ജാതിയുടെ പേരിൽ ഭാര്യ വീട്ടുകാർ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി
ജാതിയുടെ പേരിൽ ഭാര്യ വീട്ടുകാർ യുവാവിനെ കൊലപ്പെടുത്തി. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ പില്ലലമാരിക്കടുത്ത് മൂസി നദിക്കരയിലാണ് സംഭവം. മാമില്ലഗദ്ദ സ്വദേശിയായ വഡ്‌കൊണ്ട കൃഷ്ണയാണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കൃഷ്ണ മറ്റൊരു ജാതിയിൽപ്പെട്ട യുവതിയായ കോട്‌ല ഭാർഗവിയെ ആറുമാസം മുമ്പാണ് വിവാഹം കഴിച്ചത്. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം, ഗൗഡ് (ഒബിസി) വിഭാഗത്തിൽ നിന്നുള്ള യുവതിയായിരുന്നു ഭാർഗവി. വിവാഹത്തിന് വലിയ എതിർപ്പാണ് യുവതിയുടെ വീട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. എന്നാൽ, എതിർപ്പുകളെ അവഗണിച്ച് യുവതി കാമുകനൊപ്പം…

