാവിന്റെ സംസ്‌കാരത്തെ ചൊല്ലി മക്കള്‍ തമ്മില്‍ അടിപിടി. പിതാവിന്റെ മൃതദേഹത്തിന്റെ പാതിഭാഗം വേണമെന്ന് മൂത്തമകന്‍ ആവശ്യപ്പെട്ടതോടെ തര്‍ക്കം രൂക്ഷമായി. ഒടുവില്‍ പൊലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. മധ്യപ്രദേശിലെ ടികാംഗഡ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. സംസ്‌കാരത്തെ ചൊല്ലി സഹോദരങ്ങള്‍ തമ്മില്‍ അടിയായതോടെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇളയമകന്‍ ദേശ് രാജിനൊപ്പമായിരുന്നു 84കാരനായ ധ്യാനി സിങ് ഘോഷ് താമസിച്ചിരുന്നത്. ദീര്‍ഘകാലമായി ഇയാള്‍ രോഗബാധിതനുമായിരുന്നു. ഞായറാഴ്ച ധ്യാനി സിങ് മരിച്ചതോടെ ഗ്രാമത്തിന് പുറത്തുതാസിച്ചിരുന്ന മൂത്തമകന്‍ കിഷനെയും വിവരം അറിയിച്ചു….

Read More

പെരുമ്പാവൂരിനടുത്ത് വേങ്ങൂരിലെ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

കൊച്ചി: പെരുമ്പാവൂരിനടുത്ത് വേങ്ങൂരിലെ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജഗിരി വിശ്വജ്യോതി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ മൂന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ്. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയുടെ കൈയില്‍ അടക്കം മുറിവുണ്ട്. ഇന്നലെയാണ് അനീറ്റ കോട്ടയെത്ത വീട്ടില്‍ നിന്നു മടങ്ങിയെത്തിയത്. ഇന്നലെ അവധിയായതിനാല്‍ മുറിയിലുള്ള മറ്റു കുട്ടികള്‍ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്….

Read More

ഡെലിവറി ബോയ് കുളത്തിൽ മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് ഡെലിവറി ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൊണ്ടയാട് ബൈപാസ് ജംക്ഷനില്‍ നിന്നും മലാപറമ്പ് ഭാഗത്തേക്ക് പോകുന്ന വഴിയില്‍ കുരിയത്തോടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം ഇടിച്ച് തെറിച്ച് വീണതാവാം എന്നാണ് പോലീസിന് ലഭിക്കുന്ന സൂചനകള്‍. ചേവായൂര്‍ പോലീസ് അന്വേഷണം തുടങ്ങി.

Read More

തിരുവനന്തപുരത്ത് സുഹൃത്തുക്കൾക്കൊപ്പം കടവിലെത്തിയ യുവാവ് പുഴയിൽ ചാടി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് പുഴയിൽ ചാടി മരിച്ചു. വട്ടിയൂർക്കാവ് തൊഴുവൻകോട് ആരിക്കോണം കടവിൽ 18കാരനായ ബാലുവാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം രാത്രി 10 മണിയോടെ കടവിലേയ്ക്ക് എത്തിയ ബാലു പുഴയിൽ ചാടുകയായിരുന്നു. ബാലു എന്തിനാണ് പുഴയിലേയ്ക്ക് എടുത്തുചാടിയതെന്ന കാര്യം വ്യക്തമല്ല. തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്ന് ഫോഴ്സിന്റെ സ്കൂബ ഡൈവേഴ്സ് അടങ്ങുന്ന സംഘം പുഴയിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തൊഴുവൻകോട് ക്ഷേത്രത്തിൽ നിന്ന് ഗാനമേള കഴിഞ്ഞ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ബാലു ഈ കടവിലേയ്ക്ക് എത്തിയത് എന്നാണ് വിവരം….

Read More

പത്തനംതിട്ടയിൽ റബ്ബർപുരയിടത്തിലെ തീയണക്കാൻ ശ്രമിക്കുന്നതിനിടെ തീ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടക്കടുത്ത് കൊടുമൺ അങ്ങാടിക്കലിൽ വീടിനടുത്തെ റബ്ബർ പുരയിടത്തിലെ തീയണക്കാൻ ശ്രമിക്കുന്നതിനിടെ തീപൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. അങ്ങാടിക്കൽ സ്വദേശി സുരേന്ദ്രൻ്റെ ഭാര്യ ഓമനയാണ് മരിച്ചത്. ഓമനയുടെ വീടിന് സമീപമുള്ള റബ്ബർ തോട്ടത്തിൽ തീ പട‍ർന്നപ്പോൾ തീയണക്കാൻ നാട്ടുകാർക്കൊപ്പം ഇറങ്ങിയതായിരുന്നു ഓമന. ഇതിനിടെയാണ് ഓമനയുടെ ശരീരത്തിലേക്ക് തീ പടർന്നത്. ഗുരുതരമായി പൊള്ളലേറ്റ ഓമനയെ രക്ഷിക്കാൻ ഒപ്പമുണ്ടായവർക്കും സാധിച്ചില്ല. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിടും. പിന്നീട് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. റബ്ബർ…

Read More

മകനും ബന്ധുവിനുമൊപ്പം മീൻ പിടിക്കാനെത്തിയ  50 കാരൻ മുങ്ങി മരിച്ചു

കോഴിക്കോട്: മീൻപിടിക്കുന്നതിനിടെ 50 കാരൻ മുങ്ങി മരിച്ചു. മകനും ബന്ധുവിനുമൊപ്പം മീന്‍പിടിക്കാനെത്തിയ ഉണ്ണികുളം താഴെ കീലഞ്ചേരി പാറക്കല്‍ 50 കാരനായ മുരുകന്‍ ആണ് മരിച്ചത്. അണ്ടോണ ചക്കിക്കാവ് തൂക്കുപാലത്തിന് സമീപത്താണ് അപകടം നടന്നത്. മകനും ബന്ധുവിനുമൊപ്പം വല വീശി മീന്‍ പിടിക്കാനെത്തിയ മുരുകൻ ആഴമേറിയ സ്ഥലത്ത് അപകടത്തിൽ പെടുകയായിരുന്നു. ആഴമേറിയ പരിചയമില്ലാത്ത സ്ഥലത്ത് ഇറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തമിഴ്‌നാട് സ്വദേശിയായ മുരുകനും കുടുംബവും വര്‍ഷങ്ങളായി ഇവിടെ താമസിച്ചു വരികയാണ് എന്നാണ് ലഭിക്കുന്ന വിവരം. അപകട…

Read More

ഒറ്റപ്പാലം പെട്രോൾ ബോംബ് ആക്രമണം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് ജോലിക്കിടെ പെട്രോൾ ബോംബ് ആക്രമണത്തിനിരയായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒറ്റപ്പാലത്ത് വീടിന്റെ നിർമ്മാണ ജോലിക്കെത്തിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശി വിഷ്ണുവാണ് മരിച്ചത്. ജനുവരി 13 ന് ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയിൽ വെച്ചാണ് ആക്രമണമുണ്ടായത്. വീടിന്റെ നിർമാണ ജോലിക്ക് എത്തിയതായിരുന്നു വിഷ്ണു അടങ്ങുന്ന ആറംഗസംഘം. അയൽവാസിയായ നീരജാണ് ഇവർക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. നാൽപ്പത് ശതമാനത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. ആക്രമണത്തിൽ വിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്ന പ്രിയേഷിനും…

Read More

ആവഡിയിലെ വ്യോമസേനയുടെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ ഗോള്‍ പോസ്റ്റ് മറിഞ്ഞ് വീണ് മലയാളിയായ ഏഴു വയസുകാരൻ മരിച്ചു

ചെന്നൈ: ആവഡിയിലെ വ്യോമസേനയുടെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ ഗോള്‍ പോസ്റ്റ് മറിഞ്ഞ് വീണ് മലയാളിയായ ഏഴു വയസുകാരൻ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ ആദ്വിക് ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം കുട്ടികൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കല്ലിൽ ചാരി നിര്‍ത്തിയ ഗോള്‍ പോസ്റ്റ് മറിഞ്ഞ് കുട്ടിയുടെ തലയിൽ വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ ആദ്വികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ചെന്നൈ ആവഡിയിൽ വ്യോമസേന ജീവനക്കാരനാണ് ആദ്വികിന്‍റെ അച്ഛൻ രാജേഷ്. സംസ്കാരം നാളെ രാവിലെ 11ന് തിരുവല്ലയിൽ നടക്കും. ആവഡിയിലെ സ്കൂളിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial