Headlines

മാൻഹോൾ വൃത്തിയാക്കാൻ കയറിയ രണ്ട് ശുചീകരണ തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു.

ഗാന്ധിനഗർ: അധികാരികളുടെ നിർദ്ദേശത്തെത്തുടർന്ന് മാൻഹോൾ വൃത്തിയാക്കാൻ കയറിയ രണ്ട് ശുചീകരണ തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു. ദളിത് വിഭാഗത്തിൽപെട്ട 18 വയസ്സുകാരനായ ചിരാഗ് കാണു പട്ടാടിയ, 28 കാരനായ ജയേഷ് ഭാരത് പട്ടാടിയ എന്നിവരാണ് മരിച്ചത്. സുരേന്ദ്രനഗർ ജില്ലയിലെ പട്ട്ഡി താലൂക്ക എന്ന സ്ഥലത്ത് ഇന്നലെയാണ് സംഭവം. നഗരപാലിക അധികാരികളുടെ നിർദ്ദേശത്തെ തുടർന്നാണ് ചൊവ്വാഴ്ച 8 മണിയോടെ ചിരാഗ്, ജയേഷ്, ചേതൻ എന്നിവരടങ്ങുന്ന മൂന്നംഗ സംഘം മാൻ ഹോൾ വൃത്തിയാക്കാൻ എത്തിയത്. ജോലിക്കിടയിൽ മാൻ ഹോളിന് ഉള്ളിൽ…

Read More

തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: താനൂരില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുല്‍ ഹക്കിന്റെ മകന്‍ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയോടെയായിരുന്നു അപകടം. കുട്ടിയെ തൊട്ടിലില്‍ ഉറക്കി കിടത്തി അമ്മ കുളിക്കാന്‍ പോയതായിരുന്നു. കുളി കഴിഞ്ഞെത്തിയപ്പോഴാണ് കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു

Read More

റോഡ് മുറിച്ച് കടക്കവേ എതിർ ദിശയിൽ നിന്ന് വന്ന ജീപ്പിടിച്ച് ആറ് വയസുകാരൻ മരിച്ചു

കണ്ണൂര്‍: റോഡ് മുറിച്ച് കടക്കവേ എതിർ ദിശയിൽ നിന്ന് വന്ന ജീപ്പിടിച്ച് ആറ് വയസുകാരൻ മരിച്ചു. കണ്ണൂർ പള്ളിയാം മൂല ബീച്ച് റോഡിൽ വച്ചാണ് അപകടമുണ്ടായത്. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുആസ് ഇബ്ൻ മുഹമ്മദ്‌ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ നടപടികള്‍ക്കുശേഷം കുട്ടിയുടെ ഖബറടക്കം നടക്കും. ഖലീഫ മൻസിലിലെ വി എൻ മുഹമ്മദ് കുഞ്ഞിയുടെയും ഷരീഫയുടെയും മകനാണ് മുആസ്

Read More

വീട്ടിൽ പ്രസവം എടുക്കുന്നതിനിടയിൽ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

ചെന്നൈ: വീട്ടിൽ പ്രസവം എടുക്കുന്നതിനിടയിൽ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. യുവതിയുടെ നാലാമത്തെ പ്രസവത്തിനിടയിലാണ് മരണം സംഭവിച്ചത്. തമിഴ്നാട്ടിലെ റാണിപേട്ട് ജില്ലയിലെ അമ്മയുടെ വീട്ടിൽ വച്ചാണ് യുവതിയുടെ പ്രസവമെടുത്തത്. വീട്ടിൽ വെച്ചായിരുന്നു യുവതി തന്‍റെ മൂന്നാമത്തെ കുഞ്ഞിനെയും പ്രസവിച്ചത്. ടി ജ്യോതി എന്ന 31 കാരിയും ചോരക്കുഞ്ഞുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ ജ്യോതിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. അതേത്തുടർന്ന് അമിതമായ രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയിൽ എത്തിക്കാതെ വീട്ടിൽത്തന്നെ പ്രസവിക്കുകയായിരുന്നു. പ്രസവിച്ച ശേഷം ജ്യോതിയുടെ അമ്മ വല്ലി പൊക്കിൾക്കൊടി…

Read More

ആലപ്പുഴയിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് അവശനിലയിൽ

       ആലപ്പുഴ : ആലപ്പുഴയിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൈക്കാട്ടുശ്ശേരി പുറമട വീട്ടിൽ ആൻ്റണിയുടെ മകൻ ജോസി (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുന്നപ്പൊഴിയിൽ മനോജ് എന്നയാളെ അവശനിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ മണിയാതൃക്കലിന് സമീപത്താണ് സംഭവം. ഉച്ചമുതൽ വാഹനം ഇവിടെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. പിന്നീട് സംശയം തോന്നി നാട്ടുകാർ കാറിനടുത്തെത്തി പരിശോധിച്ചപ്പോഴാണ് ജോസി മരിച്ച നിലയിലും, മനോജിനെ അവശനിലയിലും കണ്ടെത്തുന്നത്. മെക്കാനിക്കിന്റെ സഹായത്തോടെയാണ് കാർ തുറന്ന് ഇരുവരെയും…

Read More

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് തെരുവുനായ പാഞ്ഞെത്തി; നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് തെരുവുനായ പാഞ്ഞെത്തി. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. കടയ്ക്കാവൂർ ചമ്പാവിൽ 35 കാരനായ അലക്സാണ്ടർ ആണ് മരിച്ചത്. യാത്രക്കാരായിരുന്ന 78 കാരി ജനോവി മകൾ 42 കാരിയായ മേരി സുനിത എന്നിവരെ പരുക്കുകളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.  അഞ്ചുതെങ്ങ് വൈടുകെ ജങ്ഷന് സമീപമായിരുന്നു അപകടം. അഞ്ചുതെങ്ങിലെ മാർക്കറ്റിൽ നിന്നും മത്സ്യവുമായി ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോയ ഓട്ടോയ്ക്ക് മുന്നിലേക്ക് തെരുവുനായ പാഞ്ഞടുത്തത് കണ്ട് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായതെന്ന്…

Read More

പീച്ചി ഡാം അപകടം; മരണം മൂന്നായി, ചികിത്സയിലിരുന്ന പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

തൃശൂർ: പീച്ചി ഡാം റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് മുരിങ്ങാത്തു പറമ്പിൽ ബിനോജിന്റെ മകൾ എറിൻ (16) ആണ് മരിച്ചത്. തൃശൂർ സെന്റ് ക്ലെയഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് എറിൻ. ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിൽ അലീന (16), ആൻ ഗ്രേയ്സ് (16) എന്നിവർ നേരത്തെ മരിച്ചിരുന്നു. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്. സഹപാഠിയായ ഹിമയുടെ വീട്ടില്‍ പള്ളിപ്പെരുന്നാളിന്…

Read More

നിറത്തിന്റെ പേരിൽ ഭർത്താവ് മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് നവവധു ജീവനൊടുക്കി

മലപ്പുറം: നിറത്തിന്റെ പേരിൽ ഭർത്താവ് മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനിയായ ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഷഹാനയെ കണ്ടെത്തുകയായിരുന്നു. ബിരുദ വിദ്യാർഥിനിയാണ് ഷഹാന. നിറത്തിന്റെ പേരിൽ ഷഹാനയെ ഭർത്താവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ഷഹാനയുടെ ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുൽ വാഹിദിനും കുടുംബത്തിനുമെതിരെയാണ് ആരോപണം. വിവാഹം കഴിഞ്ഞ് 20 ദിവസങ്ങൾക്ക് ശേഷം അബ്ദുൽ വാഹിദ് വിദേശത്ത്…

Read More

തേനീച്ചയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കനാലില്‍ ചാടി; കര്‍ഷകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

പാലക്കാട്: തേനീച്ചയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കനാലില്‍ ചാടിയ കര്‍ഷകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് ചിറ്റൂര്‍ കണക്കംപാറ സ്വദേശി സത്യരാജ് (72) ആണ് മരിച്ചത്. രാവിലെ ഭാര്യയ്‌ക്കൊപ്പം കൃഷിയിടത്തിലേക്ക് വരുമ്പോഴായിരുന്നു തേനീച്ചയുടെ ആക്രമണം. തേനീച്ചയുടെ കുത്തേറ്റ സത്യരാജ് രക്ഷപ്പെടാനായി കുന്നംകാട്ടുപതി കനാലിലേക്ക് ചാടുകയായിരുന്നു. അവശനായ സത്യരാജ് ഒഴുക്കില്‍പ്പെട്ടു. തുടര്‍ന്ന് അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ സത്യരാജിന്റെ ഭാര്യ വിശാലാക്ഷിയെ ചിറ്റൂര്‍ താലൂക്ക്…

Read More

പഠനത്തിൽ ഉഴപ്പിയതിനെത്തുടർന്ന് വീട്ടുകാർ ബൈക്ക് വിറ്റു; പ്രതിഷേധിച്ച് 17കാരൻ ജീവനൊടുക്കി

മീററ്റ്: പഠനത്തിൽ ഉഴപ്പിയതിനെത്തുടർന്ന് വീട്ടുകാർ ബൈക്ക് വിറ്റതിൽ പ്രതിഷേധിച്ച് 17കാരൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. മരിക്കുന്നതിന് മുൻപ് ഗൂഗിളിൽ മരിച്ച് കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് കുട്ടി തിരഞ്ഞതായി പോലീസ് കണ്ടെത്തി. ബൈക്ക് വിറ്റതിൽ പ്രതിഷേധിച്ച് സ്വയം വെടിയുതിർത്താണ് കുട്ടി ജീവനൊടുക്കിയത്. സംഭവ ദിവസം കുട്ടിയുടെ ജേഷ്ഠൻ മീററ്റ് മെ‍ഡിക്കൽ കോളേജിൽ അമ്മയെ കൊണ്ടുപോയിരിക്കുകയായിരുന്നു. തിരികെ വന്നപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയത് മനസ്സിലാക്കിയ ഇവർ മറ്റൊരു വഴിയിലൂടെ വീടനുള്ളിൽ പ്രവേശിച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial